twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവൻ എന്ത് ചെയ്താലും നല്ലതായിരിക്കും, നോബിയോട് മോശം ചെയ്താലും നല്ലതായേ എടുക്കൂ,വാക്കുകൾ വൈറലാവുന്നു...

    |

    ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻവിജയമായതിനെ തുടർന്ന് മറ്റുള്ള ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018 ൽ ആണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ സാബു മോൻ ആയിരുന്നു വിജയി ആയത്. പേളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീനീഷ് അരവിന്ദ്, ഷിയാസ് കരീം എന്നിവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. 2020 ൽ ആയിരുന്നു സീസൺ 2 തുടങ്ങുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് 2021 ഫെബ്രവരി 14 ന് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതും 100 ദിവസം പൂർത്തിയാക്കിയിരുന്നില്ല. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ് ഷോ നിർത്തുന്നത്. എന്നാൽ പിന്നീട് മാസങ്ങൾക്ക് ശേഷം ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

    എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടിഎന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

    മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 യുടെ ടെറ്റിൽ വിന്നർ. സായി വിഷ്ണുവിഷ്ണു ആയിരുന്നു രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സീസണിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരങ്ങൾക്കൊപ്പം പുതുനമുഖങ്ങളും എത്തിയിരുന്ന. നോബി മാർക്കോസു കിടിലൻ ഫിറോസും ഷോയുടെ ഭാഗമായിരുന്നു. അവസാനനിമിഷം വരെ ഇവ ഷോയിൽ നിന്നിരുന്നു. എട്ടാം സ്ഥാനമായിരുന്നു നോബി നേടിയത്. ആറാ സ്ഥാനത്ത് ആയിരുന്നു ഫിറോസ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നോബിയെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകളാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

    മമ്മൂട്ടി ചിത്രം അമരത്തിലെ മകളുടെ കഥാപാത്രം വേണ്ടെന്ന് പറഞ്ഞു, അന്ന് അതിന് പറ്റില്ലായിരുന്നുവെന്ന് ചാർമിളമമ്മൂട്ടി ചിത്രം അമരത്തിലെ മകളുടെ കഥാപാത്രം വേണ്ടെന്ന് പറഞ്ഞു, അന്ന് അതിന് പറ്റില്ലായിരുന്നുവെന്ന് ചാർമിള

    മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദംമഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

    നോബിയെ കുറിച്ച്  ഫിറോസ്

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നോബിയെ കുറിച്ച് ഫിറോസ് പങ്കുവെച്ച വാക്കുകളാണ്. അവനെന്തു ചെയ്താലും അത് നല്ലതായിരിക്കും! മനസ് നിറയെ സ്നേഹമുള്ള മഞ്ഞുമേഘമെന്നാണ് നോബിയെ കുറിച്ച് ഫിറോസ് പറയുന്നത്. വാക്കുകൾ ഇങ്ങനെ...ഒരു മഞ്ഞു മേഘമാണ് ഇവൻ. നിറയെ സ്നേഹം ഉറഞ്ഞു മൃദുവായ ,എല്ലാവരോടും ,എല്ലാറ്റിനോടും ചിരിക്കുന്ന, എല്ലാവർക്കും നല്ലതുണ്ടാകാൻ ആഗ്രഹിക്കുന്ന ഒരാൾ. ഒരുമിച്ചു പഠിച്ചു ,കളിച്ചു ,മത്സരിച്ചു വളർന്ന ഒരേ നാട്ടുകാരായ ഞങ്ങൾ വർഷങ്ങൾക്കിപ്പുറം പിന്നെയും അതേ പിള്ളേരാകാറുണ്ട് കാണുമ്പോൾ എല്ലായ്‌പോഴും.

    സിനിമ

    കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഒരു വേദിയുടെ പിന്നാമ്പുറത്ത് ഒത്തുചേർന്ന സമയം (ഫോട്ടോ ആ പരിപാടിയുടേതല്ല ),അവനോടൊപ്പം ഒരു സ്കിറ്റ് എനിക്കായി എഴുതിത്തയ്യാറാക്കി സെറ്റ് ആക്കി കാത്തു വച്ചിരുന്നു. നോബിയെന്ന കലാകാരൻ എന്താണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവന്റെ ക്യാരക്ടർ മേക്കോവറിൽ വൻ മാറ്റം വരുത്താൻ സാധ്യതയുള്ള അനുജൻ രാഹുൽ എഴുതി അഭിലാഷ് സംവിധാനം ചെയ്യുന്ന ഞാൻ അഭിനയിക്കാനിരുന്ന സിനിമ ഇപ്പോളും പേപ്പർ ഫയലിൽ വിശ്രമം തുടരുകയും ചെയ്യുന്നു.

    ജീവിതം രക്ഷപ്പെട്ടോ

    ആ തുടക്കം സംഭവിക്കാൻ വൈകുന്നതിന്റെ ആകണം ഒരു സങ്കടമുണ്ട് താനും .അന്ന് കണ്ടപ്പോ ഞാൻ ചോദിച്ചു. അളിയാ ,എല്ലാം ഓക്കേ ആണ്‌. ജീവിതം ഇതുവരെ ഹാപ്പിയുമാണ് .പക്ഷേ രക്ഷപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല !ഇങ്ങനൊക്കെ അങ്ങു പോകുന്നു. അതെന്താ അളിയാ നീയെന്തരളിയാ പറയണത് ?നെനക്ക് ജോലിയൊണ്ടാ ? ഉണ്ട്. കൂടെ നിന്ന് സ്നേഹിക്കാൻ നെനക്ക് മനസ്സറിയണ മനുഷ്യരൊണ്ടൊ? ഉണ്ട്. കുടുംബം ഒണ്ടാ? ഉണ്ട്. അന്തസായി പിള്ളാരെ വളത്തുന്നില്ലേ? ഉണ്ട്. സന്തോഷം ഒണ്ടെന്നു നീ തന്നല്ലേ പറഞ്ഞത് ?പിന്നെന്തരാണെടാ തൃശൂര് ഫിറോസെ നിന്റെ രക്ഷപ്പെടൽ(ഞാൻ അച്ചടി ഭാഷ സംസാരിക്കുന്നതുകൊണ്ട് ലവൻ ഇടക്ക് വിളിക്കുന്ന പേരാണ് തൃശൂർ !-വള്ളുവനാടൻ ഭാഷയാണ് അർത്ഥമാക്കുന്നത് ). അല്ല ,ഒപ്പമുണ്ടായിരുന്നവരൊക്കെ സ്വന്തം സിനിമകൾ ചെയ്തളിയാ .നമ്മളെഴുതിയ സ്ക്രിപ്റ്റൊക്കെ നമ്മളെ നോക്കി ചിരിച്ചു തുടങ്ങി.

    നോബിയുടെ വാക്കുകൾ

    ഞാനൊരു കാര്യം ചോദിക്കട്ടാ? ഡാ അളിയാ,നീയെന്തടെ ആ ഡയറക്ടർ കഥപറയാൻ വിളിച്ചിട്ട് എടുക്കാത്തത് ? ഞാൻ കൂടെ ഇരുന്നപ്പഴാണ് അനൂപ് വിളിച്ചത്. രണ്ടു വട്ടം അവൻ വിളിച്ച് .തിരക്കായിപ്പോയി അളിയാ .ഒന്നുകിൽ സനാഥാലയം പെയിന്റിങ് ,അല്ലെങ്കിൽ അവിടെത്തന്നെ ചാന്തു കുഴക്കൽ. ഏറെക്കുറെ. നിന്റടുത്ത് ഞാൻ എത്ര ലൊക്കേഷനിൽ "നീ ആ സ്ക്രിപ്റ്റൊക്കെ എടുത്തോണ്ട് വാ അളിയാ. രണ്ടു ദിവസം ഇവിടെ നിക്കാം. എന്റെ മുറിയൊണ്ടെന്ന് പറഞ്ഞ് വിളിച്ച് ? നീ വന്നാ? നീ വിളിക്കുമ്പോ ഞാൻ ഇച്ചിരി ആ -തിരക്ക്. കല്ലുചുമക്കാൻ പോയിരുന്ന് കമ്യുണിറ്റി കിച്ചൺ കെട്ടാൻ. എനിക്കു നല്ല ഓര്‍മയൊണ്ട്. എല്ലാം പോട്ട് .നിന്റെ കയ്യില് മമ്മുക്കക്ക് സെറ്റ് ആയി ഫുൾ തീർന്ന സ്ക്രിപ്റ്റ് കണ്ടിട്ട് നിനക്ക് പ്രൊഡ്യൂസർ ബാദുഷ ഇക്കാടെ നമ്പറും തന്നിട്ട് നീ വിളിക്കുമെന്ന് അങ്ങേരോട് പറഞ്ഞു സെറ്റ് ആക്കിയിട്ട് നീ വിളിച്ചിട്ട് പോയാ ? വിളിച്ചു അളിയാ. പോക്ക് നടന്നില്ല. ബെസ്റ്റ് .എന്നിട്ട് കുണുകുണാ സങ്കടം പറയണ് -രച്ചപ്പെട്ടില്ലന്നു !(എന്നിട്ടവൻ തന്നെ ചിരിച്ചു ) ശരിയാ അളിയാ. ഞാൻ വേറെന്തൊക്കെയോ ചെയ്യുകയാണ് . (കുറച്ചു നേരം മൗനം ) അളിയാ ഫിറോസെ ,ഞാനൊരു കാര്യം പറയട്ടാ ? നീയാണ് സത്യത്തിൽ രക്ഷപെട്ടത് അളിയാ. നീ ഈ ചെയ്യുന്നതിന്റെ പത്തിലൊന്നു പോലും ഒരുത്തനും കൊല്ലങ്ങൾ ശ്രമിച്ചാ നടക്കാത്ത കാര്യങ്ങളാണ്.

    സന്തോഷം

    നീയെന്റെ കൂട്ടുകാരനാണെന്ന് പറയുമ്പം എനിക്ക് സത്യമായും സന്തോഷമാണളിയാ. സനാഥലയം നിന്റെ ചിറക് ,ബിഗ് ഫ്രണ്ട്സ് അവരെയൊക്കെ കണ്ടപ്പഴും ആ 44 മക്കളുടെ പഠനം ഏറ്റെടുത്ത അക്ഷര നക്ഷത്രം പരിപാടി സമയത്ത് VOK ടെ പിള്ളേരെ കണ്ടപ്പഴും, നിന്റെ വാപ്പാടെ മുഖത്ത് വന്ന അഭിമാനം ഉമ്മാടെ മുഖത്ത് കണ്ട ഈറൻ അതാണ് അളിയാ രക്ഷപ്പെടൽ. പറയണവന്മാര് പറയട്ട്. നീ ചെയ്തു കൊണ്ടെയിരി. ഈ ഡയലോഗ് ഇപ്പ എവിടുന്ന് വന്ന് ?വിമർശകരെ പറ്റി നമ്മളതിന് സംസാരിച്ചില്ലല്ലോ? അളിയാ മണ്ടൻ ഫിറോസെ, നീ എന്നല്ല ആരു നല്ലത് ചെയ്താലും ചീത്ത പറയും ചീത്ത ചെയ്താലും ചീത്ത പറയും ഒന്നും ചെയ്തില്ലെങ്കിലും ചീത്ത പറയും ചിന്തിച്ചില്ലെങ്കിൽ പോലും ചീത്ത പറയും.

     അടുത്ത ലക്ഷ്യം

    18+ വാർണിങ് ഉള്ള ചുരുളി സിനിമ കയറിയിരുന്നു കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് 18 വയസാകാത്ത പിള്ളാരുൾപ്പെടെ ഉള്ള സോഷ്യൽ മീഡിയയിൽ വന്ന് പബ്ലിക്കായി ചുരുളിയിലേക്കാൾ വലിയ തെറി വിളിക്കുന്ന ആൾക്കാരുണ്ട് നാട്ടിൽ. ആ സിനിമ പറയാൻ ശ്രമിച്ചത് അത് കൂടി അല്ലേ? നീ സമയം കൊടുക്ക്. നിന്നെ ആരൊക്കെയോ എവിടൊക്കെയോ നോട്ട് ചെയ്യുന്നുണ്ട് .വിളി വരും .അപ്പൊ എന്റെ പൊന്നളിയൻ തിരക്കിലാണ് എന്ന് പറയാതെ വണ്ടിയെടുത്തു ചെല്ലണം .നീ ലക്ഷ്യം വച്ചത് നേടി. സനാഥലയം. അത് ഇനി ചിറകും ബിഗ് ഫ്രണ്ട്‌സുമൊക്കെ ചേർന്ന് നല്ല അന്തസ്സായി നോക്കും. ഇനി അളിയന്റെ അടുത്ത ലക്ഷ്യം നടക്കണം. യാത്ര ചെയ്യണം. ഇങ്ങോട്ട് വരാൻ കാക്കാതെ അങ്ങോട്ട് പോണം. അടുത്ത ആഴ്ച ഞാൻ ജോയിൻ ചെയ്യുന്ന പടത്തിന്റെ ലൊക്കേഷനിൽ നീ ഒന്ന് ബാ. രണ്ടു ദിവസം അവിടെ കൂടാം

    Recommended Video

    എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
    നല്ല  മനുഷ്യൻ

    അളിയാ ,അടുത്തയാഴ്ചയിൽ ഓഓഓഓഓ... നമ്മളില്ലേ, അവനൊരു വല്ലാത്ത ഇൻസ്പിരേഷനാണ്. അറിയാത്തവർക്ക് ജാഡ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന അറിഞ്ഞവർക്ക് ഒരിക്കലും മനസ്സിൽ നിന്ന് മായ്ക്കാനാകാത്ത ഒരു മേഘരൂപൻ. അവനെന്തു ചെയ്താലും അത് നല്ലതായിരിക്കും. അവനോട് നിങ്ങളെന്ത്‌ മോശം ചെയ്താലും അവൻ അത് നല്ലതായേ എടുക്കുകയുമുള്ളൂ. ഒരു നല്ലമ്മയുടെ നൽപുത്രൻ. നീ മുത്താണെടാ സുധാകരാ, യാത്രകൾ ആരംഭിക്കുന്നതായിരിക്കും.. ഫിറോസ് ഫേസ് ബുക്കിൽ കുറിച്ചും. ഫിറോസിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

    Read more about: Kidilam Firoz bigg boss
    English summary
    Bigg bosss Malayalam Season 3 Fame Kidilam Firoz About Noby Marcose's Humanity, went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X