മനസ്സിന് വിഷമമുള്ളപ്പോൾ പാട്ട് കേൾക്കാറില്ല, കാരണം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്

ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഷോയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു, ഷോയുടെ വിജയി ആകാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിലും സംഗീത ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. സഹോദരി അഭിരാമി സുരേഷു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇപ്പോൾ ചേച്ചിയും അനിയത്തിയും ചേർന്ന് ഒരു മ്യൂസിക്കൽ ബ്രൻഡ് നടത്തുകയാണ്. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത സുരേഷ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയുടെ മാത്യഭൂമി ആരേഗ്യ മാസികയ്ക്ക് നൽകിയ അഭിമുഖമാണ്. മനസിന് വിഷമമുള്ളപ്പോൾ പാട്ട് കേൾക്കാറില്ലെന്നാണ് ഗായിക അമൃത സുരേഷ് പറയുന്നത്.

മനസ് വിഷമിക്കുമ്പോൾ

മനസ്സിന് വിഷമമുള്ളപ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനായിരുന്നു അമൃതയുടെ മറുപടി. പാട്ട് കേൾക്കുമോ എന്നും അവതാരക ചോദിക്കുണ്ട്. എന്നാൽ ഇല്ല എന്നായിരുന്നു മറുപടി. അമൃതയുടെ വാക്കുകൾ ഇങ്ങനെ... വിഷമം ഉള്ളപ്പോള്‍ പാട്ട് കേള്‍ക്കാറില്ല. പാട്ട് എന്റെ വിഷമം കൂട്ടുകയേയുള്ളൂ. പാട്ട് കേള്‍ക്കുമ്പോള്‍ ഇമോഷണലാവും. കഴിവതും പാട്ടില്‍ നിന്നും മാറി നില്‍ക്കും. വർക്കൗട്ട് ചെയ്യുന്നതിനെ കുറിച്ചു അമൃത സുരേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.

വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്

വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ്. വര്‍ക്കൗട്ട് ചെയ്ത് കുറച്ചതാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട്. പിന്നെ പാപ്പുവുമുണ്ട്.സീരിയല്‍ കാണുന്നത് മെന്റല്‍ ഹെല്‍ത്തിനെ ബാധിക്കുമോയെന്ന ചോദ്യത്തിനും അമൃത മറുപടി പറഞ്ഞിരുന്നു. സിനിമ നമ്മള്‍ കണ്ട് തീര്‍ന്നാല്‍ അവിടെ കളഞ്ഞ് പോരുകയാണ്. സീരിയല്‍ അങ്ങനെയല്ല. ആ ക്യാരക്ടര്‍ കൂടെ വരികയാണെന്നും അമൃത പറയുന്നു.

കവർ ഗോൾ

ഇത്തവണത്തെ മാത്യഭൂമി ആരോഗ്യ മാസികയിൽ അമൃതയും മകളുമാണ് കവർ ഗോളായി എത്തുന്നത്. സ്കൂൾ തുറക്കുന്നതിനെ കുറിച്ചും അമൃത അഭിമുഖത്തൽ പറയുന്നുണ്ട്. സ്‌കൂള്‍ തുറക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അമൃത പറയുന്നത് . ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് മിസ്സിംഗാണ്. പ്രാക്ടിക്കലി എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. പേരന്‍സൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. എന്റെ ബ്രദറാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. അവര്‍ നല്ല കൂട്ടാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്. യൂട്യൂബ് തുടങ്ങിയതോടെ നമ്മള്‍ എപ്പോഴും അപ്റ്റുഡേറ്റാണ്, നമുക്ക് നമ്മളുടെ ഫീലിംഗ്‌സ് എക്രസ്പ്രസ് ചെയ്യാനൊരു പ്ലാറ്റ്‌ഫോം, അത് സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ ആള്‍ക്കാര്‍ എന്നെ സംബന്ധിച്ച് യൂട്യൂബ് വലിയ പിന്തുണയാണ് തന്നിട്ടുള്ളതെന്നുമായിരുന്നു അമൃത അഭിമുഖത്തിൽ പറയുന്നു.

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു
അഭിനയം

അഭിനയത്തിനോടുള്ള താൽപര്യത്തെ കുറിച്ചും അമൃത പറയുന്നുണ്ട്. ഇനി നല്ല അവസരങ്ങൾ കിട്ടിയാൽ ഒരിക്കലും പാഴാക്കില്ലെന്നാണ് അമൃത പറയുന്നത്.മാറി ചിന്തിച്ചപ്പോഴാണ് അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ടായതെന്ന് അമൃത പറഞ്ഞു. റിയാലിറ്റി ഷോ കഴി‍ഞ്ഞ സമയത്ത് സിനിമാ അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ അന്ന് പക്ഷേ അതേക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോൾ ചിന്തിച്ചപ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ടെന്നും അമൃത സുരേഷ് പറയുന്നു. ഇപ്പോൾ കുറച്ച് അവസരങ്ങൾ വന്നിട്ടുണ്ടെന്നും അമൃത വ്യക്തമാക്കി. ഒന്നും അറിയാത്ത അവസ്ഥയില്‍ ഒരു മേഖലയിലേയ്ക്കു കടന്നു ചെല്ലുന്നതു ശരിയല്ലല്ലോ എന്ന് വിചാരിച്ചാണ് ഒരു തയ്യാറെടുപ്പ് നടത്തുന്നതെന്നും അമൃത പറഞ്ഞു. ഒരു കലയിലേക്ക് അരങ്ങേറുമ്പോൾ അതിൽ ജ്ഞാനം അത്യാവശ്യമാണ്, ആരും മോശം പറയരുതല്ലോ, പരിശീലനം നേടിയാൽ നമ്മുടെ ഭാഗത്തുണ്ടാകുന്ന പിഴവുകൾ മനസ്സിലാക്കാൻ നമുക്കു സാധിക്കുമെന്നും അമൃത പറയുന്നു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X