വിന്നറായപ്പോഴുള്ള മുഖഭാവം ഞാൻ കണ്ടു; സൗഹൃദങ്ങൾ മാറി മറിഞ്ഞു; അനുമോൾക്ക് കൂട്ടായി നെവിനും ലക്ഷ്മിയും
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചപ്പോൾ ഒരു മഴ പെയ്ത് തോർന്നത് പോലെയാണ് പ്രേക്ഷകർക്ക് തോന്നുന്നത്. എന്നും പ്രശ്നങ്ങളും വഴക്കുകളുമായിരുന്ന ദിവസങ്ങളാണ് കഴിഞ്ഞ് പോയത്. ആരോപണങ്ങൾ ഏറെ. പ്രശ്നകലുഷിതമായ നാളുകൾക്കൊടുവിൽ അനുമോൾ വിന്നറായി. ചിലർക്ക് ഈ വിജയം ഉൾക്കൊള്ളാൻ പറ്റുന്നില്ല. പിആറിന്റെ ബലത്തിൽ നേടിയ വിജയമാണിതെന്ന് ഇവർ തറപ്പിച്ച് പറയുന്നു. അനീഷായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്ന വാദം ശക്തമാണ്. വഴക്കുകൾക്കിടയിലും ചില സൗഹൃദങ്ങൾ ബിഗ് ബോസിലുണ്ടായിരുന്നു.
അനുമോൾക്ക് ആദിലയും നൂറയുമായുള്ള സൗഹൃദമാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. എന്നാൽ ഷോയിലെ അവസാന നാളുകൾ ഈ സൗഹൃദം ഇല്ലാതായി. അനുമോളുമായി ആദിലയും നൂറയും വഴക്കിട്ടു. ഹൗസിലെ എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ ആദിലയും നൂറയും കൂടി തനിക്കെതിരെ തിരിഞ്ഞത് അനുമോളെ ഏറെ വിഷമിപ്പിച്ചു.

ഷോയിലെ നിർണായ ഘട്ടത്തിലായിരുന്നു ഈ തെറ്റിപ്പിരിയൽ. വിജയി ആയി ആര് വരണമെന്ന് ജനം ആലോചിക്കുന്ന സമയം. വീട്ടിനുള്ളിലെ വഴക്കുകളും ഒറ്റപ്പെടുത്തലും അനുമോൾക്ക് ഗുണം ചെയ്തു. ഒരുപാട് വോട്ടുകൾ അനുമോൾക്ക് ലഭിച്ചു. അനുമോളും ആദിലയും നൂറയും തമ്മിലുള്ള സൗഹൃദത്തിന് ആരാധകർ ഏറെയായിരുന്നു.
പുറത്തിറങ്ങിയ ശേഷം ഇവർക്ക് പ്ലാനുകളുണ്ടായിരുന്നു. ഒന്നിച്ച് യാത്ര ചെയ്യണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാലിപ്പോൾ ഈ സൗഹൃദം പൂർണമായും അവസാനിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. അനുമോൾ തന്റെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഫെെനലിന് ശേഷം ചെന്നെെയിലെ റൂമിൽ നിന്നുള്ള വീഡിയോ ആണിത്.

അനുമോൾക്കൊപ്പം സന്തോഷം പങ്കിടാൻ ഒപ്പമുള്ളത് നെവിനും ലക്ഷ്മിയുമാണ്. ഹൗസിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല. റീ എൻട്രിയുടെ സമയത്താണ് ലക്ഷ്മിയും അനുമോളും സൗഹൃദത്തിലാകുന്നത്. നെവിനുമായും അവസാന നാളുകളിലാണ് സൗഹൃദത്തിലായത്. നെവിനുമായി വഴക്കുണ്ടായപ്പോഴെല്ലാം അനുമോൾക്കൊപ്പം നിന്നത് ആദിലയും നൂറയുമാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം മാറി മറിഞ്ഞു.
രസകരമായ സംഭാഷണങ്ങൾ ഇവർ തമ്മിലുണ്ടായി. അനുമോളെക്കുറിച്ച് നെവിൻ നന്നായി സംസാരിച്ചപ്പോൾ ഇതൊക്കെ ഇവന്റെ അഭിനയമാണ്. ഇന്നലെ ഞാൻ വിന്നറായപ്പോൾ ഇവന്റെ മുഖത്ത് ഒരു എക്സ്പ്രഷനും ഉണ്ടായിരുന്നില്ലെന്ന് അനുമോൾ തമാശയായി പറഞ്ഞു. എക്സ്പ്രഷനുണ്ടായിരുന്നത് ആരുടെയൊക്കെ മുഖത്താണെന്ന് ഞാൻ കണ്ടു എന്ന് അനുമോൾ അർത്ഥം വെച്ച് പറഞ്ഞു. ശെെത്യയെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞതെന്ന് വ്യക്തമാണ്. അനുമോൾ വിന്നറായപ്പോൾ ശെെത്യയുടെ മുഖഭാവം സോഷ്യൽ മീഡിയയിൽ വെെറലായതാണ്. ലക്ഷ്മിയും അനുമോളും നെവിനും തമ്മിലുള്ള സൗഹൃദം വീഡിയോയിൽ വ്യക്തമാണ്.
നിലവിൽ ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ സെെബർ ആക്രമണം നേരിടുന്നത് ശെെത്യ, ബിൻസി, ആദില, നൂറ, ബിന്നി സെബാസ്റ്റ്യൻ എന്നിവരാണ്. അനുമോൾക്കെതിരെ സംസാരിച്ചവരാണ് ഇവരെല്ലാം. ഇവരെ വ്യക്തിഹത്യ ചെയ്യുന്ന കമന്റുകളാണ് കൂടുതലും. അനുമോളുടെ പിആർ ആണ് ഇതിന് പിന്നിലെന്ന വാദം വരുന്നുണ്ട്. അനുമോളല്ല, അനീഷാണ് അർഹനെന്നും അനുമോൾ പിആർ കൊണ്ട് വിജയിച്ചതാണെന്നുമുള്ള വിമർശനം ശക്തമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണുകളിൽ ആദ്യമായാണ് വിന്നർക്ക് ഇത്രയും വലിയ വിമർശനം തുടരെ നേരിടേണ്ടി വരുന്നത്.


Click it and Unblock the Notifications