അഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി മാണി! ഒപ്പം വരവേറ്റ് മത്സരാര്‍ത്ഥികള്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് മലയാളം ഷോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷാത്ത തരത്തിലുളള ട്വിസ്റ്റുകള്‍ ഷോയില്‍ എപ്പോഴും സംഭവിക്കാറുണ്ട്. ഷോ ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറു പേര്‍ പുറത്തുപോയിരിക്കുകയാണ്. നടി ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ നിന്നു പുറത്തായത്.

ശ്വേതയ്‌ക്കൊപ്പം രഞ്ജിനി ഹരിദാസും പുറത്തുപോവുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം രഞ്ജിനി രക്ഷപ്പെടുകയായിരുന്നു. വോട്ടിംഗ് കുറഞ്ഞതും കഴിഞ്ഞ എപ്പിസോഡുകളില്‍ ഒതുങ്ങിപ്പോയതുമാണ് ശ്വേത ബിഗ് ബോസില്‍ നിന്നും പുറത്തുപോവാന്‍ കാരണമായത്. പതിവു പോലെ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥിയായാണ് ബിഗ് ബോസില്‍ പുതിയതായി എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ പുതിയ അതിഥിയെ കണ്ട് പേര്‍ളി മാണി തുളളിച്ചാടിയത് ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് ഷോ ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോയില്‍ ജയിക്കാനായുളള തീവ്ര ശ്രമത്തിലാണ് എല്ലാ മല്‍സരാര്‍ത്ഥികളും ഉളളത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെല്ലാം വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികളെല്ലാം ചെയ്തു തീര്‍ക്കാറുളളത്. പരസ്പര കലഹങ്ങളും തര്‍ക്കങ്ങളുമെല്ലാം തന്നെ ഷോയില്‍ എപ്പോഴും നടക്കാറുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നവര്‍ പോലും ചെറിയ കാര്യത്തിന് ബിഗ് ബോസ് ഹൗസില്‍ അടിയുണ്ടാക്കിയത് എല്ലാവരും കണ്ടിരുന്നു. ഒതുങ്ങി കൂടിയവര്‍ പോലും വയലന്റായ നിമിഷങ്ങളാണ് ബിഗ് ബോസില്‍ ഉണ്ടായത്. ശ്വേതയും രഞ്ജിനിയുമായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍
എത്തിയിരുന്നത്.

കഴിഞ്ഞ എലിമിനേഷന്‍

കഴിഞ്ഞ എലിമിനേഷന്‍

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ശ്വേതാ മേനോനായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നിന്നും പുറത്തായിരുന്നത്. വോട്ടിംഗ് കുറഞ്ഞതും കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ ബിഗ് ബോസ് ഹൗസില്‍ ഒതുങ്ങികൂടിയതുമാണ് ശ്വേത പുറത്തുപോവാന്‍ കാരണമായത്. പെട്ടി റെഡിയാക്കി വരണമെന്ന് നേരത്തെ തന്നെ രഞ്ജിനിയോടും ശ്വേതയോടും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്വേത പുറത്തായതോടെ രഞ്ജിനിക്ക് തിരിച്ചുവരാനുളള അവസരമൊരുങ്ങുകയായിരുന്നു.

ശ്വേത പറഞ്ഞത്

ശ്വേത പറഞ്ഞത്

എലിമിനേഷനില്‍ പുറത്തായതിനു ശേഷം ബിഗ് ബോസില്‍ നിന്നും നീതി കിട്ടിയില്ലെന്ന് ശ്വേത പറഞ്ഞിരുന്നു. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അന്ന് കള്ളം പറഞ്ഞതെന്നും താനൊരു കള്ളിയല്ലെന്നും ശ്വേത പറഞ്ഞിരുന്നു. എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്ഥമാണെന്നും ആരോടും മനുഷ്വത്വം കാണിക്കരുതെന്ന പാഠം താന്‍ പഠിച്ചുവെന്നും ശ്വേത പറഞ്ഞിരുന്നു. ശ്വേതയുടെ പുറത്താവല്‍ മല്‍സരാര്‍ത്ഥികളില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. രക്ഷപ്പെട്ടെങ്കിലും ശ്വേതയുടെ പുറത്താവലില്‍ എറ്റവും കൂടുതല്‍ സങ്കടപ്പെട്ടത് രഞ്ജിനി തന്നെയായിരുന്നു.

രഞ്ജിനിയുടെ തിരിച്ചുവരവ്

രഞ്ജിനിയുടെ തിരിച്ചുവരവ്

ബിഗ് ബോസില്‍ നിന്നും ശ്വേതയ്‌ക്കൊപ്പം രഞ്ജിനിയും പുറത്താകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷ ശ്വേതയാണ് പുറത്തുപോവേണ്ടതെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. വോട്ടിന്റെ കാര്യത്തില്‍ ശ്വേതയ്‌ക്കൊപ്പം തന്നെയായിരുന്നു രഞ്ജിനിയുമുണ്ടായിരുന്നത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ മുന്‍പ് നടന്ന ചില കാര്യങ്ങള്‍ ശ്വേതയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരിയായ ശ്വേത അവസാന എപ്പിസോഡുകളില്‍ പേളിമാണിയോട് ചൂടായതും മറ്റുമെല്ലാം എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു.

അഞ്ജലി അമീറിന്റെ വരവ്

അഞ്ജലി അമീറിന്റെ വരവ്

ശ്വേത പോയതിന് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും നടിയുമായ അഞ്ജലി അമീര്‍ ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. അഞ്ജലിയെ കണ്ട് മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ആദ്യമൊന്ന് ഞെട്ടിയിരുന്നു. ആദ്യ ചിത്രം പേരന്‍പ് റിലീസ് ചെയ്യാനിരിക്കെയാണ് നടി ബിഗ് ബോസിലേക്ക് വന്നത്. അഞ്ജലിയുടെ ബിഗ് ബോസിലേക്കുളള വരവ് എല്ലാവരും ആഘോഷിച്ചിരുന്നു.

അഞ്ജലി പറഞ്ഞത്

അഞ്ജലി പറഞ്ഞത്

ബിഗ് ബോസിലേക്കുളള വരവില്‍ അഞ്ജലി അമീര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. പെണ്‍ മനസുളള ആണില്‍ നിന്നും പെണ്ണായി മാറിയ കഥ അഞ്ജലി എല്ലാവരോടും പറഞ്ഞിരുന്നു. കൂടാതെ ബിഗ് ബോസിലേക്ക് വന്നതിന്റെ ഉദ്ദേശവും അഞ്ജലി തുറന്നുപറഞ്ഞിരുന്നു. ഞങ്ങളുടെ വിഭാഗക്കാരുടെ ദിവസേനയുളള പ്രവൃത്തികളും ശീലങ്ങളും എല്ലാവരെയും അറിയിക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു അഞ്ജലി പറഞ്ഞത്.

അഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി

അഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി

അഞ്ജലി അമീര്‍ ബിഗ് ബോസില്‍ എത്തിയപ്പോള്‍ വലിയ സ്വീകാര്യതയായിരുന്നു മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം തന്നെ നല്‍കിയിരുന്നത്. അഞ്ജലി അമീറിനെ കണ്ടപ്പോള്‍ പേര്‍ളി മാണി തുളളിച്ചാടിയിരുന്നു. അഞ്ജലിയുടെ വരവ് പേര്‍ളിയ്ക്ക് വ്‌ലിയ സന്തോഷമുണ്ടാക്കിയിരുന്നു. അഞ്ജലിയെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X