എന്റെ സമയം നല്ലതാണെന്ന് അറിഞ്ഞതുകൊണ്ട് പോയി, കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല; അനുമോൾ
ഹൗസിൽ ഉറ്റ സുഹൃത്തുക്കളായിരുന്നുവെങ്കിലും ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ആദിലയും നൂറയും അനുമോളും രണ്ട് വഴിക്ക് പിരിഞ്ഞു. ഹൗസിൽ വെച്ച് ഒരുമിച്ച് പട്ടായ ട്രിപ്പ് വരെ പ്ലാൻ ചെയ്തവരായിരുന്നു മൂന്നുപേരും. പക്ഷെ ഷോയുടെ അവസാന ദിവസങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളും തെറ്റിദ്ധാരണകളുമാണ് അനുവുമായുള്ള ആദിലയുടേയും നൂറയുടേയും സൗഹൃദം തകർത്ത്. സഹമത്സരാർത്ഥികളായിരുന്നു മറ്റെല്ലാവരുമായും ആദിലയും നൂറയും സൗഹൃദം പുലർത്തുന്നുണ്ട്.
ഇപ്പോഴിതാ ആദിലയേയും നൂറയേയും കുറിച്ച് അനുമോൾ അടുത്തിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊടുത്ത സ്നേഹം തനിക്ക് തിരിച്ച് കിട്ടിയിട്ടില്ലെന്ന് അനുമോൾ പറഞ്ഞു. ഞാൻ യഥാർത്ഥത്തിൽ ആ വീട്ടിൽ ജീവിക്കുകയായിരുന്നു. എന്റെ ക്യാരക്ടറാണ് ഞാൻ അവിടെ കാണിച്ചത്. അല്ലാതെ ആരുടേയും സ്നേഹം പിടിച്ച് പറ്റാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെ അടുത്തും ഒരുപോലെയാണ് നിന്നത്.

എനിക്കുള്ള ഒരു നെഗറ്റീവ് വഴക്ക് ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ പേരിൽ സോറി പറയാൻ പോകാതെ എന്റെ സ്റ്റാന്റിൽ ഞാൻ ഉറച്ച് നിൽക്കാറുണ്ട്. തുടക്കത്തിൽ ശൈത്യയുമായിട്ടായിരുന്നു ഞാൻ കൂടുതൽ കമ്പനി. അതിനുശേഷമാണ് നൂറയുമായും ആദിലയയുമായും സൗഹൃദത്തിലാകുന്നത്. ഞാൻ കൊടുത്ത സ്നേഹം എനിക്ക് പക്ഷെ തിരിച്ച് കിട്ടിയിട്ടില്ലെന്ന് പിന്നീട് മനസിലായി. എന്നിരുന്നാലും ഇപ്പോഴും എനിക്ക് അവരുടെ അടുത്ത് ഇഷ്ടം മാത്രമാണ്.
പിണക്കവും കാര്യങ്ങളുമൊന്നും ഇല്ല അനുമോൾ പറഞ്ഞ് തുടങ്ങി. പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്ക് ഹൗസിൽ ഇരുന്നാൽ അറിയാൻ കഴിയില്ല. ആരും പറഞ്ഞ് തരാനും ഇല്ല. ഏതെങ്കിലും ഗസ്റ്റ് വന്നാൽ പുറത്ത് പോസിറ്റീവാണോ നെഗറ്റീവാണോയെന്ന് ചോദിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ ആരും ഒന്നും പറഞ്ഞ് തരില്ല. വൈൽഡ് കാർഡ്സ് വന്നപ്പോൾ ഞങ്ങൾ ചോദിച്ചിരുന്നു.
ആർക്കൊക്കയാണ് പോസിറ്റീവ് ആർക്കൊക്കെയാണ് നെഗറ്റീവെന്ന്. അവർ പക്ഷെ കള്ളമാണ് പറഞ്ഞത്. എന്നോട് ചിലർ പറഞ്ഞിരുന്നു. പ്ലാച്ചിയുടെ കാര്യത്തിലും കരയുന്ന കാര്യത്തിലും എനിക്ക് നെഗറ്റീവാണെന്ന് അവർ പറഞ്ഞിരുന്നു. എനിക്ക് പക്ഷെ ഒന്നും പിടിച്ച് നിർത്താൻ കഴിയില്ല. കരച്ചിൽ വന്നാൽ ഞാൻ കരയും. ഒരു എവിക്ഷൻ എപ്പിസോഡിന്റെ സമയത്താണ് നൂറയും ആദിലയും അവരുടെ നമ്പർ എനിക്ക് എഴുതി തന്നതും ഞാൻ എന്റെ നമ്പർ അവർക്ക് എഴുതി കൊടുത്തതും.
എന്നെ സപ്പോർട്ട് ചെയ്യുന്ന കുറച്ചുപേരുണ്ടല്ലോ. അവരുടെ പിന്തുണ കിട്ടാൻ എന്റെ ചേച്ചിയെ വിളിക്കൂ, എന്തെങ്കിലും സഹായം വേണമെങ്കിൽ അവരെ വിളിച്ചാൽ മതി എന്ന് പറഞ്ഞാണ് ഞാൻ നമ്പർ എഴുതി കൊടുത്തത്. എനിക്ക് ഹൗസിലേക്ക് ചില സാധനങ്ങൾ വേണമായിരുന്നു. അത് അയച്ച് തരാൻ ചേച്ചിയോട് പറയാനും അവരെ പറഞ്ഞ് ഞാൻ ഏൽപ്പിച്ചിരുന്നു.

ഞാൻ ആരെയും കരിവാരിപ്പൂശണമെന്ന് ആഗ്രഹിക്കുന്നയാളല്ല. ഒരാൾ നശിക്കണമെന്ന് നമ്മൾ വിചാരിച്ച് കഴിഞ്ഞാൽ അത് തിരിച്ച് നമുക്കോ നമ്മുടെ തലമുറയ്ക്കോ ലഭിക്കും. അത് എപ്പോഴായാലും. അതുകൊണ്ട് ഞാൻ അങ്ങനെ ചിന്തിക്കുകയില്ല. പിന്നെ എന്തിന് ആദില പിആറിന്റെ നമ്പറാണ് തന്നതെന്ന് പറഞ്ഞുവെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ബിഗ് ബോസിലേക്ക് ക്ഷണം വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ഞാൻ ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്നാണ്.
കാരണം ഞാൻ കരഞ്ഞ് പിഴിയുന്നൊരാളാണ് എന്നാണ്. അത് കേട്ടപ്പോൾ എനിക്ക് കിട്ടിയ മറുപടി അനുവിനെപ്പോലൊരാളെയാണ് വേണ്ടത് എന്നാണ്. കാരണം കരയുന്ന ഒരാളെയാണ് വേണ്ടതത്രെ. കരയാൻ വേണ്ടിയാണോ എന്നെ കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ അനു ഫണ്ണായിട്ടുള്ള ആളല്ലേ എന്നായിരുന്നു മറുപടി. ശേഷം വീട്ടുകാരോട് ഇതേ കുറിച്ച് ചർച്ച ചെയ്തു. സുഹൃത്തുക്കളോടും ചോദിച്ചു.
മുൻ ബിഗ് ബോസ് മത്സരാർത്ഥികളോടും ചോദിച്ചു. എല്ലാവരും പോകാനാണ് പറഞ്ഞത്. വീട്ടുകാർ പക്ഷെ തടഞ്ഞിരുന്നു. നെഗറ്റീവ് വരുമെന്നാണ് അവർ പറഞ്ഞത്. പിന്നെ ഞാൻ കുറേ ആലോചിച്ചു. എന്റെ സമയം നോക്കി. നല്ലതാണെന്ന് പറഞ്ഞു. അങ്ങനെയാണ് ബിഗ് ബോസിൽ പോയതെന്നും അനുമോൾ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











