സാബുവും പേളിയും കൈകോർക്കുന്നു? ഹിമയ്ക്കെതിരെ ആരോപണവുമായി പേളി, പൊട്ടിത്തെറിച്ച് ഹിമ...
അതിഥി ഷിയാസ് പ്രശ്നത്തിൽ ഹിമ ഷിയാസിനെ കളിയാക്കിയതാണ് പുതിയ പ്രശ്നങ്ങൾ കാരണമായത്.
Recommended Video

മലയാളം ബിഗ് ബോസ് അതിന്റെ 72ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. പിണക്കങ്ങളും ഇണക്കങ്ങളും അഭിപ്രായ ഭിന്നതകളും നിറഞ്ഞ മഹത്തായ 72 ദിവസങ്ങളാണ് കടന്നു പോയത്. സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് ഒരു വീട്ടിൽ കുറച്ചു പേർ കഴിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുന്നതിൽ ഭൂരിഭാഗം വഴക്കും.
ഒരു മാസം കൂടി മാത്രമാണ് ബിഗ്ബോസ് അംഗങ്ങൾക്ക് ഐ വീട്ടിൽ താമസിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ദിനം പ്രതി ചെല്ലുന്തോറും കളി മുറുകുകയാണ്. വളരെ കഠിനമായതും ബുദ്ധി ഉപയോഗിച്ച് കളിക്കുന്നതുമായുളള ടാസ്ക്കുകളാണ് ബിഗ്ബോസ് ഇപ്പോൾ അംഗങ്ങൾക്കായി നൽകുന്നത്. എന്നാൽ ഇതിനിടയിലും അംഗങ്ങൾ തമ്മിലുളള വഴക്ക് വളരെ കൃത്യമായി തന്നെ നടക്കുന്നുണ്ട്. ബിഗ്ബോസ് ഹൗസിൽ സാബുവും ഹിമയും തമ്മിലുള്ള പ്രശ്നങ്ങൾ ഒരു വഴിക്ക നടക്കുകയാണ്. എന്നൽ ഇപ്പോൾ പേളിയും കൂടി ഹിമയ്ക്കെതിരെ എത്തിയിട്ടുണ്ട്. ഹിമയുടെ രീതിയോടുള്ള തന്റെ അഭിപ്രായവ്യത്യാസം നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്. അത് ഹൗസിൽ മറ്റൊരു സംസാരത്തിലേയ്ക്ക് എത്തിച്ചിരുന്നു.

അതിഥി ഷിയാസ് വഴക്കിനിടയിൽ ഹിമ
പാത്രം കഴുകലിൽ നിന്ന് ഷിയാസ് മാറി നിന്നതുമായി ബന്ധപ്പെട്ട് അതിഥിയും ഷിയാസും തമ്മിൽ വഴക്ക് നടന്നിരുന്നു. പിറിപിറുത്തു കൊണ്ടായിരുന്നു ഷിയാസ് തന്റെ ജോലി ചെയ്തിരുന്നത്. താൽപര്യമില്ലെങ്കിൽ മാറി നിൽക്കണമെന്ന് ഷിയാസിനോട് അതിഥി പറഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാകുകയും അതിഥി കരയുകയും ചെയ്തു. ഈ പ്രശ്നത്തിൽ ഹിമ തലയിടുകയായിരുന്നു

ഷിയാസിനെ കളിയാക്കി
അതിഥി ഷിയാസ് പ്രശ്നത്തിൽ ഹിമ ഷിയാസിനെ കളിയാക്കിയതോടെയാണ് പുതിയ പ്രശ്നങ്ങൾ ആരംഭിച്ചത്. ഹിമ ഷിയാസിനെ പരിഹസിക്കുകയായിരുന്നു. എന്നാൽ ഷിയാസും വിട്ട് കൊടുക്കാൻ തയ്യാറായില്ല. ചാണകത്തിൽ ചവിട്ടരുതെന്ന് ഹിമയോട് ഷിയാസ് പറഞ്ഞു. ഇതിനിടയിൽ പേളി കൂടി എത്തിയപ്പോഴാണ് വഴക്ക് കൂടുതൽ മൂർച്ഛിച്ചത്.

ആളെ തമ്മിൽതല്ലിക്കരുത്
ഷിയാസ് അതിഥി വിഷയത്തിൽ ഹിമയോട് ഇടപെടരുതെന്ന് പേളി പറഞ്ഞു. താനും ഷിയാസും തമ്മിലുളള പ്രശ്നത്തിൽ പേളിയും ഇടപെടണ്ടെന്ന് ഹിമയും തിരിച്ചടിച്ചു. എന്നാൽ താൻ ഇടപെടുമെന്നും അളുകളെ തമ്മിൽതല്ലിക്കരുതെന്ന് പേളി ഹിമയോട് പറഞ്ഞു. എന്നാൽ പേളി തന്റെ സ്പെസിൽ കയറി ഇടപെടരുതെന്ന് ഹിമയും പറഞ്ഞു.

പേളി ഫേയ്ക്കാണ്
ഉടൻ തന്നെ പേളി ഫേയ്ക്കാണെന്ന് ഹിമ ആഞ്ഞടിച്ചു. പേളി എന്തു വന്നാലും അയ്യോ അമ്മേ എന്ന് പറഞ്ഞ് കരയുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ഹിമ പരിഹസിച്ചു. ഇപ്പോൾ കാണുന്ന പുതിയ പേളിയെ തനിയ്ക്ക് അറിയില്ലെന്നും ഹിമ കൂട്ടിച്ചേർത്തു. ഈ സമയം ശ്രീനീഷ് ഇവരുടെ ഇടയിൽ എത്തുകയായിരുന്നു. പ്രശ്നം തിരക്കുകയും ചെയ്തു. എന്നാൽ ഇവർ രണ്ടാളും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു

ഹിമ യജമാനത്തി ചമയുന്നു
ഹിമ വെറുതെ യജമാനത്തി ചമയുകയാണെന്ന് പേളി ആരോപിച്ചു. ഷിയാസ്- അതിഥി പ്രശ്നം ഹിമ- പേളി വഴക്കായി മാറുകയായിരുന്നു. ഇവർ തമ്മിലുളള സംസാരം നടക്കുമ്പോൾ സാബുവും ബഷീറും അവിടെയുണ്ടായിരുന്നു. പേളിയുമായി പ്രശ്നത്തിനു ശേഷം ഹിമ അകത്തു പോയി കിടന്നു. ഈ സമയം പാത്രവുമായി സാബു അവിടെ എത്തുകയായിരുന്നു. ഒരുപാട് അധ്വാനിച്ചതല്ലേ എന്ന് പറഞ്ഞ് സാബു ഹിമയ്ക്ക് വീശി കൊടുക്കുകയായിരുന്നു.

ആടിനെ പട്ടിയാക്കരുത്
സാബുവിനെ പരിഹസിച്ച് ഹിമ മടക്കി അയക്കുകയായിരുന്നു. ആടിനെ പട്ടിയാക്കരുതെന്നും ഹിമ വിളിച്ചു പരഞ്ഞു. എന്നാൽ ഇതിന്റെ അർഥമെന്താണെന്ന് ശ്രീനീഷ് സാബുവിനോട് ചോദിച്ചു. ഹിമ ഒരു ആടാണെന്നും ബാക്കിയുള്ളവർ ചേർന്ന് പട്ടിയാക്കുകയാണെന്നുമാണ് അർഥമെന്ന് സാബു വിശദീകരിച്ചു കൊടുത്തു. എന്നാൽ താൻ ആടിനെ വളർത്തുന്നത് പെരുനാളിന് ആറുക്കാനാണെന്നും സാബു പറഞ്ഞു.


Click it and Unblock the Notifications











