ആ നിമിഷങ്ങൾക്ക് നന്ദി!! പരസ്പരം നന്ദി പറഞ്ഞ് പേളിയും ശ്രീനിയും, ഒരു ക്യൂട്ട് റൊമാന്റിക് രംഗം

പേളി തന്റെ വീട്ടുകാരോട് ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.

സംഭവ ബഹുലമായ മൂഹൂർത്തങ്ങളിലൂടെ ബിഗ് ബോസ് ഹൗസ് 60 ദിവസം വിജയകരമായി പിന്നിട്ട് മുന്നോട്ട പോകുകയാണ് . കലുക്ഷിതമായതും ഹൃദയ സ്പർശിയായതുമായ ഒരുപാട് മുഹൂർത്തങ്ങൾക്ക് ബിഗ് ബോസ് ഹൗസ് ഇതിനോടകം തന്നെ വേദിയായിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിലുണ്ടാകുന്ന കലഹം മാത്രമേ ബിഗ്ബോസ് ഹൗസിലും ഉണ്ടാകുന്നുള്ളു. കലഹം മാത്രമല്ല ഹൃദയസ്പർശിയായ സന്ദർഭങ്ങളും ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡിയാണ് പേളിയും ശ്രിനീഷും. വീട്ടുകാർ തന്നെ ചാർത്തി കൊടുത്തിയ പേര് ഇപ്പോൾ ഏകദേശം സത്യമായി മാറിയിരിക്കുകയാണ്. ഇവരുടെ പ്രണയവും ഒരുമിച്ചുള്ള രംഗങ്ങളും പ്രേക്ഷകർക്കിടയിൽ ചിരിപടർത്തുന്ന നിമിഷങ്ങളാണ്. അതുപോലെയുളള ഒരു സംഭവത്തിന് വേദിയാവുകയാണ് ബിഗ് ബോസ് ഹൗസ്.

 ഇഷ്ടം തുറന്നു പറഞ്ഞു

ഇഷ്ടം തുറന്നു പറഞ്ഞു

ബിഗ് ബോസിൽ എത്തി ആദ്യത്തെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പേളി ശ്രീനീഷിനെ കുറിച്ച് കഥകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇവർ കളിയുടെ ഭാഗമായി പ്രണയം നടിക്കുകയാണെന്നായിരുന്നു ബിഗ്ബോസ് കുടുംബാംഗങ്ങളുടെ സംസാരം. ഇത് ഒളിഞ്ഞു തെളിഞ്ഞുമായി ഇവരോട് ബാക്കിയുള്ളവർ പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലയെന്നൊരു ആറ്റിറ്റ്യൂടായിരുന്നു ഇവർക്ക്. എന്നാൽ ഇവർ തങ്ങളുടെ മനസ്സിലുളള ഇഷ്ടം തുറന്നു പറയുകയും ചെയ്തിരുന്നു.

 രാത്രിയുളള സംസാരം

രാത്രിയുളള സംസാരം

രാത്രികാലങ്ങളിലായിരിക്കും ഇവർ തങ്ങളുടെ കാര്യങ്ങൾ സംസാരിക്കാറുളളത്. ആ സമയത്ത് ബിഗ് ബോസ് ഹൗസിൽ അന്ന് നടന്ന കാര്യങ്ങളെ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങളെ കുറിച്ചോ ചർച്ച ചെയ്യാറില്ല. തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചെറിയ ചെറിയ കളികളുമായി സമയം ചെലവഴിക്കാറാണ് പതിവ്. ഇവരുടെ പ്രണയം പലപ്പോഴും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

ഇഷ്ടം  തുറന്ന് പറഞ്ഞു

ഇഷ്ടം തുറന്ന് പറഞ്ഞു

ഇവർ തങ്ങളുടെ മനസ്സിലുളള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. കൂടാതെ പേളി തന്റെ വീട്ടുകാരോട് ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങൾക്ക് അറിയുകയില്ല. എല്ലാവരും ഇരുവരേയും ട്രോളുന്നുണ്ടെങ്കിലും കാര്യങ്ങൾ ഈ നിലയിൽവരെ എത്തിയെന്ന് ആർക്കും അറിയുകയില്ല.

 പരസ്പരം നന്ദി പറഞ്ഞ്

പരസ്പരം നന്ദി പറഞ്ഞ്

പേളി ശ്രീനീഷ് റൊമാൻസ് ശക്തമായി വരുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും അതിന്റെ ശക്തിയും ആഴവും വർധിച്ചു വരുകയാണ്. ബിഗ് ബോസ് ഹൗസിൽ തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന മനോഹരമായ നിമിഷങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരങ്ങൾ. ഇവരുടെ റൊമാന്റിക് രംഗങ്ങളിൽ ഏറ്റവും ക്യൂട്ടായിട്ടുള്ള ഒരു നിമിഷമായിരുന്നു അത്. പരസ്പരം കൈകൾ കോർത്ത് പിടിച്ചു കൊണ്ടായിരുന്നു ഇവർ സംസാരിച്ചത്.

 എല്ലാത്തിനും നന്ദി മാത്രം

എല്ലാത്തിനും നന്ദി മാത്രം

ബിഗ ബോസ് ഹൗസിൽ എത്തിയതു മുതൽ ഇവർ ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷത്തെ കുറച്ച് ഇവർ ഓർക്കുന്നു. ചായ നൽകിയതു മുതൽ തൊട്ട് അടുത്ത് നടന്ന സംഭവങ്ങൾ വരെ ഇവരുടെ ഈ സംസാരത്തിലുണ്ടായിരുന്നു. ഏറ്റവും അവസാനം ഉറങ്ങാൻ പിരിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് അവർ ഇരു മുറികളിലേയ്ക്ക് പോയത്. ഇത് ഏറ്റവും റൊമാന്റിക്കായിട്ടുള്ള നിമിഷങ്ങളിലൊന്നായിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X