For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ്ബോസ് ഹൗസിൽ പ്രണയം പൂവിടുന്നു? നായിക അർച്ചന, ഹീറോ ക്യാമറ, ഇവരുടെ വ്യത്യസ്ത പ്രണയം ഇങ്ങനെ...

  |
  ബിഗ്‌ബോസിൽ അർച്ചനയ്ക്കും പ്രണയം വ്യത്യസ്തമാർന്ന പ്രണയകഥ ഇങ്ങനെ

  ബിഗ് ബോസ് ഹൗസിൽ എത്തി 59 ദിവസം പിന്നിടുകയാണ് മത്സരാർഥികൾ. ഇത്രയും ദിവസത്തിനിടെ നിരവധി പ്രശ്നങ്ങളാണ് മത്സരാർഥികൾക്ക് നേരിടേണ്ടി വന്നത്. 100 ദിവസം പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ താമസിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇവർ സകല കഷ്ടപ്പാടും സഹിച്ച് 59 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി ഇവരുടെ ബിഗ് ബോസ് ഹൗസിലുളള ജീവിതം വളരെ കുറച്ചു ദിവസം മാത്രമാണ്.

  വീട്ടിനുള്ളിൽ നിന്ന് കൂട്ടക്കരച്ചിൽ!! അകത്ത് കയറിയപ്പോഴാണ് സലിം കുമാറിനെ കണ്ടത്, രക്ഷകൻ പറയുന്നു

  സിനിമ സിരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 16 പേരായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിൽ ഭൂരിഭാഗം പേരേയും മലയാളികൾ സുപരിചിതവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുമാണ്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അതൊരു സാധാരണ പ്രണയമല്ല ഒരു മനുഷ്യനും ക്യാമറയുമാണ് ഇവിടത്തെ പ്രണയജോഡികൾ.

  നായിക അർച്ചന

  നായിക അർച്ചന

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അർച്ചന. പൂർണ്ണ മലയാളി അല്ലെങ്കിൽ പോലും അർച്ചനയെ ഇരു കൈകളും നീട്ടിയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്. ബിഗ്ബോസ് ഹൗസിലെ ശക്തയായ മത്സരാർഥികളിൽ ഒരാളാണ് അർച്ചന. താരം ഒരു പ്രണയത്തിൽ അകപ്പെട്ടിരിക്കുകയാണ്.

  ആരാണ് രമേഷ്

  ആരാണ് രമേഷ്

  ബിഗ് ബോസ് ഹൗസിലെ അർച്ചനയുടെ നായകൻ ക്യാമറയണ്. രമേഷ് എന്നാണ് അർച്ചന ഈ ക്യാമറയ്ക്ക് നൽകിയിരിക്കുന്ന പേര്. കിടപ്പുമുറിയിലായി കോട്ടേ, ലിവിങ് റൂമിലോയിക്കോട്ടോ ഈ ക്യാണ്റ അർച്ചനയെ മാത്രമായിരിക്കും കൂടുതൽ ഫോകസ് ചെയ്യുക. വീട്ടിന്റെ മുക്കിനും മൂലയിലും 60 ൽ പരം ക്യാമറകളാണ് ബിഗ് ബോസ് ഹൗസിലുളളത്.

   അർച്ചന സംസാരിക്കാറുണ്ട്

  അർച്ചന സംസാരിക്കാറുണ്ട്

  അർച്ചന രമേഷ് എന്ന് പേര് നൽകിയിരിക്കുന്ന ക്യാമറയോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ഇത് ബാക്കിയുളള കുടുംബാംഗങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അർച്ചനയെ ഈ ക്യാമറ അധികം മൈന്റ് ചെയ്യുന്നില്ലായിരുന്നു. ഇത് താരത്തെ വല്ലാതെ സങ്കടത്തിലാക്കിയിരുന്നു. അർച്ചനയുടെ ഈ പെരുമാറ്റം മറ്റ് മത്സരാർഥികളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

  സാബുവും രഞ്ജിനിയും തടഞ്ഞു

  സാബുവും രഞ്ജിനിയും തടഞ്ഞു

  പതിവുപോലെ അർച്ചന ക്യാമറയ്ക്ക് മുന്നിലെത്തി രമേശ് എന്ന് വിളിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ സാബു ര‍ഞ്ജിനിയും അത് തടസപ്പെടുത്തിയിരുന്നു. റൂമിൽ കുടുംബാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്ന സമയത്തായിരുന്നു അർച്ചന ക്യാമറയോട് സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സാബുവിന്റെ ഇടപെടൽ അർച്ചനയെ പ്രകോപിപ്പിച്ചു. റൂമിൽ നിന്ന് ഉടൻ തന്നെ അർച്ചന ഇറങ്ങി പോകുകയായിരുന്ന.

   സമാധാനിപ്പിക്കാൻ ശ്രമിച്ചു

  സമാധാനിപ്പിക്കാൻ ശ്രമിച്ചു

  റൂമിൽ നിന്ന് നേരെ ബാത്ത് റൂമിലേയ്ക്കാണ് അർച്ചന പോയത്. ഇവരുടെ പിന്നാലെ ര‍ഞ്ജിനിയും സാബുവും എത്തിയിരുന്നു. അതേസമയം അർച്ചന പുറത്തിറങ്ങാനോ ഇവരോടൊപ്പം സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല. കുറെ സമയത്തിനു ശേഷം ബാത്ത് റൂമിന്റെ ഉള്ളിൽ കടന്ന രഞ്ജിനി അർച്ചനയെ ആശ്വസിപ്പിച്ച് പുറത്തു കൊണ്ട് വരുകയയിരുന്നു.

  കളിയായി എടുക്കണം

  കളിയായി എടുക്കണം

  ഇതൊക്കെ കളിയുടെ ഭാഗമായി എടുക്കണമെന്ന് രഞ്ജിനിയും സാബുവും അർച്ചനയോട് പറഞ്ഞു. ഇങ്ങനെയൊക്കെയുളളത് സ്വാഭാവികമാണെന്നും അവിടെയുളളവരും ഇതൊക്കെ തമാശയായിട്ടാകും എടുത്തിട്ടുളളതെന്ന് സാബു അർച്ചനയോട് പറഞ്ഞു. അതേസമയം ഇപ്പോൾ പ്രശ്നം വഷളായി തുടങ്ങിപ്പോൾ അവിടെയുള്ളവർ തന്നെ ഈയാളെ ആ ക്യാമറയുടെ ചുമതലയിൽ നിന്ന് മാറ്റി കാണുമെന്ന് സാബു ഉപദേശിച്ചു. എന്നാൽ ഇതൊന്നും അർച്ചനയുടെ തലയിൽ കയറിയിട്ടില്ലായിരുന്നു.

  English summary
  biggboss house archana fall in love in camera
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X