നിങ്ങളുടെ ജീവിതത്തിലെ വില്ലനല്ല ഞാൻ! ജീവിതത്തിൽ നിന്നു പോകുന്നു, ലൈവിൽ പൊട്ടിക്കരഞ്ഞ് നടി

ഞാന്‍ നിങ്ങളുടെ തമിഴ് ബിഗ് ബോസ് മത്സരാർഥിയും നടനുമായ തർഷാനുമായുളള പ്രണയം അവസാനിപ്പിക്കുന്നുവെന്ന് നടി സനം ഷെട്ടി. ഫേസ്ബുക്ക് ലൈവിൽ വന്ന് പൊട്ടിക്കര‍ഞ്ഞു കൊണ്ടാണ് സനം ബന്ധം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർഥിയുമായി തർഷൻ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പ്രണയം വേർപിരിയുന്നു എന്നുള്ള വിവരം വെളിപ്പെടുത്തിയത്.

നേരത്തെ തൻഷാനുമായി പ്രണയത്തിലാണെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ബിഗ്ബോസിൽ എത്തിപ്പോൾ സനവുമായുളള ബന്ധം മറച്ചു വെയ്ക്കുകയായിരുന്നു. ഇത് നടിയെ ചെടിപ്പിച്ചിരുന്നു. തുടർന്നാണ് ബ്രേക്കപ്പ് വിവരം വെളിപ്പെടുത്തിയത്. ‌നിന്ന് പോകുന്നു; പൊട്ടിക്കരഞ്ഞ് നടി.

 വല്ലനാകാൻ  വയ്യ

ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബ്രേക്കപ്പ് വിവരം നടി തന്റെ ആരാധകരെ അറിയിച്ചത്. തൽഷാൻ ബിഗ് ബോസിൽ എത്തിയപ്പോൾ അവിടത്തെ മറ്റുള്ള മത്സരാർഥികളോട് താനുമായുള്ള പ്രണയം മറച്ചുവെച്ചിരുന്നു ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഷെറിന്റേയും തർഷന്റേയും പ്രണയത്തിലെ വില്ലനായി മാറിയിരിക്കുകയാണ്്. അതിനാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാനാണ് തന്നോട് എല്ലാവരും ആവശ്യപ്പെടുന്നതെന്നും സനം ലൈവിൽ പറഞ്ഞു.

  പിന്തുണയുമായി കൂടെ നിന്നിരുന്നു

തർഷനു എപ്പോഴും പിന്തുണയുമായി എപ്പോഴും താൻ കൂടെ നിന്നിരുന്നു. എന്നാൽ ഇപ്പോൾ താൻ തർഷന്റെ ജീവിത വിജയത്തിലേയ്ക്കുള്ള വഴിയിൽ ഒരു തടസ്സമാണെന്നുള്ള തിരിച്ചറിവ് തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. കൂടാതെ അദ്ദേഹം പുറത്തു വന്നാൽ മാത്രമേ കുടുതൽ കാര്യം അറിയാൻ സാധിക്കുകയുള്ളൂ എന്നും നടി ലൈവിൽ പറഞ്ഞു.

ജീവിതകാലം   മുഴുവൻ പ്രണയിക്കും

ജനങ്ങൾ ഇപ്പോൾ എന്നെ വില്ലനെ പോലെയാണ് കാണുന്നത്. ജനങ്ങൾ പറയുന്നത് ഞാൻ നിങ്ങൾ ഇരുവരുടേയും ജീവിതത്തിൽ നിന്ന് മാറി നിൽക്കണമെന്നാണ്. അത് അങ്ങനെ തന്നെ നടക്കട്ടെ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നു. എങ്കിലും ജീവിതകാലം മുഴുവനും നിങ്ങളെ ഞാൻ പ്രണയിക്കും. അതിൽ ആർക്കും എന്നെ ചോദ്യ ചെയ്യാനാകില്ലെന്നും സനം പറഞ്ഞു.

 ശ്രീലങ്കയിൽ നിന്ന്   ഇന്ത്യയിലേയ്ക്ക്

ശ്രീലങ്കക്കാരനായ തർഷാൻ കോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് ഇന്ത്യയിൽ എത്തുന്നത്. കന്നട നടിയായ സനം ഷെട്ടി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. . 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രത്തെ സനം അവതരിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X