കുളിക്കാനും കിടക്കാനും സ്ഥലമില്ല!! ലക്ഷ്വറി ടാസ്ക്ക് പണിയായി!! ബിഗ് ബോസിൽ വീണ്ടും അടിയോടടി

‌ എവിക്ഷൻ, ലക്ഷ്വറി ടാസ്ക്ക് ഇവയാണ് ബിഗ് ബോസ് മത്സരാർഥികൾ കൂടുതൽ പണി വാങ്ങി കൂട്ടുന്ന സന്ദർഭങ്ങൾ.

By Ankitha

ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾ വിജയകരമായി 58 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ബിഗ് ബോസ് വൻ പണികളാണ് ടാസ്ക്കുകളുടെ രൂപത്തിൽ മത്സരാർഥികൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾക്കൊന്നും വേദിയായിരുന്നില്ല. വളരെ സമാധാന പരമായിട്ടായിരുന്നു കാര്യങ്ങൾ നടന്നു പോയത്.

‌ എവിക്ഷൻ, ലക്ഷ്വറി ടാസ്ക്ക് ഇവയാണ് ബിഗ് ബോസ് മത്സരാർഥികൾ കൂടുതൽ പണി വാങ്ങി കൂട്ടുന്ന സന്ദർഭങ്ങൾ. എവിക്ഷൻ മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ ലക്ഷ്വറി ടാസ്ക്ക് എന്നും ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു. വീണ്ടും ഒരു ലക്ഷ്ഷറി ടാസ്ക്കിന് വേദിയാവുകയാണ് ബിഗ് ബോസ്.

 ബാത്ത് റൂം  പൂട്ടി

ബാത്ത് റൂം പൂട്ടി

രാവിലെ തന്നെ ബാത്ത് റൂം പൂട്ടിയ കാഴ്ചയും കണ്ടു കൊണ്ടായിരുന്നു ബിഗ് ബോസ് മത്സരാർഥികൾ എഴുന്നേറ്റത്. എന്നൽ ഇത് എന്ത് സംഭവമാണെന്ന് ഇവർക്ക് ആർക്കും മനസ്സിലായിട്ടില്ലായിരുന്നു. ലക്ഷറി ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ബാത്ത് റൂം പൂട്ടിയതെന്ന് ബിഗ് ബോസിന്റെ സന്ദേശമെത്തിയപ്പോഴാണ് കാര്യങ്ങൾമനസ്സിലായത്. മത്സരാർഥികൾ ഇരു ഗ്രൂപ്പുകളിലായി തിരിഞ്ഞ് ടാസ്ക്കുകളിൽ പങ്കെടുത്ത് വിജയിച്ചാൽ മാത്രമേ ബാത്തു റൂം വിട്ട് കിട്ടുകയുളളുവെന്ന് ബിഗ് ബോസ് അറിയിച്ചു.

സോപ്പ് മത്സരം

സോപ്പ് മത്സരം

ഉഗ്രൻ ടാസ്ക്കുകളായിരുന്നു ബിഗ് ബോസ് മത്സരാർഥികൾക്കായി കരുതി വെച്ചിരുന്നത്. ബാത്ത് റൂം വിട്ട് കിട്ടുന്നതിനായി സോപ്പ് കുളിച്ച് തീർക്കുക എന്ന ടാസ്ക്കായിരുന്നു മത്സരാർഥികൾക്കായി ഒരുക്കിയിരുന്നത്. ബഷീർ, അതിഥിയുടെ നേതൃത്വത്തിൽ നീല, മഞ്ഞ എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. ബാത്ത് റൂമിനു വേണ്ടിയുളള ടാസ്ക്കിനിറങ്ങിയത് ബഷീറിന്റെ ടീമിൽ നിന്ന് സാബുവും അതിഥിയുടെ ടീമിൽ നിന്ന് രഞ്ജിനിയും ആയിരുന്നു. സാബുവായിരുന്നു മത്സരത്തിൽ ജയിച്ചത്.

 ബഷീറിനു മുന്നിൽ യാജന

ബഷീറിനു മുന്നിൽ യാജന

വിജയിച്ച ടീമിനോട് യാജിച്ചാൽ മാത്രമേ തോറ്റ ടീമിന് ബാത്ത് റൂമിൽ കയറാൻ കഴിയുകയുളളായിരുന്നു. കുളിക്കാൻ വേണ്ടി എതിർ ടീമിലുളള രഞ്ജിനിയും അർച്ചനയും പേളിയും സുരേഷുമെല്ലാം ബഷീറിനും ടീമിനും മുന്നിൽ യാജിച്ചിരുന്നു. കുറച്ചു കളിപ്പിച്ച ശേഷമായിരുന്നു ഇവർക്ക് ബാത്ത് റൂം നൽകിയത്. പേളിയോട് തവളച്ചാട്ടം ചാടൻ ആവശ്യപ്പെട്ടു, അർച്ചനയോട് തലകുത്തനെ നിൽക്കാനും സുരേഷിനോട് ഏത്തമിടാനും പറഞ്ഞു.

 അടുക്കളയ്ക്കും ഡൈനിങ് ഏരിയയ്ക്കും

അടുക്കളയ്ക്കും ഡൈനിങ് ഏരിയയ്ക്കും

പിന്നീടുള്ള മത്സരം അടുക്കളയ്ക്കും ഡൈനിങ് ഏരിയയ്ക്കും വേണ്ടിയുള്ളതായിരുന്നു. പാത്രം കഴുകൽ ടാസ്ക്കായിരുന്നു നൽകിയത്. ഒരു ടീമിലെ രണ്ടു പേർക്ക് ഇതിൽ മത്സരിക്കാമായിരുന്നു. അതിഥിയുടെ ടീമിൽ നിന്ന് അർച്ചനയും അതിഥിയും ബഷീറിന്റെ ടീമിൽ നിന്ന് ബഷീറും ഹിമയുമായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ഈ ടാസ്ക്കിൽ ബഷീറും ടീം വിജയിക്കുകയായിരുന്നു.

 നിർദ്ദേശങ്ങൾ തെറ്റിച്ചു

നിർദ്ദേശങ്ങൾ തെറ്റിച്ചു

രണ്ടു പേർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാ‍ സാധിക്കുകയുള്ളുവെന്നും മറ്റ് അംഗങ്ങൾക്ക് ഇവരെ സഹായിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ‍ സുരേഷ് ബക്കറ്റിൽ വെളളം എടുത്ത് ടീമിനെ സഹായിച്ചു. തുടർന്ന് സാബു മഞ്ഞ ടീമിന്റെ ബക്കറ്റ് തട്ടി മറിച്ചു

ബെഡ് റൂം ടാസ്ക്ക്

ബെഡ് റൂം ടാസ്ക്ക്

അടുത്ത ടാസ്ക്ക് ബെഡ് റൂമിന് വേണ്ടിയായിരുന്നു. ബെഡ് റൂമിന്റെ താക്കോൽ പുറത്ത് പൂളിൽ ഒളിപ്പിച്ച് വെച്ചിരുന്നു. അത് കണ്ടെത്തുകയായിരുന്നു ടാസ്ക്ക്. ഈ ഗെയിമിൽ തോറ്റ ടീമിന് ബെഡ് റൂമിൽ കിടന്നുറങ്ങാൻ കഴിയില്ല. അതിഥിയുടെ ടീമിൽ നിന്ന് സുരേഷും ബഷീറിന്റെ ടീമിൽ നിന്ന് ശ്രീനീഷുമായിരുന്നു പങ്കെടുത്തത്. തക്കോൽ കിട്ടിയാൽ പൂട്ട് തുറക്കാനായി ടീമിൽ നിന്ന് മറ്റ് രണ്ട് പേരെ തയ്യാറാക്കി നിർത്തിയിരുന്നു. പേളിയും ഷിയാസുമായിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. അതിഥിയുടെ ടീം ഈ ടാസ്ക്കിൽ വിജയിക്കുകയായിരുന്നു.

 തമ്മിൽ അടി

തമ്മിൽ അടി

ബെഡ് റൂം ടാസ്ക്കിൽ രഞ്ജിനി പൂട്ട് തുറക്കാൻ പേളിയെ സഹായിച്ചുവെന്ന് ആരോപിച്ച് എതിർ ടീം രംഗത്തെത്തിയിരുന്നു. നിയമ വിരുദ്ധമായിട്ടാണ് ടാസ്ക്കിൽ വിജയിച്ചതെന്ന് സാബു ആരോപിച്ചു. മുറിക്കുള്ളിൽ കയറാൻ ബഷീർ ശ്രമിച്ചു ഇത് അർച്ചനയും അതിഥിയും കൈയോടെ പിടിക്കുകയായിരുന്നു. പിന്നീട് സാബുവും കയറി . സാബുവിനെ ചെറുത്ത് നിൽക്കാൻ ഇവർക്കായില്ല. ഒടുവിൽ സാബുവിനെ കൊണ്ട് ഏത്തമിടിയിച്ചു.

ഹിമയെ പുറത്താക്കി

ഹിമയെ പുറത്താക്കി

രഞ്ജിനി ബാത്ത് റൂമിൽ പോകുന്നതിനു പകരം ബെഡ് റൂമിൽ കിടക്കാൻ ഹിമ എത്തിയിരുന്നു. എന്നാൽ എന്നാൽ അതിഥിയുടെ ടീം ഇവരെ പിടിച്ചു പുറത്താക്കുകയായിരുന്നു. സാബുവിന്റെ നിർദ്ദേശ പ്രകാരം അർച്ചനയായിരുന്നു ഹിമയെ പുറത്താക്കിയത്. ഇതോടെ ഇവർ തമ്മിൽ തർക്കമാകുകയായിരുന്നു.

സാധനങ്ങൾ അടിച്ചു മാറ്റി

സാധനങ്ങൾ അടിച്ചു മാറ്റി

അതേ സമയം അടുക്കളയിൽ ഉണ്ടായിരുന്ന സാധനങ്ങൾ അതിഥിയും അർച്ചനയും പേളിയും ചേർന്ന റൂമിലേയ്ക്ക് മാറ്റി. ഭക്ഷണ സാധനങ്ങളും ഫ്ലേറ്റുമായിരുന്നു ഇവർ മുറിയിൽ കൊണ്ടുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X