ബിഗ്ബോസ് ഹൗസിലെ യഥാർഥ കാമുകൻ ഷിയാസ്!! ഒടുവിൽ ആ പ്രണയകഥ പുറത്ത്, വീഡിയോ കാണാം...
ബിഗ്ബോസ് ഹൗസിലെ യഥാർഥ കാമുകൻ ഷിയാസ്!
അടിയും തമ്മിൽ തമ്മിലുളള പാരവയ്പ്പും മാത്രമല്ല ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. അതിമനോഹരമായ ഒരുപാട് നിമിഷങ്ങൾക്കും ബിഗ് ബോസ് ഹൗസ് വേദിയാകുന്നുണ്ട്. മത്സരാർഥികൾക്ക് പണി കൊടുക്കുന്ന ടാസ്ക്കുകൾ മാത്രമല്ല മത്സരാർഥികളുടെ മനസ് മനസ്സിലാക്കുന്ന ടാസ്ക്കുകളും ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകാറുണ്ട്.
ഇതിലെ ഭൂരിഭാഗം പേരും ആദ്യമായിട്ടാണ് ഇത്രയും ദിവസം വീടും വീട്ടുകാരിൽ നിന്ന് അകന്ന് താമസിക്കുന്നത്. കൂടാതെ ഇതിലെ മത്സരാർഥികൾ എല്ലാം തന്നെ സമൂഹത്തിന്റെ വിവിധ തലത്തിൽ തങ്ങളുടേതായ കഴിവ് തെളിയിച്ച സെലിബ്രിറ്റികളുമാണ്. ഇവർ എന്താണെന്നും ഇവർ എങ്ങനെയാണെന്നും അറിയാൻ കാണുന്ന ജനങ്ങൾക്കും അതുപോലെ വീട്ടിലുളളവർക്കും ആഗ്രഹമുണ്ട്. അത്തരത്തിലുളള ടാസ്ക്ക് ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കിയിരുന്നു. അതിൽ ഷിയാസ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു... ഷിയാസിന്റെ പ്രണയകഥ കേൾക്കാം....

ആദ്യം ഷിയാസ്
ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ ഒരു ടാസ്ക്കായിരുന്നു അത്. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു ടാസ്ക്ക്. അതിനായി ഒരു ബോർഡിൽ വിഷയങ്ങൾ എഴുതി വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും വേണം.. ആദ്യ ചാൻസ് ഷിയാസിനായിരുന്നു. ഷിയാസിന് തിരഞ്ഞെടുത്തത് എന്റെ പ്രണയം എന്ന വിഷയമായിരുന്നു.

ഷിയാസിന്റെ ആദ്യ പ്രണയം
ഷിയാസ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി. എല്ലാവർക്കും ആദ്യ പ്രണയം അമ്മയോടായിരിക്കുമെന്നും തനിയ്ക്കും അങ്ങനെ തന്നെയാണെന്ന് ഷിയാസ് പറഞ്ഞു. ഇനി തനിയ്ക്ക് ഒരു പക്ഷെ പ്രണയം ഉണ്ടാകുന്നത് തന്റെ ഭാര്യയോടായിരിക്കുമെന്നും ഷിയാസം കൂട്ടിച്ചേർത്തു. ഷിയാസിന്റെ അവതരണത്തിന് മത്സരാർഥികളുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

പ്രണയം തുടങ്ങിയത് സ്കൂളിൽ
ഷിയാസ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴാണ് തനിയ്ക്ക് ആദ്യമായി പ്രണയിച്ചതെന്നും കത്തുകളിലൂടെ താൻ പ്രണയിച്ചതെന്നും ഷിയാസ് പറഞ്ഞു. നേരിട്ട് സംസാരിക്കാൻ ഭയമായിരുന്നത് കൊണ്ടാണ് ഇങ്ങനെ കത്തുകളിലൂടെ പ്രണയിച്ചതെന്നും ഷിയാസ് പറഞ്ഞു. തന്റെ കാമുകി തന്ന കത്തുകളിൽ പലതും താൻ വായിച്ചിട്ടില്ലെന്നും വീട്ടിൽ കട്ടുലിനും താഴെ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നെന്നും പറഞ്ഞു.

അമ്മ കണ്ടു പിടിച്ചു
താൻ കട്ടിലിനും താഴെ സൂക്ഷിച്ചിരുന്ന പ്രണയ ലേഖനങ്ങൾ അമ്മയും സഹോദരിയും കൈയോടെ കണ്ടു പിടിക്കുകയായിരുന്നു. അവർ അത് വായിക്കുകയും കത്തിലെ അക്ഷരത്തെറ്റ് പറഞ്ഞ് തന്നെ കളിയാക്കുകയും ചെയ്തിരുന്നു. എഴുതാൻ അറിയാവുന്ന പെൺകുട്ടിയെ പ്രേമിച്ചൂടെ എന്ന് പറഞ്ഞ് അവർ കളിയാക്കിയിരുന്നു.

പെൺകുട്ടിയെ പിന്നെ നേരിൽ കണ്ടു
പിന്നീട് കുറെ നാളുകൾക്ക് ശേഷം ആ പെൺകുട്ടിയെ നേരിൽ കണ്ടിരുന്നു. ഞാനും ഉമ്മയും കൂടി ബൈക്കിൽ പോകുമ്പോഴായിരുന്നു കുട്ടിയെ കണ്ടത്. ബൈക്ക് നിർത്തി ഉമ്മ അവളുമായി സംസാരിക്കുകയും അക്ഷര തെറ്റിന്റെ കാര്യം പറഞ്ഞ് കളിയാക്കുകയു ചെയ്തിരുന്നു. മനോഹരമായ രീതിയിലായിരുന്നു ഷിയാസ് തന്റെ പ്രണയകഥ ബിഗ്ബോസിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications