അതിഥിയോട് വഴക്കിട്ട് സാബുമോന്‍! ഒപ്പം അര്‍ച്ചനയും! രണ്ടു പേര്‍ക്കും മുഖത്തടിച്ച മറുപടി നല്‍കി അതിഥി
Recommended Video

ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് എത്താറുളളത്. അപ്രതീക്ഷിത സംഭവങ്ങളും ട്വിസ്റ്റുകളുമൊക്കെ ഷോയുടെ ഓരോ എപ്പിസോഡുകളിലും നടക്കാറുണ്ട്. ഷോ അവസാനിക്കാനായി ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസില്‍ എങ്ങനെയെങ്കിലും വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെയുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി വളരെക്കുറച്ചു പേര്‍ മാത്രമാണ് അവശേഷിക്കുന്നത്.
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ പുറത്തായിരുന്നത് ഹിമ ശങ്കറായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തിയ ഹിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതുകൊണ്ടാണ് ബിഗ് ബോസ് പുറത്താക്കിയിരുന്നത്. ഹിമയ്‌ക്കൊപ്പം പുറത്താവുമെന്ന് പ്രതീക്ഷിച്ച അതിഥി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു,. തിരിച്ചുവരവിനു പിന്നാലെ ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തതും അതിഥിയെ ആയിരുന്നു. ക്യാപ്റ്റനായതിനു ശേഷം അതിഥിയുമായി സാബുമോന്‍ വഴക്കിട്ടിരുന്നു. വഴക്കിനിടെ അതിഥി സാബുവിനോട് പറഞ്ഞൊരു ഡയലോഗും ശ്രദ്ധേയമായിരുന്നു.

അതിഥിയുടെ തിരിച്ചുവരവ്
ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ്
അതിഥി. ബിഗ് ബോസിന്റെ ആദ്യ നാളുകളില്‍ ആര്‍ക്കും വലിയ പരിചയമില്ലായിരുന്നെങ്കിലും പിന്നീട് നല്ലൊരു മല്‍സരാര്‍ത്ഥിയാണ് അതിഥിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ അതിഥി പുറത്താവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഹിമ ശങ്കറായിരുന്നു പുറത്തായിരുന്നത്. ഹിമയാണ് ഈയാഴ്ച പുറത്തായതെന്ന് അറിഞ്ഞപ്പോള്‍ അതിഥി ശരിക്കും ഞെട്ടിപ്പോയിരുന്നു. പെട്ടിയുമെടുത്ത് വീട്ടിലേക്ക് പോകാനൊരുങ്ങിയ ആളിനെയായിരുന്നു ബിഗ് ബോസ് ഞെട്ടിച്ചത്. ബിഗ് ബോസ് ഹൗസില്‍ ഹിമ പുറത്തുപോയതില്‍ ആര്‍ക്കും വിഷമമുണ്ടായില്ലായിരുന്നു. അതേസമയം അതിഥിയുടെ തിരിച്ചുവരവ് എല്ലാവരും ആഘോഷമാക്കുകയും ചെയ്തു

ക്യാപ്റ്റനായി അതിഥി
കഴിഞ്ഞ എലിമിനേഷനു ശേഷം ക്യാപ്റ്റനായിട്ടായിരുന്നു അതിഥി മല്‍സരത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. അതിഥിയെ ഹര്‍ഷാരവങ്ങളോടെയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് മല്‍സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. ക്യാപ്റ്റനായതിനു ശേഷം ഈ ആഴ്ചയിലെ ചുമതലകള്‍ അതിഥി ഒരോരുത്തര്‍ക്കായി വീതിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ കാര്യങ്ങളെല്ലാം സാധാരണ പോലെ നടന്നു. കഴിഞ്ഞ എലിമിനേഷനില്‍ വന്നതിനാല്‍ ഇനി വരുന്ന ആഴ്ച അതിഥിയെ നോമിനേറ്റ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു, അതിഥി ക്യാപറ്റനായതിനു ശേഷം അപ്രതീക്ഷിത സംഭവങ്ങളും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയിരുന്നു.

അതിഥിയുമായി വഴക്കിട്ട് സാബു
ഈയാഴ്ച അരിസ്‌റ്റോ സുരേഷിനെ നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സാബുവും അതിഥിയും തമ്മിലുളള വഴക്കുണ്ടായത്. ബഷീറിനെയും സുരേഷിനെയുമായിരുന്നു അതിഥി നോമിനേറ്റ് ചെയ്തിരുന്നത്. അതിഥി നോമിനേറ്റ് ചെയ്തത് സുരേഷിന് അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു തുടര്‍ന്ന് സുരേഷ് അതിഥിയെ അവഗണിച്ചിരുന്നു. സ്‌നേഹമുണ്ടായിരുന്നെങ്കില്‍ സുരേഷിനെ അതിഥി പരിഗണിക്കുമായിരുന്നെന്നാണ് സാബു പറഞ്ഞത്. അതിഥി ചെയ്തത് തനിക്കിഷ്ടപ്പെട്ടില്ലെന്നും സാബു എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞിരുന്നു.

അതിഥിയുടെ മറുപടി
തുടര്‍ന്ന് സാബുവും അതിഥിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സി ശരിയല്ലെന്നും അവളുടെ കീഴില്‍ പേളി അടക്കമുളളവര് പണിയൊന്നും ചെയ്യുന്നില്ലെന്നും സാബു ആരോപിച്ചു. സാബുവിനൊപ്പം അര്‍ച്ചനയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സാബുവിനൊപ്പം അര്‍ച്ചനയും എത്തിയതോടെ തര്‍ക്കം രൂക്ഷമായി മാറയിരുന്നു. എന്നാല്‍ ക്ലീന്‍ ചെയ്യില്ലെന്ന് പറഞ്ഞ് റാഗിംങ് ഒന്നു ചെയ്യേണ്ടെന്നും അതിഥി ഇവര്‍ക്കു മുന്നില്‍ തുറന്നടിച്ചു.

പേളി പറഞ്ഞത്
ഇവരുടെ സംസാരം കേട്ട് പേളി മാണിയും അവിടെയെത്തിയിരുന്നു. താന്‍ പണിയെടുക്കാമെന്ന് പറഞ്ഞായിരുന്നു പേളി എത്തിയിരുന്നത്. എന്നാല്‍ അതിഥിയുമായുളള തര്‍ക്കത്തിനു ശേഷം ദേഷ്യപ്പെട്ട് പേളിയോട് വേണ്ടെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. അതേസമയം അര്‍ച്ചന പറഞ്ഞതിന് മറുപടിയായി ഇനി താന്‍ ഇവിടെ പണിയൊന്നും എടുക്കില്ലെന്ന് പേളിയും പറഞ്ഞു. അര്‍ച്ചനയോടും മറ്റുളളവരോടും മുഖത്തടിച്ച പോലെയാണ് പേളി ഇക്കാര്യം പറഞ്ഞത്. തന്നെ ഇക്കാരണം പറഞ്ഞ് ബിഗ് ബോസ് പുറത്താക്കിയാലും കുഴപ്പമില്ലെന്നും പേളി പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications