For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന് മുന്നിൽ എല്ലാം ഏറ്റ് പറഞ്ഞു!! ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ കുമ്പസാരം, കാണൂ

  |
  ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ കുമ്പസാരം | filmibeat Malayalam

  ബാക്കിയുളള റിയാലിറ്റി ഷോകളെ പോലെയല്ല ബിഗ് ബോസ്. എന്താണോ വീട്ടിനുള്ളിൽ മത്സരാർഥികളും ഇടയിൽ സംഭവിക്കുന്നത് അത് അതേ പടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. എഡിറ്റിങ്ങോ പ്രത്യേകിച്ച് ഒരു തിരക്കഥയുടേയും അടിസ്ഥാനത്തിലല്ല ബിഗ് ബോസ് നീങ്ങുന്നത്. ഒരു റിയാലിറ്റി ഷോയുടെ വിജയത്തിനു പിന്നിൽ ആ ഷോയുമായി പ്രവർത്തിക്കുന്ന സകലരുടേയും പങ്കുണ്ട്. എന്നാൽ ബിഗ് ബോസ് ഷോയുടെ വിജയം മത്സരാർഥികളുടെ കയ്യിലാണ്. മത്സരാർഥികൾ എങ്ങനെ പെരുമാറുന്നുവോ അതനുസരിച്ചിരിക്കും ഷോയുടെ വിജയവും പരാജയവും.

  സാബുവിനേയും അനൂപിനേയും പൊളിച്ചടുക്കി മോഹൻലാൽ!! പേളി കുറ്റക്കാരിയാണോ? സത്യാവസ്ഥ ഇങ്ങനെ...

  ആദ്യനാളുകളിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ഇടയിൽ കളിയും ചിരിയും തമാശയുമായിരുന്നു കാണാൻ സാധിച്ചത്. പ്രശ്നമുണ്ടായാലും അവർ തന്നെ പറ‍ഞ്ഞ് പരിഹരിക്കുകയും അത് വലിയ വിഷയമാകാതിരിക്കാനും ശ്രമിക്കുമായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുതോറും ആ അവസ്ഥയിൽ മാറ്റം വരുകയായിരുന്നു. കളി മുറുകും തോറും കളി ചിരിയ്ക്ക് പകരം വഴക്കും വാക്വാദങ്ങളും വീട്ടിൽ നിത്യ സംഭവമായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ആരംഭിച്ചപ്പോൾ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു പേളിയും സാബുവും. എന്നാൽ ദിവസങ്ങൾ കഴിയും തോറും ഇവർക്കിടയിൽ പ്രശ്നങ്ങൾ കൂടി വന്നിരുന്നു. സഹോദരിയുടെ മകളെ പോലെയാണ് പേളിയെ കണ്ടിരുന്നത് എന്ന് പറ‍ഞ്ഞ സാബു പേളിയെ 'ചെകുത്തന്റെ മുട്ട' എന്നു വരെ വിശേഷിപ്പിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. ഇതിനു വിശദീകരണമായി സാബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സാബുവിന്റെ തുറന്നു പറച്ചിൽ കാണാം.

  പേളിയിൽ നിന്ന് ശ്രീനി ആ ഉറപ്പു വാങ്ങി!! പാതി മനസ്സോടെ പേളി സമ്മതിച്ചു, ഹൃദയ സ്പർശിയായ നിമിഷം കാണാം

  പേളി സാബു തർക്കം

  പേളി സാബു തർക്കം

  ബിഗ് ബോസ് ഹൗസിൽ പേളിയുമായി വാക്ക് തക്കമുണ്ടായതിനെ തുടർന്നായിരുന്നു ചെകുത്താന്റെ മുട്ട എന്ന പരാമർശം ഉയർന്നു വന്നത്. അഞ്ജലിയോട് ബിഗ്ബോസിൽ ചിലർ വിവേചനം കാണിക്കുന്നു എന്നുള്ള സംസാരം വന്നിരുന്നു. എന്നാൽ ഇതിനെതിരെ പേളി പ്രതികരിച്ചു. ഇതിനെ തുടർന്ന് പേളിയും സാബുവും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയായിരകുന്നു. പേളിയാണ് വിവേചനം കാണിക്കുന്നതെന്ന് സാബു തുറന്നടിച്ചു. ഇതിനെ ചൊല്ലി ഇരുവരും തർക്കം മൂർച്ചിക്കുകയായിരുന്നു.

   പിന്തുണച്ച് അനൂപ്

  പിന്തുണച്ച് അനൂപ്

  ഇവർക്കിടയിലേയ്ക്ക് സുരേഷും ര‍ഞ്ജിനിയും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അ‍ഞ്ജലിയുടെ വസ്ത്രം അനൂപ് ധരിച്ചതിനെ പേളി മറ്റൊരു രീതി പേരുമാറിയെന്നും . അത് വിവേചനമാണെന്നും സാബു പറഞ്ഞു. എന്നാൽ പേളി തന്റെ നിലപാടിൽ ശക്തമായി തന്നെ ഉറച്ചു നിന്നിരുന്നു. എന്നാൽ പേളിയ്ക്കെതിരെ അനൂപും രംഗത്തെത്തിയിരുന്നു. അയ്യേ എന്ന് പേളി പറ‍ഞ്ഞു എന്ന് അനൂപ് ഉറച്ചു തന്നെ നിന്നിരുന്നു.

   ചെകുത്താന്റെ മുട്ട

  ചെകുത്താന്റെ മുട്ട

  ഈ സംഭവത്തിൽ പേളിയ്ക്കെതിരെ ശക്തമായി തന്നെ സാബു പ്രതികരിച്ചിരുന്നു. അതിന്റെ ഭാഗമായി ചെകുത്താന്റെ മുട്ട, ചെകുത്താന്റെ കുഞ്ഞ് എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ നടത്തിയിരുന്നു. ഇത് ബിഗ് ബോസ് ഹൗസിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ചെകുത്താന്റെ മുട്ട എന്ന പദപ്രയോഗത്തിനും സാബു വിശദീകരണം നൽകിയിരുന്നു.

   സാബുവിന് ട്രോളി മോഹൻലാൽ

  സാബുവിന് ട്രോളി മോഹൻലാൽ

  ചെകുത്താന്റെ മുട്ട പദപ്രയോഗത്തിൽ സാബുവിനെ മോഹൻലാൽ കളിയാക്കിയിരുന്നു. ചെകുത്താന് മുട്ടയൊന്നും ഇല്ലയെന്നായിരുന്നു മോഹൻലാലിന്റെ പരിഹാസം. ഷോ എല്ലാവരും കാണുന്നതാണെന്നും വാതക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. എന്നാൽ ഈ പ്രശ്നം താൻ പേളിയുമായി സംസാരിച്ച് പരിഹരിച്ചെന്നും സാബുആ വേദിയിൽ പറഞ്ഞു.

   വീടുമായി അധികം ബന്ധമില്ല

  വീടുമായി അധികം ബന്ധമില്ല

  പേളിയെ ചെക്കുത്താന്റെ മുട്ട എന്ന വിശേഷിപ്പിച്ചത് മനപ്പൂർവ്വമല്ലെന്നും തനിയ്ക്ക് അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ടെന്നും സാബു വ്യക്തമാക്കി. കൂടാതെ തനിയ്ക്ക് വീടുമായി അധികം ബന്ധമില്ലാത്ത ആളാണ്. അധികം താമസിക്കുനനത് സുഹൃത്തുക്കൾക്കൊപ്പമാണ്. ആ ഒരു പ്രശ്നം തനിയ്ക്കുണ്ടെന്നും സാബു പറ‍ഞ്ഞു. ബിഗ് ബോസിൽ ഹൈസിൽ താൻ സൂക്ഷിച്ചാണ് പെരുമാറുന്നതെന്നും ഇടയ്ക്കിടെ ഈ സ്വഭാവം പുറത്തു ചാടി വരുന്നുണ്ടെന്നും സാബു പറഞ്ഞു.

  ഷിയാസിന്റെ തുറന്നു പറച്ചിൽ

  ഷിയാസിന്റെ തുറന്നു പറച്ചിൽ

  സാബു മാത്രമല്ല ഷിയാസും തന്റെ ഉള്ളിലുളളത് ബിഗ് ബോസ് വേദിയിൽ തുറന്നു പറഞ്ഞിരുന്നു. തനിയ്ക്ക് സംസാരിക്കാൻ ഒരു അവസരം ആരും നൽകുന്നില്ല എന്നായിരുന്നു ഷിയാസിന്റെ പരാതി. അത് തന്നെ തളർത്തിയെന്നും ഷിയാസ് പറഞ്ഞു.

  അർച്ചനയും സാബുവിനും വിമർശനം

  അർച്ചനയും സാബുവിനും വിമർശനം

  അർച്ചനയും സാബുവുമായിരുന്നു ഷിയാസിന്റെ പരാതിയിലെ പ്രധാന വ്യക്തിത്വങ്ങൾ. അർച്ചന തന്നെ ചെറിയ കുട്ടിയായിട്ടാണ് പരിഗണിക്കുന്നതെന്നും . തനിയ്ക്ക് കളിയ്ക്കാൻ അവസരം തരുന്നില്ലെന്നും ഷിയാസ് ആരോപിച്ചു. താൻ ചെറുതല്ലെന്നും പ്രായത്തിൽ വിവാഹം കളിച്ചിരുന്നെങ്കിൽ അർച്ചയെ പോലുളള കുട്ടികൾ ഉണ്ടാകുമായിരുന്നെന്നും ഷിയാസം പറഞ്ഞു.

  സാബു വേദനപ്പിക്കുന്നു

  സാബു വേദനപ്പിക്കുന്നു

  സാബുവിന്റെ പെരുമാറ്റം തന്നെ വളരെ അധികം വേദനിപ്പിക്കുന്നെന്നും ഷിയാസ് പറ‍ഞ്ഞു. താൻ കൂടുതൽ ബഹുമാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് സാബു എന്നും. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങേയറ്റം വേദന ജനിപ്പിക്കുന്നെന്നും ഷിയാസ് പറഞ്ഞു. തുടർന്ന് അനൂപ് ഷിയാസിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.

   നല്ല ഉപദേശങ്ങൾ നൽകുന്ന വ്യക്തി

  നല്ല ഉപദേശങ്ങൾ നൽകുന്ന വ്യക്തി

  അനൂപ് വളരെ നല്ല ഉപദേശങ്ങൾ നൽകുന്ന വ്യക്തിയാണ്. അതിനാൽ അദ്ദേഹം പറയുന്നത് തന്നെ വേദനിപ്പിക്കാറില്ല. ഞാൻ തെറ്റ് കാണിക്കുമ്പോൾ മാത്രമാണ് ഇടപെടുന്നത്. അല്ലാതെ അദ്ദേഹം തന്നെ ഒന്നും പറയാറില്ലെന്നും ഷിയാസ് പറഞ്ഞു.

   ഷിയാസിന്റെ ഫാഷൻ ഷോ

  ഷിയാസിന്റെ ഫാഷൻ ഷോ

  ശനി ഞായർ ദിവസം ബിഗ് ബോസ് ഹൗസിൽ താരതമ്യേനേ ചിരിയും കളിയും വളരെ കുറവാണ്. കാരണം എലിമിനേഷൻ അംഗങ്ങളെ തളർത്തുന്നുണ്ട്. എന്നാൽ ഈ ആഴ്ചത്തെ ശനിയാഴ്ച ബിഗ് ബേസിൽ സന്തോഷമായിരുന്നു. ബിഗ് ബോസ് ഷിയാസിനു വേണ്ടി ഫാഷൻ ഷോ സംഘടിപ്പിച്ചിരുന്നു. നാലു സുന്ദരിക്കുട്ടികൾക്കൊപ്പം റാമ്പിൽ ചുവട് വയ്ച്ചു. ഇത് ബിഗ് ബോസ് ഹൗസിലെ വ്യത്യസ്തമായ കാഴ്ചയായിരുന്നു.

  English summary
  biggboss house sabu say sorry in pearle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X