എന്റെ വേണുവേട്ടാ... പ്രേമത്തിന് കണ്ണും മൂക്കും പ്രായവുമില്ലെന്ന് ദയ, ഹൗസിൽ മറ്റൊരു പ്രണയം

ബിഗ് ബോസ് ഹൗസിൽ വഴക്കും അഭിപ്രായഭിന്നതകളും ഏറെ രസകരമായ നിമിഷങ്ങൾക്കും വേദിയാകുന്നുണ്ട്. ഹൗസിലെ പല പ്രശ്നങ്ങളെ കുറിച്ച് പിന്നീട് ചിന്തിച്ചാൽ ചിരി പൊട്ടും. ബിഗ് ബോസ് ഹൗസിലെ വഴക്കുകൾ പോലെ പ്രണയവും പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചാ വിഷയമാകാറുണ്ട്. ആദ്യ സീസണിൽ ബിഗ് ബോസ് ഹൗസിൽ മൊട്ടിട്ട പ്രണയമായിരുന്നു പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും. താരങ്ങളെ പോലെ പ്രേക്ഷകരും ഇവരുടെ പ്രണയം ആഘോഷമാക്കുകയായിരുന്നു.

രണ്ടാം സീസൺ ആരംഭിച്ചപ്പോഴും അടുത്ത പേളി-ശ്രീനീഷ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. സുജോ- സാൻഡ്ര, പ്രദീപ് -രേഷ്മ എന്നിവരെ ചുറ്റിപ്പറ്റി പ്രണയകഥ മുളപ്പൊട്ടിയിരുന്നു. ഇപ്പോഴിത ബിഗ് ബോസിൽ മറ്റ് പ്രണയകഥ ചൂട് പിടിച്ചിരിക്കുകയാണ്.

ദയയുടെ വേണുവേട്ടൻ

ദയ ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ തന്നെ ഡോക്ടർ ര‍ജിത്ത് കുമാറിനോടുള്ള താൽപര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മാഷിനെ എനിക്ക് നല്ല ഇഷ്ടമാണെന്ന് ആദ്യ ദിനം തന്നെ മറ്റുള്ള മത്സരാർഥികളെ സാക്ഷിയാക്കി ദയ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഇത് ആരും കാര്യമായി എടുത്തിരുന്നാല്ല. പിന്നീട് ഓരോ ദിവസങ്ങൾ കഴിയുന്തോറും ദയ കൂടുതൽ രജിത്ത് കുമാറുമായി അടുത്ത് സംസാരിക്കാൻ തുടങ്ങി. വീട്ടിൽ ചെറിയ രീതിയിലുള്ള ചർച്ച വിഷയമായപ്പോൾ ഡോക്ടർ ഇവരിൽ നിന്ന് അകലം പാലിക്കുകയായിരുന്നു.

  ഉപദേശം

ബിഗ് ബോസ് ഹൗസിലെ ഭൂരിഭാഗം പേരും രജിത് കുമാറിന്റെ എതിർ പാളയത്തിലാണ്. താനാണ് എല്ലാവരുടേയും പൊതു ശത്രുവെന്ന് ഡോക്ടർ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹൗസിൽ എല്ലാവരും രജിത് കുമാറിനെതിരെ ആഞ്ഞടിക്കുമ്പോൾ ദയ മാത്രം പിന്തുണച്ച് കൂടെ നിൽക്കാറുണ്ടായിരുന്നു. കൂടാതെ ഹൗസിൽ നിൽക്കാനുളള തന്ത്രങ്ങളും പെരുമാറാനുള്ള രീതികളും രജിത് കുമാർ ദയയെ ഉപദേശിക്കാറുമുണ്ട്.

  രജിത് കുമാറിന് വേണ്ടിയുള്ള  പാട്ട്

ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും രസകരമായ സംഭവമാണ് രജിത് കുമാറിനു വേണ്ടിയുളള ദയയുടെ പാട്ട്. വേണുവേട്ടാ... എന്നുവിളിച്ചുകൊണ്ട് ദയ ഒരു പേപ്പര്‍ രജിത്തിന് നേരെ നീട്ടുന്നു. എന്നാല്‍ അവരെ പരിഹസിച്ചുകൊണ്ട് 'എന്‍റെ വേണുവേട്ടാ...' എന്ന് വിളിച്ചുകൊണ്ട് തൊട്ടടുത്തായി പാഷാണം ഷാജിയുമുണ്ട്. ഡോക്ടർ എല്ലാത്തവണത്തേയും പോലെ ഇത്തവണയും ദയയിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാൽ ദയ ഡേക്ടറെ വിടുന്ന ലക്ഷണം കാണുന്നില്ല. , മാമാന്ന് വിളിക്കാന്‍ പറ‍ഞ്ഞതല്ലേ പലവട്ടം' എന്ന് രജിത് കുമാര്‍ ദയയോട് പറയുമ്പോൾ . 'മോഹങ്ങള്‍ മുരടിച്ചു മോതിരക്കൈ മരവിച്ചു എന്ന ഗാനം രജിത് കുമാറിനെ നോക്കി ആലപിക്കുകയാണ്.

പൊലിപ്പിച്ച് മാറ്റ്  അംഗങ്ങൾ


ദയ- രജിത് കുമാർ വൺവേ പ്രണയത്തെ മറ്റ് അംഗങ്ങൾ പൊലിപ്പിക്കുന്നുണ്ട്. ഇവരെ തരം കിട്ടുമ്പോൾ ട്രോളുകയും ദയയ്ക്ക് ഈ വിഷയത്തിൽ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്. ദയ യുടെ പാട്ടിന് എന്‍റെ കൊച്ചേ ചോറല്ലേ കഴിച്ചത് കുറച്ചുമുമ്പ് എന്നായിരുന്നു രജിത്തിന്‍റെ മറുപടി.പ്രണയത്തിന് കണ്ണില്ല മൂക്കില്ല പ്രായവുമില്ലെന്നായിരുന്നു ദയയുടെ മറുപടി.അപ്പോ ചേട്ടനെ കേറി പ്രേമിക്കാമെന്നാണോ എന്ന ചോദ്യവുമായി വീണ എത്തി. ഈ മാഗിയാന്‍റിയെ കൊണ്ട് ഫെഡറിക് അങ്കിളിനെ കെട്ടിക്കുന്നതുകൊണ്ട് എന്താ പ്രശ്നം എന്ന് ട്രോളുമായി പാഷാണം ഷാജിയും രംഗം കൊഴുപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X