ശ്രീനിയുടെ നായിക പേളി തന്നെ! പേളിയ്ക്ക് പറയാൻ ശ്രീനിയുടെ കഥകളും!! ബിഗ്ബോസിലെ പുതിയ കഥ ഇങ്ങനെ...

ഷിയാസിനെ പൈസ മോഷ്ടാവാക്കി രഞ്ജിനി

ഒരു വീട്ടിൽ കുറെ പേരെ നൂറ് ദിവസം പൂട്ടിയിട്ടാൽ എന്ത് സംഭവിക്കും. സോഷ്യൽ മീഡിയയോ ടിവിയോ അങ്ങനെയുള്ള നേരം പോക്ക് പരിപാടികൾ ഒന്നും തന്നെയില്ലാതെ ഇന്നത്തെ തലമുറ എങ്ങനെ ഒരു ദിവസം ജീവിച്ചു തീർക്കും. ഇതു പോലെ പറയാൻ കൊള്ളാവുന്നതും മോശമായ ഒരുപാട് കമന്റ് കേൾക്കേണ്ടി വന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോ തുടങ്ങുന്നതിനു നുൻപ് തന്നെ ബിഗ് ബോസിന്റെ തലയിൽ അണിയടിക്കാനുള്ള ഒരുപാട് ശ്രമങ്ങൾ സോഷ്യൽ മീഡിയയിലൂടേയും മറ്റും നടന്നിരുന്നു. എന്നാൽ ഷോ അരംഭിച്ച് എന്താണ് ബിഗ് ബോസ് എന്ന് പ്രേക്ഷകർക്ക് മനസ്സിലായതോടെ കഥമാറി. ഇപ്പോൾ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട് പരിപാടികളുടെ ലിസ്റ്റിൽ ബിഗ് ബോസും എത്തിയിട്ടുണ്ട്.

കുറെയധികം തെറ്റായധാരണകളായിരുന്നു ബിഗ് ബോസിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നത്. എന്നാൽ അതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ടിവിയും സോഷ്യൽ മീഡിയയും ഇല്ലെങ്കിലെന്താ മത്സരാർഥികൾക്കായി വിനോദ പരിപാടികൾ ബിഗ് ബോസ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. ബിഗ് ബോസിലെ പല ടാസ്ക്കുകളും അത്തരത്തിലുളളതാണ്. എല്ലാവരും കഥ കേൾക്കാനും കഥ പറയാനം അഗ്രഹിക്കുന്നവരാണ്. ബിഗ് ബോസ് മത്സരാർഥികൾ കഥാപാത്രങ്ങളായി അവർ തന്നെ ഉണ്ടാക്കിയ കഥ എങ്ങനെയുണ്ടാകും. ഇവരുടെ കഥ കേൾക്കാം. കഥ പറയാൻ എത്തുന്നത് പേളിയും ശ്രീനിയും രഞ്ജിനിയും അതിഥിയുമാണ്. ഇവരുടെ കഥയിലെ നായകനും നായികയും ബിഗ്ബോസ് അംഗങ്ങൾ തന്നെയാണ്. ഇവരുടെ കഥ കേൾക്കു...

 എന്ത് കഥ പറയണം

എന്ത് കഥ പറയണം

ദിവസേനെ ബിഗ് ബോസ് നൽകുന്ന ടാസ്ക്കിന്റെ ഭാഗമായിട്ടുള്ളതാണിത്. ഇതിൽ മനോഹരമായി കഥപറയുന്ന അംഗങ്ങൾക്ക് ബിഗ് ബോസ് ഒരു സമ്മാനം നൽകും. എന്നാൽ ടാസ്ക്ക് തുടങ്ങുന്നതിനും മുൻപ് കുറച്ച് നിർദ്ദേശം മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയിരുന്നു. കഥയുടെ തുടക്കഭാഗം ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകും. ബാക്കി തങ്ങളുടെ ഭാവനയിൽ പൂർത്തിയാക്കുക എന്നതാണ് ടാസ്ക്ക്, കൂടാതെ കഥയിലെ മുഖ്യ കഥാപാത്രം ബിഗ് ബോസ് അംഗമായിരിക്കണം.

രഞ്ജിനിയുടെ  കഥ

രഞ്ജിനിയുടെ കഥ

ആദ്യം കഥ പറയാൻ എത്തിയത് രഞ്ജിനിയായിരുന്നു. രഞ്ജിനി തിരഞ്ഞെടുത്തത് ഷിയാസിനെയായിരുന്നു. ഒരു പിച്ചക്കാരന്റെ പാത്രത്തിൽ നിന്ന് പൈസ കയ്യിട്ടു വരുന്ന വ്യക്തിയെ കുറിച്ചാണ് രഞ്ജിനി കഥ പറയേണ്ടത്. രഞ്ജിനിയുടെ കഥയിലെ നായകൻ ഷിയാസായിരുന്നു ഷിയാസിനെ കുറിച്ചു സൂപ്പർ കഥയായിരുന്നു രഞ്ജിനി തട്ടി വിട്ടത്. ഷിയാസിന്റെ ജിമ്മും പ്രോട്ടിൻ പൗഡറും, മസിലുമെല്ലാം കഥയുടെ ഭാഗമായിരുന്നു.

 പൈസ മോഷ്ടിച്ചു

പൈസ മോഷ്ടിച്ചു

പ്രോട്ടീൻ പൗഡർ വാങ്ങാൻ പിച്ചക്കാരന്റെ കയ്യിൽ നിന്ന് പൈസ് മോഷ്ടിച്ച വ്യക്തിയായിട്ടായിരുന്നു ഷിയാസിനെ കഥയിൽ രഞ്ജിനി അവതരിപ്പിച്ചത്. വളരെ രസകരമായ കഥയായിരുന്നു രഞ്ജിനിയുടേത്. അംഗങ്ങളെ ചിരിപ്പിക്കാൻ രഞ്ജിനിയ്ക്ക് കഴിഞ്ഞു.

 അതിഥിയുടെ ഹീറോ സുരേഷ്

അതിഥിയുടെ ഹീറോ സുരേഷ്

അഥിതി തിരഞ്ഞെടുത്തത് അരിസ്റ്റോ സുരേഷിനെയായിരുന്നു. പിടികിട്ട പുള്ളിയായി അദ്ദേഹത്തിനെ പോലീസ് പ്രഖ്യാപിച്ചു എന്നു പറഞ്ഞായിരുന്നു കഥ ആരംഭിച്ചത്. അതിഥിയുടെ കഥയിൽ തിരുവനന്തപുരവും സുരേഷിന്റെ സുഹൃത്തുക്കളും അമ്മയും വീടുമൊക്കെ ഉൾപ്പെട്ടിരുന്നു. എന്നാൽ പല ചരിപ്പിക്കുന്ന മൂഹൂർത്തങ്ങളും മണ്ടത്തരവുമെല്ലാം അതിഥിയുടെ കഥയിൽ ഉണ്ടായിരുന്നു. വെറും കഥ മാത്രമായിരുന്നില്ല. ഇടയ്ക്ക് പാട്ടും ഉൾപ്പെടുത്തിയിരുന്നു. അംഗങ്ങളും അതിഥിയുടെ കഥയ്ക്കൊപ്പം പാട്ട് പാടി. മലയാളം അൽപം ബുദ്ധിമുട്ടായിരുന്ന അതിഥിയെ മത്സരാർഥികൾ സഹായിച്ചിരുന്നു.

 ശ്രീനീഷിന്റെ നായിക പേളി തന്നെ

ശ്രീനീഷിന്റെ നായിക പേളി തന്നെ

അടുത്തതായി കഥ പറയാനെത്തിയത് ശ്രീനീഷായിരുന്നു. ശ്രീനിയുടെ കഥയിലെ നായിക പേളിയായിരുന്നു. വീടിനു അടുത്തുള്ള കുട്ടിയുടെ ചോക്ലേറ്റ് മോഷ്ടിച്ചു തിന്ന വ്യക്തിയായിട്ടായിരുന്നു പേളിയെ ശ്രീനി അവതരിപ്പിച്ചത്. കൂട്ട ചിരിയായിരുന്നു ശ്രീനിയുടെ കഥയ്ക്ക്. എന്നാൽ പേളിയും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല അടുത്തത് കഥ പറഞ്ഞത് പേളിയായിരുന്നു. ശ്രീനി തന്നെയായിരുന്ന കഥയിലെ നായകൻ. പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയായിട്ടായിരുന്നു ശ്രീനിയെ അവതരിപ്പിച്ചത്. പേളിയുടെ കഥയിൽ കുടുംബാംഗങ്ങൾ എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. കൊടെകനാലിലൂടെയായിരുന്നു കഥ വികസിച്ചത്. മൂർഖൻ പാമ്പിന്റെ കഥാപാത്രത്തിൽ ര‍ഞ്ജിനി കഥയിൽ വീണ്ടു. കോമഡി കഥയായിരുന്നെങ്കിലും ക്ലൈമാക്സ് കിട്ടതെ പേളി ബുദ്ധമുട്ടിയിരുന്നു.

സമ്മാനം ര‍ഞ്ജിനിയ്ക്ക്

സമ്മാനം ര‍ഞ്ജിനിയ്ക്ക്

ആ ദിവസത്തെ ടാസ്ക്ക് അവർ നാല് പേരിൽ അവസാനിച്ചിരുന്നു. മികച്ച കഥയെ തിരഞ്ഞെടുക്കാൻ കുടുംബാംഗങ്ങളോട് ബിഗ് ബോസ് പറഞ്ഞു. ര‍ഞ്ജിനിയും പേളിയും ശ്രീനിയുടെ കഥയാണ് തിര‍ഞ്ഞെടുത്തത്. എന്നാൽ ബാക്കി എല്ലാവരും ര‍ഞ്ജിനിയുടെ പേര് പറ‍ഞ്ഞു. അവസാനം രഞ്ജിനി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X