ആ പുള്ളി പറഞ്ഞതിൽ ഒരു കഴമ്പുമുണ്ടായിരുന്നില്ല, മോഹൻലാൽ ക്ഷമ പറയാനുള്ള കാരണം വെളിപ്പെടുത്തി സന്ധ്യ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയി ആദ്യം ആരംഭിച്ച ഷോ പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. തുടക്കത്തിൽ ഷോയെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും പിന്നീട് മത്സരാത്തെ അതിന്റേതായ രീതിയിൽ തന്നെ പ്രേക്ഷകർ എടുക്കുകയായിരുന്നു. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ തുടങ്ങുന്നത്. സാബു മോൻ ആയിരുന്നു വിജയി. കൊവിഡ് പ്രശ്നത്തെ തുടർന്ന് രണ്ടാം ഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. 2021 ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. അവസാനം മത്സരം നിർത്തിവെച്ചുവെങ്കിലും വിജയിയെ കണ്ടെത്തിയിരുന്നു.

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത്. ഈ ഷോയിലൂടെയായിരുന്നു. മികച്ച മത്സരാർത്ഥിയായിരുന്നു. 70ാം ദിവസമാണ് മത്സരത്തിൽ നിന്ന് പുറത്ത് പോകുന്നത്.

സന്ധ്യ മനോജ്

ഇപ്പോഴിത ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിവാദമായ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് സന്ധ്യ. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്ധ്യയ്ക്കൊപ്പം അഡോണിയും ഈ ഷോയിൽ ഉണ്ടായിരുന്നു.'' സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചയാവുന്നുണ്ടല്ലോ, ഞാനെന്ന നര്‍ത്തകിയെക്കുറിച്ച് ഒരാള്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കലാകാരിയാണ്, കലയെക്കുറിച്ച് ഒന്നും അറിയില്ല. അപ്പോള്‍ കലാകാരിയല്ല എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു ടാസ്‌ക്കിനിടയിലായിരുന്നു അത്. അന്ന് അഡോണിയായിരുന്നു ക്യാപ്റ്റന്‍.

വിവാദം

ടാസ്‌ക്കിന് ശേഷം എല്ലാ വിഷയങ്ങളും സംസാരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ഈ വിഷയം എടുത്തിട്ടു. ടാസ്‌ക്കിനിടയില്‍ പറഞ്ഞതാണെങ്കില്‍ ഓക്കെ, അല്ലാതെ പറഞ്ഞതാണെങ്കില്‍ അത് ശരിയല്ല, അപ്പോള്‍ പുള്ളി അത് തന്നെ ആവര്‍ത്തിച്ചു. വീക്കെന്‍ഡില്‍ ലാലേട്ടന്‍ വന്നപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞ കുറേ കാര്യങ്ങള്‍ മുഴുവനായും ടെലികാസ്റ്റ് ചെയ്തിരുന്നില്ല. ആ പറഞ്ഞ കാര്യങ്ങളിലൊന്നും ഒരു കഴമ്പുമുണ്ടായിരുന്നില്ല. അതാണ് മോഹന്‍ലാല്‍ എന്നോട് ക്ഷമ പറഞ്ഞത്. അതിലെനിക്ക് സന്തോഷമല്ല സങ്കടമാണ് തോന്നിയതെന്നുമായിരുന്നു സന്ധ്യ പറഞ്ഞത്.

മീൻ മുറിച്ചത്

മീന്‍ വെട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞു എന്ന് പറഞ്ഞിരുന്നു. ഞാന്‍ വെജിറ്റേറിയനാണ്, ഇന്നേവരെ മീന്‍ വെട്ടിയിട്ടില്ല. അത് വെട്ടില്ലെന്ന് പറഞ്ഞില്ലായിരുന്നു. അതൊരു ഇഷ്യൂവാക്കിയിട്ടില്ല. ഇന്നേവരെ കൈകൊണ്ട് തൊടാത്ത കാര്യമല്ലേ, അപ്പോള്‍ വെട്ടുമ്പോള്‍ സങ്കടം തോന്നി. ഇനി ടാസ്‌ക്കായി ഇതെങ്ങാനും വന്നാലോ എന്നോര്‍ത്താണ് വെട്ടിയത്. ആ സംഭവം ഈ പോയിന്റിലേക്ക് കൊണ്ടുവന്നു, കലാകാരിയല്ലേ, മീനും കലാകാരിയും തമ്മിലെന്ത് ബന്ധം, ആര്‍ക്കും ആ ബന്ധം മനസ്സിലായിരുന്നില്ല. ലാല്‍ സാറിനും മനസ്സിലായില്ല.

Recommended Video

തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്
ബിഗ് ബോസിലെ പിആർ വർക്ക


ബിഗ് ബോസില്‍ പിആര്‍ ഇല്ലാത്തവരാണ് ഞങ്ങളെന്നും സന്ധ്യയും അഡോണിയും വ്യക്തമാക്കിയിരുന്നു. പിആര്‍ വഴി ചെയ്താല്‍ അത് നിലനില്‍ക്കില്ല. പിആറില്ലാതെയും ഷോയില്‍ നില്‍ക്കാനാവും. നമ്മുടെ നിലപാടും പെര്‍ഫോമന്‍സ് കണ്ടും ഇഷ്ടപ്പെട്ട് സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ട്. അങ്ങനെയും മുന്നേറാമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അഡോണിയും സന്ധ്യയും പറഞ്ഞിരുന്നു. ഇനിയൊരു ഷോയിലേക്ക് പോവുകയാണെങ്കിലും പിആർ ഉപയോഗിക്കില്ലെന്നും അഡോണി പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X