അനൂപ് യജമാനൻ ബഷീർ പട്ടി!! ഒറ്റയാൾ പോരാട്ടത്തിനിറങ്ങി ഷിയാസ്, ബിഗ്ബോസ് ഹൗസിൽ നടകീയ മഹൂർത്തങ്ങൾ

അനൂപ് യജമാനനും ബഷീർ പട്ടിയുമാണെന്ന് ഇവരെ ഷിയാസ് വിശേഷിപ്പിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

Recommended Video

BigBoss Malayalam | ബിഗ്ബോസ് ഹൗസിൽ നടകീയ മഹൂർത്തങ്ങൾ | FilmiBeat Malayalam

ഓണത്തിന്റെ വരവ് അറിയിച്ചു കെണ്ടായിരുന്നു ബിഗ് ബോസ് ആരംഭിച്ചത്. ബിഗ് ബേസ് ഹൗസിൽ നിന്ന് ആർപ്പോ ഇർറോ വിളികൾ മുഴങ്ങിയിരുന്നു. കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് അധികം ആഘോഷങ്ങളൊന്നും തന്നെ ബിഗ് ബോസ് ഹൗസിലും ഉണ്ടായിരുന്നില്ല. സാധരണ ഒരു ദിവസം പോലെ തന്നെയായിരുന്നു അന്നത്തെ ദിവസവും.

ബിഗ് ബോസിൽ ദിവസേനെ ഉണ്ടാകാറുള്ള ഉച്ചപ്പാടും ബഹളവും അന്നും ഉണ്ടായിരുന്നു. ഇത്തവണ കൊമ്പ് കോർത്തത് ഷിയാസും ബഷീറും അനൂപുമായിരുന്നു. എന്നാൽ ഇതിനിടയിലേയ്ക്ക് ഹിമയും വന്ന് കയറി. ചെറിയ ഒരു പെട്ടിത്തെറിയിൽ തുടങ്ങി ബിഗ് ബോസ് ഹൗസിനെ തന്നെ പിടിച്ചു ഉലയ്ക്കുന്ന തരത്തിലുളള വലിയൊരു വഴക്കിലേയ്ക്കാണ് കാര്യങ്ങൾ പോയത്.

 ഷിയാസിനെ ചെറിഞ്ഞ് അനൂപ്

ഷിയാസിനെ ചെറിഞ്ഞ് അനൂപ്

ഭക്ഷണം കഴിക്കുന്നതിനിടെ ഷിയാസിനെ ചെറിഞ്ഞ് അനൂപ് എത്തി. മര്യാദ സ്വന്തം അനുഭവത്തിൽ നിന്നാണ് പഠിക്കാനുളളതെന്ന് അനൂപ് പറഞ്ഞു. എന്നാൽ തന്നെ ഭരിക്കാൻ വരണ്ടെന്ന് ഷിയാസും പറഞ്ഞു. എന്നാൽ ഇതിനിടയിലേയ്ക്ക് ഷിയാസ് ബഷീറിനെ വലിച്ചിട്ടതോടെയാണ് കാര്യങ്ങൾ രൂക്ഷമായത്. തന്നെ ഇതിനിടയിലേയ്ക്ക് വലിച്ചിടരുതെന്നും താൻ ഇതിനെ കുറിച്ച് ഒന്നുംസംസാരിച്ചിട്ടില്ലെന്നും എന്നോട് അധികം കളിക്കണ്ടെന്നും ബഷീർ പൊട്ടിത്തെറിച്ചു.

 കയ്യാങ്കളി

കയ്യാങ്കളി

എന്നാൽ ബഷീറിനോട് കുരയ്ക്കാതട എന്ന് പറഞ്ഞ് ഷിയാസും പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. നിന്റെ സ്വഭാവം കയ്യിൽവെച്ചാൽ മതിയെന്നും എന്നോട് വേണ്ടെന്നും ബഷീർ പറ‍‌ഞ്ഞു. ഇവരുടെ സംസാരം ഒരു കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. തുടർന്ന് ബാക്കിയുളള കുടുബാംഗങ്ങൾ ചോർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. ആദ്യം ബാക്കിയുളളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും ബഷീർ പറഞ്ഞു.

 അനൂപും ബഷീറിനോടൊപ്പം

അനൂപും ബഷീറിനോടൊപ്പം

ബഷീർ ഷിയാസ് സംസാരത്തിനിടയിലേയ്ക്ക് അനൂപും കയറി വന്നു. ഇവരും തമ്മിലും സംസാരമായി. അനൂപിനെ വളരെ കഷ്ടപ്പെട്ട് പിടിച്ചു മാറ്റുകയായിരുന്നു. അനൂപും ഷിയാസും തമ്മിൽ വാക്ക് തർക്കം മൂർച്ഛിച്ചപ്പോൾ ബഷീർ വീണ്ടും ഇടപെടുകയായിരുന്നു. അടി മൂക്കമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇവരെ മൂന്ന് പേരേയും കുടുംബാംഗങ്ങൾ ഇരു ദിശകളിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു

അനൂപ് യജമാനനും ബഷീർ പട്ടിയും

അനൂപ് യജമാനനും ബഷീർ പട്ടിയും

അനൂപ് യജമാനനും ബഷീർ പട്ടിയുമാണെന്ന് ഇവരെ ഷിയാസ് വിശേഷിപ്പിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഷിയാസിനെ സ്നേഹമെന്താണെന്ന് അറിയില്ലെന്നും ഇവിടെ ആയതു കൊണ്ട് മാത്രമാണ് വെറുതെ വിടുന്നതെന്നും പുറത്ത് ആയിരുന്നെങ്കിൽ വിവരമറിയുമായിരുന്നുവെന്നും ബഷീർ പറഞ്ഞു. അനൂപിന്റെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞാണ് അനൂപ് പൊട്ടിത്തെറിച്ചത്.

 ഹിമയുടെ ഇടപെടൽ

ഹിമയുടെ ഇടപെടൽ

വഴക്ക് മൂർച്ഛിയ്ക്കുമ്പോൾ ഹിമയും രഞ്ജിനിയും തങ്ങളുടേതായ വഴികളിലൂടെ പ്രശ്നത്തെ വഷളാക്കാൻ നോക്കി. ഈ വീടു മുഴുവൻ ഷീൽഡുകളെന്ന് രഞ്ജിനി പറഞ്ഞു. തുടർന്ന് സാബുവിനും അനൂപിനുമെതിരെ ഹിമയും . ഇതോടെ വീണ്ടും ബഷീറിന് ദേഷ്യമുണ്ടായി. ഹിമയ്ക്ക് നേരെ തിരിഞ്ഞ ബഷീറിനെ അനൂപ് ശാന്തനാക്കി. ഹിമ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കുറച്ച് മാന്യത കാണിക്കണമെന്നും അനൂപ് പറഞ്ഞു.

 ബഷീറിനു നേരെ ഹിമ

ബഷീറിനു നേരെ ഹിമ

ഹിമ അഭിനയിക്കുകയാണെന്ന് ബഷീർ പറഞ്ഞു. ഇതോടെ പുതിയ പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. ഹിമ ബഷീറിനു മുന്നിൽ ചീറിപ്പാഞ്ഞെത്തി. സ്ത്രീകൾ ചേർന്ന് ഹിമയെ പിടിച്ചു മാറ്റുകയായിരുന്നു. ബഷീറിനെ ശ്രീനീഷും. വേണ്ട വേണ്ട എന്നു വയ്ക്കുമ്പോൾ ഹിമ വെറുതെ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബഷീർ ആ‍ഞ്ഞടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X