അൽ- കുലയാകാനും തല തെറിച്ച പെണ്ണാകാനും നിമിഷങ്ങൾ മാത്രം! ഹിമയുടെ ചിത്രം വൈറലാകുന്നു

ബിഗ് ബോസ് റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹിമ ശങ്കർ. സീസൺ 1 ലെ ഒരു ശക്തയായ മത്സരാർഥിയായിരുന്നു ഹിമ. 21 ദിവസം മാത്രമാണ് ഷോയിൽ ഉണ്ടായിരുന്നതെങ്കിലും താര പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു. സാബുവും ഹമയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഹിമയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ച വിഷയമാക്കിയത്. വീട്ടിലുണ്ടായിരുന്ന ഓരോ നിമിഷവു ഹിമയ്ക്ക് ക്യാമറ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

hima sankar

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. കേരള സാരി ധരിച്ച് ഗംഭീര ലുക്കിലുള്ള ചിത്രമാണ് ഹിമ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ഹിമ ചിത്രം പങ്കുവെച്ചത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം... എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്.. കാഴ്ചയിൽ വിശ്വസിക്കുന്നവരെ, വിശ്വസിപ്പിക്കാൻ എന്ത് എളുപ്പം.. ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്..ക്യാരക്ടർ ഉണ്ട് .. കലിപ്പ് ഉണ്ട്.. പ്രണയം ഉണ്ട്.. പൊളിറ്റിക്സ് ഉണ്ട്.. ആത്മീയത (ഓപ്ഷണൽ) ഉണ്ട്... സങ്കടം ഉണ്ട്... പോസിറ്റീവ് നെഗറ്റീവ് ഉണ്ട്... ഉള്ളിൽ അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്...ഹിമ ഫേസ്ബുക്കിൽ കുറിച്ചു.

ഹിമയുടെ പോസ്റ്റിനും ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിമയുടെ ഒരു പഴയ ചിത്രവും ആരാധകർ കമന്റായി പങ്കുവെയ്ക്കുന്നുണ്ട്. ഹിമയുടെ സൗഹൃദത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രേക്ഷകർ പറയുന്നു. സമൂഹമാധ്യമമങ്ങളിൽ സജീവമാണ ഹിമ. തന്റെ നിലപാടും അഭിപ്രായങ്ങും മുഖം നോക്കാതെ പങ്കുവെയ്ക്കാറുണ്ട്. ഇത് പലപ്പോഴും വലിയ വിമർശനങ്ങൾക്കും ചർച്ചയ്ക്കു വഴി വെക്കാറുണ്ട്. ബഗ് ബോസ് ഷോയെ വിമർശിച്ച് ഹിമ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഷോയെ വിമർശിച്ച് താരം എത്തിയത്. തന്നോട് നീതി കാണിച്ചില്ല് എന്നായിരുന്നു ഹിമ വീഡിയോയിൽ പറഞ്ഞത്. ഹിമയുടെ കൊങ്ങയ്ക്ക് സാബു കയറി പിടിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹിമയുടെ ചോദ്യം. ഈ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഹിമ ശങ്കർ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: hima sankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X