ബിഗ് ബോസില്‍ നിന്നും പ്രതിഫലം കിട്ടിയില്ല; നടി കസ്തൂരിയുടെ ആരോപണത്തിന് മറുപടിയുമായി ചാനല്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗിലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് ആണ്. ഹിന്ദിയില്‍ പതിനാലാം സീസണ്‍ ആരംഭിക്കാനൊരുങ്ങുകയാണ്. അതുപോലെ തമിഴ് അടക്കമുള്ള മറ്റ് ഭാഷകളിലും വൈകാതെ പുതിയ സീസണ്‍ എത്തുമെന്നാണ് അറിയുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ നാലം പതിപ്പാണ് ഒക്ടോബറില്‍ ആരംഭിക്കാന്‍ പോവുന്നത്.
എന്നാല്‍ തമിഴ് ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരിച്ച നടി കസ്തൂരി തനിക്ക് ഇതുവരെയും നിന്നും പ്രതിഫലം കിട്ടിയില്ലെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. ബിഗ് ബോസ് അവസാനിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും, അടുത്ത സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. എന്നിട്ടും തന്റെ ശമ്പളം മാത്രം കിട്ടിയിട്ടില്ലെന്നായിരുന്നു കസ്തൂരിയുടെ പരാതി.

ഷോ ആരംഭിച്ച് അധികം വൈകാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു നടി കസ്തൂരി ബിഗ് ബോസ് വീട്ടില്‍ പ്രവേശിച്ചത്. ഹൗസിനുള്ളില്‍ വലിയ തരംഗമുണ്ടാക്കിയെങ്കിലും എലിമിനേഷനിലൂടെ പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് ഷോ യില്‍ തന്നെ അവതരിപ്പിച്ച രീതി ശരിയായില്ലെന്ന് നേരത്തെ കസ്തൂരി ആരോപിച്ചിരുന്നു. അതെല്ലാം അവസാനിച്ചിരിക്കുമ്പോഴാണ് പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ച വരുന്നത്.
ഒരു വര്‍ഷത്തിന് ശേഷവും എനിക്ക് പ്രതിഫലം തരാത്തതിന് വിജയ് ടെലിവിഷനോട് എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങളുടെ വ്യാജ വാഗ്ദാനങ്ങളൊന്നും ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. പക്ഷേ ഇതൊരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല' എന്നായിരുന്നു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ കസ്തൂരി പറഞ്ഞത്. ഒടുവില്‍ കസ്തൂരിയുടെ ആരോപണത്തിന് മറുപടിയുമായി വിജയ് ടിവിയും രംഗത്ത് വന്നു.

'ഞങ്ങള്‍ ഉത്തരവാദിത്വമുള്ള ഒരു ചാനലാണ്. ഞങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് കൃത്യസമയത്ത് തന്നെ പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളുമാണ്. ബിഗ് ബോസ് തമിഴിലെ മത്സരാര്‍ഥിയായിരുന്ന കസ്തൂരിയ്ക്ക് 2019 ഡിസംബറില്‍ തന്നെ തുക നല്‍കിയിരുന്നെങ്കിലും ജിഎസ്ടി ഫയലിങ്ങുകളിലെ പൊരുത്തക്കേടുകള്‍ കാരണം തുക തടഞ്ഞ് വെക്കേണ്ട അവസ്ഥ വരികയായിരുന്നു.
ജിഎസ്ടി തുകയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളെല്ലാം മാറിയതിന് ശേഷമുള്ള ഡോക്യൂമെന്റ്‌സ് കസ്തൂരിയില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. ഇതേ ചാനലിന്റെ തന്നെ മറ്റൊരു പരിപാടിയ്ക്കും നല്‍കേണ്ട കണക്ക് ശരിയാവാത്തതിനാല്‍ അതിലും പണമിടപാട് നടത്താന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. എന്നും ചാനല്‍ പറയുന്നു. ഒക്ടോബര്‍ നാലിനാണ് ബിഗ് ബോസ് തമിഴിന്റെ നാലാം സീസണ്‍ ആരംഭിക്കുന്നത്.


Click it and Unblock the Notifications











