'പൊതുവെ പെൺപിള്ളേർക്ക് മുടി വളർത്തിയ ആൺകുട്ടികളെ ഇഷ്ടമല്ല, പുരുഷന്മാർ മുടി വളർത്തരുതെന്നാണ് എന്റെ അഭിപ്രായം'
അനുമോളെ എപ്പോഴും ചതിക്കുന്നത് നാക്കാണ്. ചിന്തിക്കാതെയും ഭാവിയിൽ തിരിച്ചടികൾ ഉണ്ടാകുമെന്ന് ആലോചിക്കാതെയുമാണ് ഒട്ടുമിക്ക വീഡിയോകളിലും വന്ന് സംസാരിക്കുന്നതും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും. ബിഗ് ബോസിലും അനുവിന് വിനയായത് ഇതേ സംസാര രീതി തന്നെയായിരുന്നു. ആരോട് എന്ത് പറയണമെന്നതിൽ പലപ്പോഴും വ്യക്തമായ ധാരണ അനുവിന് ഉണ്ടാവാറില്ല. പിആർ അടക്കമുള്ള വിഷയങ്ങൾ ഇത്രയേറെ ചർച്ചയായതിന് പിന്നിലും അനുവിന്റെ വായിലൂടെ തന്നെ ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് പോയതുകൊണ്ടാണ്.
പാചകം അറിയില്ലെന്ന് അനു ബിഗ് ബോസിൽ വെച്ച് ആവർത്തിച്ച് പറഞ്ഞതാണ് പിന്നീട് ട്രോളിനും പരിഹാസങ്ങൾക്കും കാരണമായത്. അനു പറയുന്ന കാര്യങ്ങളിൽ അതിനാൽ തന്നെ ആളുകൾക്ക് വിശ്വാസ്യതയും നഷ്ടപ്പെട്ടു.

ഇപ്പോഴിതാ അനുവിന്റെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. തലമുടി നീട്ടിയ വളർത്തിയ പുരുഷന്മാരെ കുറിച്ചാണ് അനു സംസാരിക്കുന്നത്. പ്രശസ്തനായ ഹെയർ സ്റ്റൈലിസ്റ്റ് വിജിയുടെ അടുത്ത് ഹെയർ ട്രീറ്റ്മെന്റിന് എത്തിയതായിരുന്നു അനു. വിജി മുടി നീട്ടി വളർത്തിയിട്ടുണ്ട്. അത് കണ്ടതോടെയാണ് തന്റെ തോന്നലുകൾ അനു പങ്കുവെച്ചത്.
പൊതുവെ പെൺപിള്ളേർക്ക് മുടി വളർത്തിയ ആൺകുട്ടികളെ ഇഷ്ടമല്ലെന്നും പുരുഷന്മാർ മുടി വളർത്തരുതെന്നാണ് തന്റെ അഭിപ്രായമെന്നും മുടി നീട്ടി വളർത്തിയ ആൺകുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും അനു പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ മുടിക്ക് ഫാൻസായി ഒരുപാട് പെൺപിള്ളേർ ഇല്ലേ..? എന്ന് വിജിയോട് ചോദിച്ചാണ് അനു സംസാരിക്കാൻ ആരംഭിച്ചത്.
എന്തിനാണ് പെൺപിള്ളേർ പുറകെ നടക്കുന്നതെന്ന് അറിയാമോ? ആ മുടി മുറിച്ച് കൊടുക്കുമോയെന്ന് അറിയാൻ... വിഗ് ഉണ്ടാക്കാൻ. ഞാൻ എന്റെ ഒരു കാര്യം പറയാം... എനിക്ക് മുടി വളർത്തിയ ആൺപിള്ളേരെ ഇഷ്ടമേയല്ല. മുടിയൊക്കെ ആൺപിള്ളേരെ പോലെ വെട്ടി നന്നായി നടക്കുന്നവരേയാണ് ഇഷ്ടം. മുടി വളർത്തിയവർ ആൺകുട്ടികൾ അല്ലെന്നല്ല ഉദ്ദേശിച്ചത്. പൊതുവെ ആൺകുട്ടികൾ മുടി ഒരുപാട് വളർത്തി നടക്കുന്നത് എനിക്ക് ഇഷ്ടമല്ല.
പിന്നെ വളർത്തണോ വേണ്ടയോ എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. ആൺകുട്ടികൾ മുടി ഒരുപാട് വളർത്തി നടക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല. നടന്ന് പോകുന്ന ആൺകുട്ടികളെ ബാക്കിൽ നിന്നും കാണുമ്പോൾ പെൺകുട്ടിയാണെന്ന് ഞാൻ തെറ്റ് ധരിക്കും. പൊതുവെ പെൺപിള്ളേർക്ക് മുടി വളർത്തിയ ആൺപിള്ളേരെ ഇഷ്ടമല്ല. ഇഷ്ടമുള്ള പെൺപിള്ളേരും കാണും.

എന്റെ അഭിപ്രായം ഇതാണ്... ആൺകുട്ടികൾ മുടി വളർത്താൻ പാടില്ലെന്നുമാണ് അനു പറഞ്ഞത്. വീഡിയോ വൈറലായതോടെ എതിർപ്പ് അറിയിച്ച് നിരവധി പേർ എത്തി. അനു അഭിപ്രായം പറഞ്ഞു എന്നതിനേക്കാൾ പൊതുവെ പെൺപിള്ളേർക്ക് മുടി വളർത്തിയ ആൺകുട്ടികളെ ഇഷ്ടമല്ലെന്ന് ജനറലൈസ് ചെയ്ത് പറഞ്ഞുവെന്നതാണ് വിഷയമായത്. എപ്പോഴും എന്ത് കാര്യത്തിലും ജഡ്ജ്മെന്റൽ മനോഭാവമാണ് അനുവിന് എന്നായിരുന്നു ഏറെയും കമന്റുകൾ.
ആൺകുട്ടികൾ മുടി വളർത്തി കാണാൻ ഇഷ്ടമല്ലെന്ന് പറയാം. പക്ഷെ മുടി വളർത്താനെ പാടില്ലെന്ന് പറയാൻ അനുവിന് ഒരു അവകാശവുമില്ല, സ്ത്രീകൾ മാത്രമെ മുടി വളർത്താൻ പാടുള്ളുവെന്ന് നിന്നോട് ആരാണ് പറഞ്ഞത്?. പെൺകുട്ടികളെക്കാൾ അടിപൊളിയായി ആണുങ്ങൾ ഇന്നത്തെ കാലത്ത് മുടി വളർത്താറുണ്ട്.
യൂറോപ്യൻ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഫാഷന്റെ കാര്യത്തിൽ ഇന്ത്യ പുറകിലാണ്, ഒരു കാര്യത്തിലും സ്ഥിരതയും നിലാപടും അനുവിന് ഇല്ല. ഇതും കുറച്ച് കഴിയുമ്പോൾ മാറും എന്നിങ്ങനെ നീളുന്നു കമന്റുകൾ. കുലസ്ത്രീ, കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ഇമേജ് നിലനിർത്താൻ ബിഗ് ബോസിൽ അനു ചെയ്ത പ്രവൃത്തികളാണ് വിന്നറായിട്ടും ഹെയ്റ്റ് കമന്റ്സും ട്രോളും നിരന്തരമായി വരാൻ കാരണമാകുന്നത്.


Click it and Unblock the Notifications











