For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനും ബിഗ്ബോസ് വേദിയായി!! അതിഥിയ്ക്ക് വിവാഹാലോചനയുമായി ബഷീർ, ഇവർക്ക് ഇഷ്ടം ശ്രീനീഷിനെ..

  |
  വിവാഹത്തിനും ബിഗ്ബോസ് വേദിയായി! | filmibeat Malayalam

  മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചതു മുതൽ വിമർശനങ്ങളും വിവാദങ്ങളും മാത്രമായിരുന്നു കേട്ടിരുന്നത്. ഷോയോടുളള നെഗറ്റീവ് മനോഭാവം ബിഗ് ബോസിനെ ഒരു പരിധിവരെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥതയ്ക്ക് ഒരുമാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്.

  മഞ്ജുവിന്റേയും ബച്ചന്റേയും പരസ്യം വിവാദത്തിൽ!! ആഞ്ഞടിച്ച് ബെഫി, മാപ്പ് പറയാതെ രക്ഷയില്ല...

  ദിവസങ്ങൾ കഴിയും തോറും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്ക്കുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ റിയാലിറ്റി ഷോ രസകരമായി മാറുകയാണ്. വിമർളനം ഉന്നയിച്ചിരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ എന്റർടെയ്മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയിലെ ചർച്ച വിഷയം ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയ പെണ്ണു കാണലിനെ കുറിച്ചാണ്.

  നസ്രിയ ഗർഭിണി!! ചിരിച്ചു കൊണ്ട് നടി തന്നെ ആ സംഭവം വെളിപ്പെടുത്തി, എല്ലാത്തിനും കാരണം ആ ഫോട്ടോ

  സുന്ദരി നീയും സുനദരൻ ഞാനും

  സുന്ദരി നീയും സുനദരൻ ഞാനും

  സുന്ദരി നീയും സുന്ദരൻ ഞാനും എന്നായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്ക്. അംഗങ്ങൾ രണ്ടു ഗ്രൂപ്പ്കളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത്. അംഗങ്ങൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് സികിററ് കളിക്കുകയായിരുന്നു. വേദിയിൽ ചരി പടർത്തുന്ന തരത്തിലുളള സ്കിറ്റായിരുന്നു ഇവർ അഭിനയിച്ചത്. ഏറ്റവും എടുത്തു പറയേണ്ട്ത് സിനിമയുടെ ക്ലൈമാക്സായിരുന്നു.

   അതിഥിയെ തേടി കല്യാണാലോചന

  അതിഥിയെ തേടി കല്യാണാലോചന

  ബിഗ് ബോസിലെ ഇമോഷണൽ മത്സരാർഥിയാണ് അതിഥി. സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും അതിനെ അതു പോലെ തന്നെ അതിഥി എക്സ്പ്രസ് ചെയ്യും. അതിൽ ഒരു കളങ്കവും ഇവർ കാണിക്കാറില്ല. ബിഗ് ബോസ് ഹൗസ് നൽകിയ ടാസ്ക്കിൽ അതിഥിയ്ക്കയിരുന്നു വധുവാകാനുളള അവസരം ലഭിച്ചത്.

  വരൻ ബഷീർ ബഷി

  വരൻ ബഷീർ ബഷി

  ബിഗ്ബോസ് ഹൗസിലെ മികച്ച മത്സാരാർഥിയാണ് ബഷീർ ബഷി. തനിയ്ക്ക് പറയാനുളളത് വളരെ ഓപ്പണായും ആരുടെ മുന്നിലും ഇയാൾ തുറന്നു പറയും. ബഷീറും ബിഗ് ബോസിനുളളിൽ ഇടയ്ക്ക് ശബ്ദം ഉണ്ടാക്കാറുണ്ട്.

   അതിഥിയെ വിവാഹം കഴിക്കാൻ തയ്യാറായി

  അതിഥിയെ വിവാഹം കഴിക്കാൻ തയ്യാറായി

  ടാസ്ക്കിൽ അതിഥി റായ് വധുവാകുമ്പോൾ വരനായി എത്തുന്നത് ബഷീർ ബഷിയാണ്. പെട്ടിത്തെറികൾക്ക് ഇപ്പോൾ വേണമെങ്കിലും വേദിയാകുന്ന ബിഗ് ബോസ് ഹൗസിൽ ഇവരുടെ വിവാഹം ചിരി നിറച്ചിരുന്നു. ഇവരുടെ വിവാഹത്തിന് മേൽ നോട്ടം വഹിച്ചത് അരിസ്റ്റോ സുരേഷായികരുന്നു.

   അതിഥി ശ്രീനീഷിനോടൊപ്പം

  അതിഥി ശ്രീനീഷിനോടൊപ്പം

  അതിഥി ബഷീറ്‍ വിവാഹത്തിന് തയ്യാറായി ബിഗ് ബോസിലെ അംഗങ്ങളും പ്രേക്ഷകരും അകാംക്ഷയോടെ ഇരിക്കുമ്പോൾ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള സംഭവമാണ് ഒടുവിൽ അവിടെ അരങ്ങേറിയത്. എല്ലാവരോയും ഞെട്ടിച്ച് അതഥി ശ്രീനീഷിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. സ്കിറ്റിന്റെ ക്ലൈമാക്സ് ഗംഭീരമായിരുന്നു. രണ്ട് വീട്ടുകാരം നുണ പറഞ്ഞതാണെന്നും ഇത് തട്ടിപ്പാണെന്നും പറഞ്ഞാണ് സ്കിററ് അവസാനിക്കുന്നത്.

   പ്രണയാഭ്യർഥന

  പ്രണയാഭ്യർഥന

  കഴിഞ്ഞ ദിവസത്തെ ഷിയാസിന്റെ പ്രണയാഭ്യർഥന ടാസ്ക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്വേത മേനോൻ, അർച്ചന, ദിയ സന എന്നിവരായിരുന്നു ടാസക്കിൽ പങ്കെടുത്തത്,. വെറൈറ്രി തരത്തിലുളള പ്രണയാഭ്യർഥനകളായിരുന്നു ഷിയാസ് കാഴ്ചവെച്ചത്. തിരിച്ചും മികച്ച പ്രകടനമായിരുന്നു ഈ മൂവരും കാഴ്ചവെച്ചത്. ഒരാൾ പ്രണയം സ്വീകരിച്ചുവെങ്കിൽ അർച്ചന ആട്ടി ഓടിക്കുകയാണ് ചെയ്തിരുന്നത്. പിന്നെ ദിയ ഷിയാസിനെ വെറുപ്പിച്ച് കയ്യിൽ കൊടുക്കുകയായിരുന്നു. മൂന്ന് പേരുടെ മുന്നിലും ഷിയാസ് തൊഴുത് മടങ്ങുകയായിരുന്നു

  English summary
  bigg bosshouse marriage proposel in atdithi rayi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X