twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെളിക്കണ്ടത്തിൽ ഇരുന്ന് നിലവിളിച്ചു!! പേളി ഉൾപ്പെടെ ട്രോളി, ബിഗ്ബോസ് ഹൗസിൽ ഒറ്റപ്പെട്ട് ഷിയാസ്

    മത്സരാർഥികൾ പ്രേത്സാഹനമുമായി അംഗങ്ങൾ കൂടെയുണ്ടായിരുന്നു.

    |

    Recommended Video

    ബിഗ്ബോസ് ഹൗസിൽ ഒറ്റപ്പെട്ട് ഷിയാസ് | filmibeat Malayalam

    ജൂൺ 24 ന് ആരംഭിച്ച് ബിഗ് ബോസ് മലയാളം 73 ദിവസങ്ങൾ പിന്നിടുകയാണ്. 16 പേരുമായി തുടങ്ങിയ മത്സരം ഇപ്പോൾ 9 പേരിൽ എത്തി നിൽക്കുകയാണ്. ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രമാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുകയുളളു. ദിവസങ്ങൾ കൂടുന്തോറും ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകുന്ന ലക്ഷ്വറി ടാസ്ക്കും ക്യാപറ്റൻ ടാസ്ക്കുമൊക്കെ കഠിനമാക്കുകയാണ്.

     സ്കൂളിൽ പഠിക്കുമ്പോഴാണ് തുടങ്ങിയത്!! ഇഷ്ടമാണെന്ന് പറഞ്ഞു, പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ സ്കൂളിൽ പഠിക്കുമ്പോഴാണ് തുടങ്ങിയത്!! ഇഷ്ടമാണെന്ന് പറഞ്ഞു, പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ

    ബിഗ് ബോസിലെ അടുത്ത ആഴ്ചയിലെ കാരണവരെ കണ്ടെത്താനുളള സമയം ആയിരിക്കുകയാണ്. ബിഗ് ബോസിലെ ഭൂരിഭാഗം മത്സരാർഥികളും ക്യാപ്റ്റനായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഹിമ, അതിഥി, സുരേഷ് എന്നിവരാണ്. ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ ഇവരാണ് മത്സരിച്ചത്. ഇവർ മൂന്ന് പേർക്കൊപ്പം ഷിയാസും ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചിരുന്നു.

    ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ് ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ്

    ഹിമയെ നിർദ്ദേശിച്ച്

    ഹിമയെ നിർദ്ദേശിച്ച്

    അതിഥിയേയും ഷിയാസിനേയുമാണ് അംഗങ്ങൾ നിർദേശിച്ചത്. ക്യാപ്റ്റൻ പദവി ഉപയോഗിച്ച് ശ്രീനീഷ് സുരേഷിനെ നിർദേശിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എല്ലാവരുടേയും നിർബന്ധത്തിനെ തുടർന്ന് സുരേഷ് ടാസ്ക്കിൽ പങ്കെടുക്കുകയായിരുന്നു. ഒരാൾ കൂടി ടാസ്ക്കിൽ പങ്കെടുക്കണമായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് സാബു ഹിമയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. കൂടാതെ ഈ ടാസ്ക്ക് എങ്കിലും മര്യാദയ്ക്ക് ചെയ്യണമെന്ന് സാബു സുരേഷിന് ഉപദേശവും നൽകിയിരുന്നു.

    ഹിമ ഒറ്റയ്ക്ക്

    ഹിമ ഒറ്റയ്ക്ക്

    മത്സരാർഥികൾ പ്രേത്സാഹനമുമായി അംഗങ്ങൾ കൂടെയുണ്ടായിരുന്നു. ടാസ്ക്കിനിടെ സാബു അതിഥിയ്ക്ക് അരികിലെത്തി പ്രോത്സാഹനം നൽകി. അർച്ചന ഷിയാസിനു ടാസ്ക്കിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിരുന്നു. ബഷീർ സുരേഷിനും പിന്നീട് ഷിയാസിനും ആവശ്യമായ പ്രോത്സാഹനം നൽകി. ഹിമ ഏറെകുറെ ഒറ്റയ്ക്കായിരുന്നു ടാസ്ക്ക് ചെയ്തിരുന്നത്. എന്നാൽ ടാസ്ക്ക് ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ പേരുടെ പിന്തുണ സുരേഷിനും അതിഥിയ്ക്കുമായിരുന്നു. എല്ലാവരും വാശിയോടെയായിരുന്നു ടാസ്ക്കിൽ പങ്കെടുത്തത്.

     പന്ത് പുറത്തെടുക്കുക

    പന്ത് പുറത്തെടുക്കുക

    നാലു പേരെ പരസ്പരം ബന്ധിപ്പിച്ച നിലയിൽ പന്തുകൾ ശേഖരിക്കലായിരുന്നു ടാസ്ക്ക്. ഷിയാസ് തന്റെ കഴിവുകൾ പുറത്തെടുക്കാൻ കഴിയുന്ന തരത്തിലുളളതായിരുന്നു ടാസ്ക്ക്. എന്നാൽ അത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ ഷിയാസിന് കഴിഞ്ഞിരുന്നില്ല. അതിഥിയായിരുന്നു ടാസ്ക്കിലെ വിജയി. അടുത്ത ആഴ്ചത്തെ കാരണവരായി അതിഥിയെ തിരഞ്ഞെടുക്കുകയായിരുന്നു.

     കളിയറിയാതെ ഷിയാസ്

    കളിയറിയാതെ ഷിയാസ്

    ഷിയാസ് കളിയറിയാതെയാണ് ടാസ്ക്കിൽ പങ്കെടുകത്തതെന്ന് പേളിയും ശ്രീനിയും അഭിപ്രായപ്പെട്ടു. സുരേഷ് ഷിയാസിനെ വലിച്ചിട്ട് ഹിമയ്ക്കും അതിഥിയ്ക്കും അവസരം കൊടുക്കുകയായിരുന്നെന്ന് പേളി പറഞ്ഞു. അതേസമയം ഷിയാസിനെ അതിഥിയും സുരേഷും വലിച്ചിടുന്ന സമയത്ത് ഹിമ ഒറ്റയ്ക്ക് കളിയ്ക്കുകയായിരുന്നെന്നും. ആ സമയത്താണ് താൻ ഇടപെട്ടതെന്നും സാബു പറഞ്ഞു. ഷിയാസിന്റെ അരികിലെത്തി സാബുവും ശ്രീനിയും അഭിനന്ദനം അറിയിച്ചു.

    ഷിയാസിന് തെറ്റ് പറ്റി

    ഷിയാസിന് തെറ്റ് പറ്റി

    കാലിൽ മുറവ് പറ്റിയ ഷിയാസിനെ മരുന്ന് വെച്ച് കൊടുത്തത് പേളിയായിരുന്നു. ഇതിനെ സാബു പരിഹസിച്ചിരുന്നു. ഇത് ഷിയാസിന് ദേഷ്യവും വരുകയും അവിടെ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ശേഷം പേളിയും ശ്രീനീഷും ചേർന്ന് ഷിയാസിന് തെറ്റ് പറ്റിയതിനെ കുറിച്ച് പറഞ്ഞ് കൊടുത്തു. ആളുകളെ വലിച്ചിടുന്നതിലല്ല പന്ത് അകത്തിടുകയായിരുന്നു ടാസ്ക്ക് എന്ന് പേളി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

     ഷിയാസിനെ പരിഹസിച്ച് കുടുംബാംഗങ്ങൾ

    ഷിയാസിനെ പരിഹസിച്ച് കുടുംബാംഗങ്ങൾ

    ടാസ്ക്കിൽ തോറ്റതിന് ഷിയാസിനെ കുടുംബാംഗങ്ങൾ എല്ലാം കളിയാക്കിയിരുന്നു. ഷിയാസ് മണ്ടനായതു കൊണ്ടാണ് കളിയിൽ തോറ്റതെന്ന് സുരേഷ് പറഞ്ഞു. സാബുവിനോട് മാത്രമായിട്ടാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്. പിന്നീട് ബഷീർ, ശ്രീനീ, ഹിമയുടെ സംസാരത്തിലും ഷിയാസിനെ മണ്ടത്തരത്തിനെ കുറിച്ച് സംസാരിച്ച് ചിരിച്ചിരുന്നു. അവരോടൊപ്പം സാബു സുരേഷും ചേർന്നിരുന്നു. ബിഗ് ബോസ് മനപ്പൂർവ്വം ഷിയാസിനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സാബു അഭിപ്രായപ്പെട്ടു. മറ്റൊരിടത്ത് പേളിയും അതിഥിയും ഷിയാസിന് പറ്റിയ അബദ്ധത്തെ പറ്റി പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.

    English summary
    biggboss captancy task, shiyas lose game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X