ഏറ്റവും കൂടുതൽ നോമിനേഷനുമായി ഡിംപൽ, തൊട്ട് പിന്നാലെ സൂര്യയും, ഇക്കുറി എലിമിനേഷനിൽ 7 പേർ
ബിഗ് ബോസ് സീസൺ 3 അതിന്റെ മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. 18 മത്സരാർഥികളുണ്ടായിരുന്ന ഷോയിൽ നിലവിൽ 17 പേർ മാത്രമാണുള്ളത്. വാര്യന്തം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് തിങ്കളാഴ്ച. ആഴ്ചയുടെ ആദ്യ ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കുന്നത്. ആഴ്ചകൾ കൂ ടുന്തോറും മത്സരവും കടുക്കുയാണ്.

മൂന്നാം ആഴ്ചയിൽ രണ്ടാമത്തെ നോമിനേഷനാണ് ബിഗ് ബോസ് ഹൗസിൽ നടന്നത്. മജിസിയ ഭാനുവിൽ നിന്നാണ് നോമിനേഷൻ ആരംഭിച്ചത് ബിഗ് ബോസ് പേര് വിളിച്ചതിനെ തുടർന്ന് മജിസിയ ആദ്യം ആദ്യം കൺഫെഷൻ റൂമിലേയ്ക്ക് പോകുകയായിരുന്നു. സായ് വിഷ്ണുവിനെയും ഭാഗ്യലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. രണ്ടാമത് സൂര്യ ആയിരുന്നു എത്തിയത്. സന്ധ്യയുടേയും ഭാഗ്യലക്ഷ്മിയുടേയും പേരായിരുന്നു നിർദ്ദേശിച്ചത്. പിന്നീട് എത്തിയ സായ് വിഷ്ണു നോമിനേറ്റ് ചെയ്തത് ഡിംപൽ ഭാലിനേയും സൂര്യയുമാണ് നോമിനേറ്റ് ചെയ്തത്. അഡോണിയേയും സായ് വിഷ്ണുവിനേയുമാണ് നേമിനേറ്റ് ചെയ്തത്. സൂര്യയേയും ഡിംപലിനേയുമാണ് സന്ധ്യ നോമിനേറ്റ് ചെയ്തത്.
പിന്നീട് എത്തിയ നോബിയായിരുന്നു. സൂര്യയുടേയും ഡിംപലിന്റേയും പേരാണ് നോബി നോമിനേറ്റ് ചെയ്തത്. ഡിംപലിന്റേയും അനൂപിന്റേയും പേരാണ് അഡോണി പറഞ്ഞത്. കിടിലൻ ഫിറോസ് നോമിനേറ്റ് ചെയ്തത് അനൂപിനേയു ഋതുവിനേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് റംസാമൻ നോമിനേറ്റ് ചെയ്തത്. ഡിംപൽ നോമിനേറ്റ് ചെയ്തത് സായ് വിഷ്ണുവിന്റേയും ഭാഗ്യലക്ഷ്മിയേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് ഋതു നോമിനേറ്റ് ചെയ്തത്. ഭാഗ്യലക്ഷ്മിയും ഡിംപലിനേയും സൂര്യയുമാണി നോമിനേറ്റ് ചെയ്തത്. ക്യാപ്റ്റനായ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത് ഭാഗ്യലക്ഷ്മിയേയും സായ് വിഷ്ണുവിനേയുമാണ്.
നിയമലംഘനം നടത്തിയതിനാൽ ഫിറോസ് സജ്ന മിഷേൽ എന്നിവർ ഡയറക്ട് നോമിനേഷനിൽ എത്തുകയായിരുന്നു. ഡിംപൽ (7 വോട്ട്), സൂര്യ (6 വോട്ട്), അനൂപ് , നാല് വോട്ടുകളുമായി ഭാഗ്യലക്ഷ്മിയും സായി വിഷ്ണുവും എന്നിവരാണ് നോമിനേഷനിൽ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായത് കൊണ്ട് മണിക്കുട്ടൻ ഇക്കുറി നോമിനേഷൻ ഉൾപ്പെട്ടിരുന്നില്ല. കൂടാതെ വൈസ്‍ഡ് കാർഡ് എൻട്രിയിൽ എത്തിയ രമ്യ പണിക്കർ, എയ്ഞ്ചലും ഇത്തവണ നേമിനേഷനിൽ ഇല്ല.


Click it and Unblock the Notifications