ശ്രീനിയെ കെട്ടിപ്പിടിച്ചതിനും ഉമ്മ കൊടുത്തതിനും കാരണമുണ്ട്!! മമ്മിക്ക് മുന്നിൽ പേളിയുടെ ന്യായീകരണം
പേളിയുടേയും ശ്രീനിയുടേയും മനസ്സിൽ ഭീതി കയറി കൂടിയിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളാണ് ശ്രീനിയു പേളിയും. ഇവരുടെ ഇഷ്ടവും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും മോഹൻലാലിനെ സാക്ഷിയാക്കി ഇവർ പ്രേക്ഷകരോട് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവർ തങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞുവെങ്കിലും ബിഗ് ബോസ് ഹൗസിലുള്ള പലർക്കും ഇത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വിവാഹം കുട്ടിക്കളിയല്ലെന്നും തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ വാദം. എന്നാൽ ഇവർ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോഴും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് പേളിയും ശ്രീനിയും. ഈ ആഴ്ച മോഹൻലാൽ എത്തിയപ്പോഴും തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇവർ ഉറപ്പിച്ച് പറഞ്ഞിരുന്നു.
പ്രണയം എല്ലാവരുടേയും മുന്നിൽ തുറന്നു പറഞ്ഞുവെങ്കിലും ഇപ്പോൾ പേളിയുടേയും ശ്രീനിയുടേയും മനസ്സിൽ ഭീതി കയറി കൂടിയിട്ടുണ്ട്. പേളിയാണ് ശ്രീനീഷിനോടുള്ള ഇഷ്ടം പ്രേക്ഷർക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. ഇപ്പോൾ അതേ പേളിയ്ക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ഭയവും. പേളി തന്റെ ഭയത്തെ കുറിച്ച് ശ്രീനീഷിനോട് തുറന്നു പറയുകയും ചെയ്തു.

കുറഞ്ഞ ദിവസം കൊണ്ട് അടുത്തു
100 ദിവസത്തെ റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു പേളിയും ശ്രീനീഷും ബിഗ് ബോസിൽ എത്തിയത്. പെതുസമൂഹമായോ സോഷ്യൽ മീഡിയയുമായോ ബന്ധമില്ലാതെ നൂറ് ദിവസം ഒരു വീട്ടിനുള്ളിൽ വ്യത്യസ്ത സ്വഭാവക്കാരായ മനുഷ്യർ ഒന്നിച്ചു താമസിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. അതിനാൽ തന്നെ ഇവർ തമ്മിലുള്ള പരസ്പര സ്നേഹവും ഇഷ്ടവും അടിപിടിയുമൊക്കെ വേഗം സംഭവിക്കാം. ഇവിടെ പേളി മാണി ശ്രീനീഷ് പ്രണയവും അങ്ങനെ തന്നെയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.

ഇഷ്ടം തുറന്നു പറഞ്ഞു
പേളിയും ശ്രീനീഷും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബിഗ് ബോസ് ഹൗസിൽ ചർച്ച നടക്കുമ്പോൾ പ്രേക്ഷകരുടെ മുന്നിൽ ഇവർ തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞു. ഗെയിമിനു വേണ്ടി പ്രണയം അഭിനയിക്കുകയാണെന്നുള്ള പ്രചരണം ബിഗ് ബോസ് ഹൗസിൽ നടക്കുമ്പോഴായിരുന്നു പേളിയുടെ ഈ വെളിപ്പെടുത്തൽ. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ലാലേട്ടനോടും ശ്രീനീഷുമായുള്ള പ്രണയത്തെ കുറിച്ച് പേളി തുറന്ന് പറഞ്ഞു.

വീട്ടുകാരോട് സംസാരിക്കാം
ഇത് ബിഗ്ബോസിൽ വച്ച നടന്ന സംഭവമായതു കൊണ്ട് തന്നെ ഇരുവരുടേയും വീട്ടുകാരോട് ഈ ബന്ധത്തെ കുറിച്ച് സംസാരിക്കാമെന്നും ലാലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും മോഹൻലാൽ ഇരുവരുടെയും ബന്ധം സീരിയസ്സ് ആണോ എന്ന് ചോദിക്കുന്നുണ്ട്. ഇത് സമൂഹം കണ്ടുകൊണ്ടിരിക്കുന്ന ഒരുപരിപാടിയാണെന്നും നിരവധി പേരാണ് ഇതിനെ കുറിച്ച് ചോദിക്കുന്നതെന്നും ലാലേട്ടൻ വീണ്ടും ഓർമപ്പെടുത്തി. വിവാഹം എന്നത് കുട്ടികളിയല്ലെന്നും നന്നായി ചിന്തിച്ചെടുക്കാനുള്ള തീരുമാനമാണെന്നും ബിഗ് ബോസിലെ മത്സരാർഥികൾ അന്ന് പറഞ്ഞിരുന്നു.

മമ്മിയെ പേടി
ദിവസങ്ങൾ കൂടുന്തോറും ഇവരുടെ നെഞ്ചിടിപ്പും കൂടുകയാണ്. ഇതൊക്കെ മമ്മി കണ്ടാൽ എന്തായാലും തല്ലു കിട്ടുമെന്ന് പേളി ശ്രീനീയോട് പറഞ്ഞു. രാത്രിയിലായിരുന്നു ഇതിനെ കുറിച്ച് പേളി സംസാരിച്ചത്. എപ്പോഴും കയ്യിൽ പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നൽകിയതെന്നും ഉറപ്പായും മമ്മിയ്ക്ക് ഇഷ്ടമാകില്ലെന്നും പേളി പറഞ്ഞു. ഇതിനൊക്കെയുള്ളത് വീട്ടിൽ പോയാൽ തനിയ്ക്ക് കിട്ടുമെന്നും പേളി കൂട്ടിച്ചേർത്തു.

ഉമ്മകൊടുത്തിന് കാരണം
ഉമ്മ നൽകിയതിനും കെട്ടിപ്പിടിച്ചതിനുമൊക്കെ കാരണം ഇവർ തന്നെ പറയുന്നുമുണ്ട്. കയ്യിൽ പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതിനു കുഴപ്പമൊന്നുമില്ലായിരിക്കുമെന്നും പരസ്പരം പറഞ്ഞ് ആശ്വസിക്കുന്നുണ്ട്. രാത്രിയിലുള്ള കെട്ടിപ്പിടത്തവും കുഴപ്പമില്ലയെന്നാണ് ഇവരുടെ വാദം. എന്നാൽ നല്ല ഐഡി നൽകിയതു കൊണ്ടാണ് ഉമ്മ നൽകിയതെന്നും പേളി പറയുന്നുണ്ട്. ഒരുപാട് ഐഡിയകൾ പേളിയ്ക്ക് നൽകിയിട്ടുണ്ടെന്നും എന്നാൽ ഒരു തവണ മാത്രമാണ് ഉമ്മ തന്നതെന്നും ശ്രീനീഷ് പറഞ്ഞു. അത് നല്ല ഐഡിയ ആയതു കൊണ്ടായിരുന്നെന്നും പേളി പറഞ്ഞ് സ്വയം ആശ്വസിക്കുന്നുണ്ട്.
വീഡിയോ കാണൂ


Click it and Unblock the Notifications