മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതില്‍ വേദനയുണ്ടോ; ആദ്യമായി മനസിലുള്ളത് തുറന്ന് പറഞ്ഞ് ഡോക്ടര്‍ റോബിന്‍
നിരവധി നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. അവസാന നിമിഷം ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് ഹൗസ് സാക്ഷ്യം വഹിക്കേണ്ടി വന്നു ഏകദേശം 20 ല്‍ പരം ദിവസങ്ങങ്ങള്‍ മാത്രമേ ഇനി ഷോ അവസാനിക്കാനുള്ളൂ. അതിനിടയ്ക്കാണ് നാടകീയ സംഭവങ്ങള്‍ ഹൗസില്‍ അരങ്ങേറിയത്. ബിഗ് ബോസ് ഷോകളില്‍ അഭിപ്രായഭിന്നതകളും പ്രശ്നങ്ങളും സാധാരണമാണ്. എന്നാല്‍ ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇത്തരത്തിലുള്ള കയ്യാങ്കളികള്‍ അധികം സംഭവിക്കാരിറില്ല.
ദിവസം കൂടുന്തോറും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള മാനസിക അടുപ്പവും കൂടാറുണ്ട്. എന്നാല്‍ ഇക്കുറി ബിഗ് ബോസ് മലയാളം ചരിത്രത്തിനെ തന്നെ മാറ്റി മറിച്ച ഷോയായിരുന്നു. ടോപ്പ് ഫൈവല്‍ എത്തുമെന്ന് പ്രതീക്ഷിച്ച രണ്ട് പേരാണ് ഹൗസില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. ജാസ്മിന്‍ സ്വയം ക്വിറ്റ് ചെയ്തതാണെങ്കില്‍ ഡോക്ടറിനെ നിയമലംഘനത്തിന്റെ പേരില്‍
ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

പുറത്ത് പോയതില്‍ ഖേദമില്ലെന്നാണ് റോബിന്‍ പറയുന്നത്. കൂടാതെ അവതാരകനായ മോഹന്‍ലാല്‍ എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയതിന ശേഷം പങ്കുവെച്ചു. മോഹന്‍ലാലിനെ പോലെയുളള മഹാനടന്‍ തന്റെ പേര് വിളിക്കുമെന്നോ വഴക്കു പറയുമെന്നോ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും ഏറെ അഭിമാനത്തോടെ പറഞ്ഞു

'റോബിന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തി കുട്ടിക്കാലം മുതലെ വളരെ കുസൃതിയായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ അത്യാവശ്യം വികൃതിയായിരുന്നു. തന്നെ ഒരു ദിവസം കണ്ടില്ലെങ്കില്‍ അധ്യാപകരൊക്കെ തിരിക്കുമായിരുന്നു ആ ഒരു അസ്ഥയായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും പല അധ്യാപകരുടേയും പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു'; റോബിന്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ച് തുടങ്ങി

'ഈ ഷോയിലേയ്ക്ക് വരുമ്പോള്‍ സ്വപ്‌നത്തില്‍ പോലും മോഹന്‍ലാലിനെ പോലെയുളള ഒരു മഹാനടന്‍ തന്നെ വഴക്ക് പറയുമെന്നോ എനിക്ക് പണിഷ്‌മെന്റ് തരുമെന്നോ വിചാരിച്ചില്ല'; റോബിന്‍ ബിഗ് ബോസ് ജീവിതം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ചെറുപ്പത്തില്‍ അന്ന് താന്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഈ 31ാം വയസിലും. നല്ല കുട്ടിയാവാന്‍ ശ്രമിക്കാറുണ്ടെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

'മോഹന്‍ലാലും ബിഗ് ബോസും എടുത്ത തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നു. കാരണം തെറ്റ് ചെയ്താല്‍ ഞാന്‍ അംഗീകരിക്കും. കൂടാതെ ആ ചെയ്ത തെറ്റിനെ ന്യായികരിക്കാന്‍ പോകില്ല. പിന്നീട് ആ തെറ്റ് ജീവിതത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കും. അതുപോലെ തന്നെ ലാല്‍ സാര്‍ വഴക്ക് പറഞ്ഞതിലും മുന്നറിയിപ്പ് നല്‍കിയതിലും ശിക്ഷിച്ചതിലുമെല്ലാം ഹാപ്പിയാണ്'; നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞ് നിർത്തി

ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ ആഗ്രഹത്തോടെയാണ് തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഹൗസിന്റെ
പടി കടന്ന് ആ വിചിത്ര ലോകത്തിലേയ്ക്ക് എത്തിയത്. എന്നാല്‍ വിധി അവിടെ റോബിന് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പല അവസരത്തിലും ഒറ്റയാള്‍ പോരാട്ടം നടത്തിയ റോബിന് 10ാം വാരം ചുവട് പിഴച്ചു. അതിന് വലിയ വില തന്നെ ഡോക്ടറിന് നല്‍കേണ്ടിയും വന്നു.
ഒരാഴ്ചത്തെ അഞ്ജാതവാസത്തിന് ശേഷം തന്റെ സ്വപ്‌നങ്ങളേയും ബാഗിലാക്കി തിരിച്ച് അനന്തപുരിയിലേയ്ക്ക് മടങ്ങി എത്തി.
മുംബൈയിലേയ്ക്ക് യാത്രയാക്കാന്‍ സുഹൃത്തുക്കളും കുടംബാംഗങ്ങളും മാത്രമായിരുന്നു എത്തിയതെങ്കില്‍ മടങ്ങി വരവില്‍ റോബിനെ കാത്തിരുന്നത് നൂറ് കണക്കിന് ജനങ്ങളായിരുന്നു. ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകന്‍ കഴിഞ്ഞില്ലെങ്കിലും ആഗ്രഹം പോലെ തന്നെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‌റെ പേരിലൂടെയായിരിക്കും ഈ സീസണ്‍ 4 നെ ചേര്‍ത്ത് വയ്ക്കുക.


Click it and Unblock the Notifications