പേളിയുടേയും ശ്രീനിഷിന്റേയും മാതാപിതാക്കളെ വിളിച്ചപ്പോൾ ചീത്ത കിട്ടി, ജാസ്മിന്റെ പിതാവിന്റെ കോളിൽ സംഭവിച്ചത്!

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ എത്തി നിൽക്കുമ്പോൾ പല തരത്തിലുള്ള സ്ട്രാറ്റജികൾ പയറ്റി വോട്ട് സമ്പാദിക്കാനും കപ്പ് നേടാനും ശ്രമിച്ച നിരവധി മത്സരർത്ഥികളെ പ്രേക്ഷകർ കണ്ടു. ഏറ്റവും കൂടുതൽ ആളുകൾ പയറ്റാറുള്ളത് കോമ്പോ അല്ലെങ്കിൽ ലവ് സ്ട്രാറ്റജിയാണ്. പക്ഷെ പലതും നാച്വറലല്ല ​ഗെയിമിന് വേണ്ടി മാത്രം പറയുന്നതാണെന്ന് ഒറ്റ നോട്ടത്തിൽ പ്രേക്ഷകർക്ക് പിടികിട്ടും. അതോടെ എല്ലാം പൊട്ടിത്തകരും. എന്നാൽ ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ സംഭവിച്ചിട്ടുള്ള ലവ് കോമ്പോകളിൽ ഇന്നും ഏറെ ആരാധകരുള്ളത് പേളി-ശ്രീനിഷ് ജോഡിക്കാണ്.

ഇരുവരും ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്നു. പേളിയാണ് ശ്രീനിഷിനെ പ്രപ്പോസ് ചെയ്തത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും വൈകാതെ വിവാ​ഹിതരുമായി. ഐഡിയൽ കപ്പിൾസിന്റെ ലിസ്റ്റിലാണ് ഇരുവരേയും പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീക്കെൻഡ് ഷോ ഡയറക്ടറായിരുന്ന ഹാഫിസ് പേളി-ശ്രീനിഷ് പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Pearle Maaney
Photo Credit: Pearle Maaney / Jasmin jaffar

വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാഫിസ്. തങ്ങളും ആ പ്രപ്പോസൽ കണ്ട് എക്സൈറ്റഡായിരുന്നുവെന്ന് ഹാഫിസ് പറഞ്ഞു. ഹൗസിൽ പ്രണയം സംഭവിക്കുമ്പോൾ നമുക്കുള്ള തോന്നൽ ആ ഹൗസിൽ പ്രണയം പോലൊന്ന് സംഭവിക്കുക എന്നത് രസമാണ്. മാത്രമല്ല പേളിയുടേയും ശ്രീനിഷിന്റേയും പ്രണയം സംഭവിച്ചത് സീസൺ ഒന്നിലാണ്.

ആദ്യമായാണ് ഞങ്ങൾ ബി​ഗ് ബോസ് പോലൊരു ഷോ മലയാളത്തിൽ ചെയ്യുന്നത്. സീസൺ ഒന്ന് ഇപ്പോഴും ഏറ്റവും ഇന്ററസ്റ്റിങ്ങായ സീസണായാണ് പരി​ഗണിക്കപ്പെടുന്നത്. മത്സരാർത്ഥികളും വളരെ ഇന്ററസ്റ്റിങ്ങായിരുന്നു. ആദ്യത്തെ സീസൺ ആയതുകൊണ്ട് ആർക്കും സ്ട്രാറ്റജി പഠിക്കാനൊന്നും ആർക്കും സമയം കിട്ടിയിട്ടില്ല. പേളി-ശ്രീനിഷ് പ്രണയം ഒരു മൊമന്റ് തന്നെയായിരുന്നു. രാത്രിയാണ് പേളി ശ്രീനിഷിനെ പ്രപ്പോസ് ചെയ്തത്.

പിറ്റേ ദിവസം വന്നപ്പോൾ ഞങ്ങൾക്കൊക്കെ എക്സൈറ്റ്മെന്റായിരുന്നു. ഞങ്ങൾ ഉടനെ പോയി വീഡിയോ പരിശോധിച്ചു. ചില ഫൺ എലമെന്റുകളും ഉണ്ടായി. ഞങ്ങൾ പേളിയുടേയും ശ്രീനിഷിന്റേയും മാതാപിതാക്കളെ വിളിച്ചു. വീട്ടിലേക്ക് വന്ന് കഴിഞ്ഞാൽ ഇരുവരുടേയും റിലേഷൻഷിപ്പിനെ കുറിച്ച് ഒഫീഷ്യലി ഡിസ്കസ് ചെയ്യാം രണ്ട് കുടുംബത്തിനും ഒരുമിച്ച് ഇരുന്ന് സംസാരിക്കാം എന്ന ഐഡിയയുമായാണ് അവരെ വിളിച്ചത്.

ഷോയുടെ അകത്ത് വെച്ച് നടന്നാൽ രസമാകുമല്ലോ എന്ന തോന്നലായിരുന്നു. ഞങ്ങൾ കണ്ടന്റ് മേക്കേഴ്സാണല്ലോ. മാത്രമല്ല മരംചുറ്റി പ്രേമിച്ച് നടക്കാൻ താൽപര്യമില്ലെന്ന് പേളി പറയുകയും ചെയ്തിരുന്നു. പക്ഷെ വിളിച്ചപ്പോൾ ചീത്തയാണ് കേട്ടത് എന്നതാണ് മറ്റൊരു സത്യം. ലൈഫ് അല്ലേ... ഒരാൾ പ്രണയത്തിലാകാം അത് സക്സസ് ആകാം ആകാതിരിക്കാം. എല്ലാം നാച്വറലാണ്. ആ മൊമന്റിന്റെ ബ്യൂട്ടിക്കാണ് പ്രാധാന്യം.

Pearle Maaney
Photo Credit: Pearle Maaney / Jasmin jaffar

ജാസ്മിൻ-​ഗബ്രി പ്രണയം പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതെ പോയത് അത് ഫേക്കായി തോന്നിയതുകൊണ്ടാണ്. അത് നമുക്കും തോന്നി. പേളി-ശ്രീനിഷ് പ്രണയത്തിന് ഒരു ​ഗ്രോത്തുണ്ടായിരുന്നു. അങ്ങനെ അല്ലാതെ പെട്ടന്ന് സംഭവിച്ച പ്രണയമെന്ന ഫീൽ മറ്റുള്ളവർക്ക് തോന്നിയാൽ നാച്വാറലല്ലെന്ന് തോന്നിയാൽ... പിന്നെ ഓഡിയൻസിന് എല്ലാം മനസിലാകും. ഇപ്പോഴാണെങ്കിൽ ലൈവ് കൂടിയാണ് ഷോയെന്നും ഹാഫിസ് പറഞ്ഞു. അതുപോലെ കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായിരുന്ന ജാസ്മിനെ പിതാവ് ഫോൺ വിളിച്ച് സംസാരിച്ച വിഷയത്തിലുണ്ടായ വിവാദത്തിലും ഹാഫിസ് പ്രതികരിച്ചു.

ജാസ്മിന്റെ പിതാവിന്റെ ഫോൺ കോളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ചാനലിന്റെ തീരുമാനമായിരിക്കാം. അവിടെ നിന്ന് അല്ലാതെ ഫൈനൽ എഡിറ്റ് ടെലികാസ്റ്റ് ചെയ്യപ്പെടില്ല. അതുപോല പാരന്റ്സുമായി നടന്ന ഡിസ്ഷൻ എന്താണെന്ന് അറിയില്ല. ഞാൻ അതിൽ ഇൻവോൾ‌വ്ഡ് അല്ലാത്തതുകൊണ്ട് ഒരു പരിധി വിട്ട് ചോദിക്കേണ്ട കാര്യവുമില്ലെന്ന് വിശ്വസിക്കുന്നു.

അവരുടെ ഫോൺ കോളിൽ മിസിങ് വന്നിട്ടുണ്ടെന്നത് എപ്പിസോഡ് കണ്ടപ്പോൾ എനിക്കും തോന്നി. എങ്ങനെ ഇതിനെ എല്ലാം ഡീൽ ചെയ്യും എന്നത് മാത്രമാണ് ഞങ്ങളുടെ ഡിസ്കഷൻ അതുപോലെ ഒരാളുടെ തീരുമാനമല്ല. എല്ലാവരും ഇരുന്ന് ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. ആ ഫൂട്ടേജ് പോലും തിരിഞ്ഞ പിടിച്ച് കാണാൻ പോയിട്ടില്ലെന്നും ഹാഫിസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X