സൈക്കോ വിളിക്ക് മാപ്പ് പറഞ്ഞ് ഡെയ്‌സി, ഡോക്ടറിന്റെ പ്രതികരണം ചര്‍ച്ചയാവുന്നു...

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് ഓരോ നിമിഷവും ഹൗസ് വേദിയാവുന്നത്. ഷോ ആരംഭിച്ച് നാല് ആഴ്ചയായപ്പോള്‍ തന്നെ ഗെയിം ആകെ മുറുകിയിരിക്കുകയാണ്. ഷോ എന്തൊണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഹൗസില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മത്സരത്തെ അതിന്റേതായ രീതിയില്‍ എടുത്തു കൊണ്ടാണ് അവിടെനില്‍ക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 4 താരങ്ങളും പുതുമുഖങ്ങളും ഒരുപോലെയുണ്ട്. സെലിബ്രിറ്റികളെക്കാളും ഇത്തവണ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത് പുതുമുഖ മത്സരാര്‍ത്ഥികളാണ്. ഡോക്ടര്‍ റോബിനും ബ്ലെസ്ലിയും ഡെയ്‌സിയും ജാസ്മിനുമെല്ലാം വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ബിഗ് ബോസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചര്‍ച്ചയായി. ഒപ്പം തന്നെ ക്യാമറ സ്‌പെയ്‌സ് നേടാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഡെയ്സിയും ഡോ റോബിനും

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും ഡെയ്‌സിയും. വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഇവര്‍ ക്യാമറ സ്‌പെയിസ് സ്വന്തമാക്കുകയായിരുന്നു. ഷോയുടെ അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവാനും ഇവര്‍ക്കായി. ടാസ്‌ക്കിനേയും ഗെയിമിനേയും അതിന്റേതായ രീതിയില്‍ എടുക്കുന്നവരാണ് ഇരുവരും. ഷോയില്‍ 100 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ് രണ്ടു പേരുടേയും പ്രധാന ലക്ഷ്യം. അഭിപ്രായവ്യത്യാസങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍ പലപ്പോഴും വില്ലനാവാറുണ്ടെങ്കിലും നല്ല സൗഹൃത്തുക്കളാണ്.

മാപ്പ് പറഞ്ഞ് ഡെയ്സി

അടുക്കള പ്രശ്നം ബിഗ് ബോസ് ഹൗസിന്റെ അന്തരീക്ഷം തന്നെ മാറ്റിയിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിന്റെ പേരിലായിരുന്നു വഴക്ക് നടന്നത്. കിച്ചണ്‍ ടീമില്‍ ആയിരുന്നു ഡോക്ടര്‍ റോബിനും ഡെയ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. വഴക്കിനിടയില്‍ റോബിനെ സൈക്കോ എന്ന് ഡെയ്സി വിളിച്ചു. ഇത് ഹൗസിന് പുറത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിത ഡോക്ടറിനോട് സോറി പറഞ്ഞിരിക്കുകയാണ് ഡെയ്‌സി.
അതിന് കുഴപ്പമില്ലെന്നും തനിക്ക് വിഷമമില്ലെന്നുമാണ് റോബിന്‍ പറഞ്ഞത്.

    റോബിന്റെ  പ്രതികരണം

ഡെയ്‌സിക്കൊപ്പം ആ സമയത്ത് നിമിഷയും ഉണ്ടായിരുന്നു. തനിക്ക് അക്കാര്യത്തില്‍ വിഷമമൊന്നും ഇല്ലെന്നായിരുന്നു റോബിന്‍ പറഞ്ഞത്. എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് നിമിഷയോട് ചോദിക്കാനും പറയുന്നു. ഇവളെന്താ നിന്റെ കെട്ടിയോളോ എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി. ഞാന്‍ എന്തിനാ വന്നതെന്ന് നിമിഷയ്ക്ക് മനസ്സിലായിട്ടുണ്ടെന്നും എനിക്ക് കഴിഞ്ഞ ദിവസം നടന്ന പ്രശ്‌നങ്ങളില്‍ വിഷമമില്ലെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
സൈക്കോ  വിളി

അടുക്കള പ്രശ്‌നത്തിന്റെ പേരിലായിരുന്നു ഇരുവര്‍ക്കുമിടയില്‍ വഴക്ക് നടന്നത്. ഡെയ്‌സിയും ഡോക്ടറും ഒരേ ടീമിലായിരുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി ഡോക്ടര്‍ ലക്ഷ്മിപ്രിയയുടെ സഹായം തേടി. ഇത് ഡെയ്‌സിയെ ചൊടിപ്പിച്ചു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മില്‍ വഴക്ക് നടന്നത്. രണ്ട് പേരും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു തുടര്‍ന്ന് പ്രശ്‌നം കൈവിട്ട് പോവുകയായിരുന്നു. പല മോശം പദപ്രയോഗങ്ങളും രണ്ടു പേര്‍ക്കുമിടയില്‍ വന്നിരുന്നു. മര്യാദക്ക് സംസാരിക്കണമെന്ന് ഡെയ്‌സിക്ക് ഡോക്ടര്‍ താക്കീതും നല്‍കി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍ സൈക്കോ ആണെന്ന് ഡെയ്‌സി പറഞ്ഞത്. അതേസമയം കഴിഞ്ഞ സീസണിലും ഈ സൈക്കോ പ്രയോഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് ലാലേട്ടന്‍ മത്സരാര്‍ത്ഥികളെ വിലക്കിയിരുന്നു.

മര്യാദക്ക് സംസാരിക്കണമെന്ന് ഡെയ്‌സിക്ക് ഡോക്ടര്‍ താക്കീത് നല്‍കിയിരുന്നു. ഇതോടെ ഡോക്ടര്‍ സൈക്കോ ആണെന്ന് ഡെയ്‌സി പറഞ്ഞു. അതേസമയം കഴിഞ്ഞ സീസണിലും ഈ സൈക്കോ പ്രയോഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് ലാലേട്ടന്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പ്രേക്ഷകര്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X