അഞ്ച് പേർക്കും പറയാനുള്ളത് ഒന്ന് മാത്രം! കണ്ണിന് അസുഖം ബാധിച്ച മത്സരാര്‍ഥികൾ പ്രേക്ഷകരോട്...
ബിഗ് ബോസ് സീസൺ 2 ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷോ അതിന്റെ അഞ്ചാം വാരം പിന്നിടുകയാണ്. ആഴ്ചകൾ കഴിയും തോറും ടാസ്ക്കുകളും കഠിനമായി വരുകയാണ്. ഷോ പുരോഗമിക്കവെയാണ് ബിഗ് ബോസ് ഹൗസിലെ മത്സരാഥികൾക്ക് കണ്ണിന് അസുഖം ബാധിക്കുന്നത്. സുജോ, സാൻഡ്ര, രഘു, രേഷ്മ, പവൻ എന്നിവർക്കാണ് അസുഖം ബാധിക്കുന്നത്. ഇവരെ ചികിത്സയ്ക്കായി ബിഗ് ബേസ് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് ചരിത്രത്തിലാദ്യമായിട്ടാണ് അഞ്ച് മത്സരാർഥികൾ ഷോയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് ഷോയുടെ ആരംഭത്തിൽ തന്നെ പ്രേക്ഷകരോട് പറഞ്ഞു കൊണ്ടായിരുന്നു എപ്പിസോഡ് ആരംഭിച്ചത്. എന്നാൽ അവർ അഞ്ച് പേരും സുഖമായി ഇരിക്കുന്നുണ്ടെന്നും അസുഖം മാറിയാൽ ഉടൻ തന്നെ ഷോയിൽ എത്തുമെന്നും പറഞ്ഞു. കൂടാതെ ഹൗസിന് പുറത്ത് ചികിത്സയില്‍ കഴിയുന്ന അഞ്ച് പേര്‍ക്കും പ്രിയപ്പെട്ടവരോടും പ്രേക്ഷകരോടും പറയാനുള്ളത് വീഡിയോയിലൂടെ പറയാനും അവസരം നൽകി.
Recommended Video

അലസാൻഡ്രയായിരുന്നു ആദ്യം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കറുത്ത കണ്ണട ധരിച്ചായിരുന്നു സാൻഡ്ര ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ബിഗ് ബോസ് ഹൗസ് പോലെതന്നെ വലിയ നിയന്ത്രണങ്ങളുള്ള ഒരു വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടുകാരോട് പറയാനുള്ളത്, ഒന്നുകൊണ്ടും വിഷമിക്കേണ്ട, നിങ്ങളെന്നെ നോക്കുന്നതുപോലെ തന്നെയാണ് ഇവിടെയും നോക്കുന്നത്. 75 ശതമാനം ശരിയായി. ബാക്കിയുള്ള 25 ശതമാനം മാത്രമാണുള്ളത്. അത് അടുത്ത രണ്ട് ദിവസത്തിനകം ശരിയാകുമെന്നാണ് എന്റെ വിശ്വാസമെന്നും സാൻഡ്ര പറഞ്ഞു.

കറുത്ത കണ്ണട ധരിച്ചാണ് രഘുവും എത്തിയത്. കൂടെയുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ളതുകൊണ്ട് മാത്രമാണ് ഹൗസില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഈ മാറ്റം ഈ മാറ്റം താല്‍ക്കാലികമാണ്. എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നും രഘു പറഞ്ഞു. എത്രയും വേഗം തിരിച്ചെത്താനായി എല്ലാവരും പ്രാർഥിക്കണമെന്നും പ്രത്യേകിച്ച് അച്ഛനും അമ്മയും. ഏറ്റവും നല്ലത് നടക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു- രേഷ്മ പറഞ്ഞു.

വീട്ടുകാരോടും സുഹൃത്തുക്കളോടും ഭാര്യയോടും പറയാനുള്ളത് ഇതാണ്, പേടിക്കാനായി ഒന്നുമില്ല. രണ്ട് മൂന്ന് ദിവസത്തെ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.ആ വിശ്രമം കഴിഞ്ഞ് ഫുള്‍ പവറോടെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കുമെന്ന് പവൻ വീഡിയോയിലൂടെ പറഞ്ഞു. ഇതൊരുവലിയ പ്രശ്നമല്ലെന്നും കുറച്ചുദിവസത്തെ ഒരു മുന്‍കരുതല്‍ ആണിത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഹൗസിലുള്ളില്‍ എത്താന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു. എല്ലാവരെയും വേഗം കണ്ടുമുട്ടുമെന്നും രക്ഷകര്‍ത്താക്കളോടും സുഹൃത്തുക്കളോടും പ്രേക്ഷകരോടും സുജോ പറഞ്ഞു.

ആദ്യം കണ്ണിന് അസുഖം വന്നത് പരീക്കുട്ടിയ്ക്കാണ്. തുടർന്ന് ഇയാളെ ഹൗസിനുള്ളിൽ നിന്ന് മാറ്റ പാർപ്പിച്ചിരുന്നു. തൊട്ടടുത്ത ദിനത്തെ എലിമിനേഷനിൽ പരീക്കുട്ടിയും ഉൾപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് പുറത്തു പോവുകയായിരുന്നു. മറ്റ് അംഗങ്ങളോടെ മോഹൻലാലിനോടെ യാത്ര പറയാതെയായിരുന്നു പരീക്കുട്ടി ഹൗസിൽ നിന്ന് വിടപറഞ്ഞത്.


Click it and Unblock the Notifications