ജീവിതത്തില്‍ ഒരു സ്ത്രീയെയും ഇനി വേദനിപ്പിക്കില്ലെന്ന് ശപഥമെടുത്തത് അന്ന്: അനൂപ് ചന്ദ്രന്‍

By Midhun

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നതു തന്നെയാണ് പരിപാടിക്ക് ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നതിന് കാരണമായിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നേരത്തെ ഒരാള്‍ പിന്‍മാറിയിരുന്നു. രസകരമായ ടാസ്‌ക്കുകളും മറ്റും മല്‍സരാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥമാര്‍ന്ന അനുഭവങ്ങളാണ് നല്‍കുന്നത്.

മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണമാണ് പരിപാടിക്ക് പുതുമ നല്‍കുന്നത്. ജൂണ്‍ 24നു ആരംഭിച്ച ബിഗ് ബോസ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ തന്റെ അധ്യാപികയെക്കുറിച്ചു നടന്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന വ്യക്തിയെക്കുറിച്ചായിരുന്നു അനൂപ് ചന്ദ്രന്‍ ബിഗ് ബോസില്‍ സംസാരിച്ചിരുന്നത്.

അനൂപ് ചന്ദ്രന്റെ സാന്നിദ്ധ്യം

അനൂപ് ചന്ദ്രന്റെ സാന്നിദ്ധ്യം

മോഹന്‍ലാലിന്റെ ബിഗ് ബോസ് ഷോയിലെ പതിനഞ്ച് മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ് ചന്ദ്രന്‍. ഹാസ്യവേഷങ്ങള്‍ ചെയ്തായിരുന്നു അനൂപ് ചന്ദ്രന്‍ മലയാള സിനിമയില്‍ തിളങ്ങിയിരുന്നത്. മമ്മൂട്ടി നായകനായ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയില്‍ അരങ്ങേറിയിരുന്നത്. തുടര്‍ന്ന് ക്ലാസ്‌മേറ്റ്‌സ്, ഷേക്‌സ്പിയര്‍ എംഎ മലയാളം,രസതന്ത്രം തുടങ്ങിയ സിനിമകളിലും അനൂപ് മികച്ച വേഷങ്ങളിലെത്തിയിരുന്നു. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഒരു നടന്‍ കൂടിയാണ് അനൂപ് ചന്ദ്രന്‍. സിനിമയ്ക്കു പുറമെ ചില ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബിഗ് ബോസിലെ മികച്ചൊരു മല്‍സരാര്‍ത്ഥിയാണ് അനൂപ് ചന്ദ്രന്‍.

അധ്യാപികയെക്കുറിച്ച് അനൂപ്

അധ്യാപികയെക്കുറിച്ച് അനൂപ്

ജീവിതത്തില്‍ എറ്റവും ദുഖിപ്പിച്ചതും വേദനിപ്പിച്ചതായുമായ ഒരു സംഭവത്തക്കുറിച്ചായിരുന്നു അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നത്. തന്നെ കെമിസ്ട്രി പഠിപ്പിച്ച ജെസീത ടീച്ചറെക്കുറിച്ചായിരുന്നു അനൂപ് മനസ് തുറന്നത്. അധ്യാപിക ജീവിതത്തിനിടയില്‍ അവര്‍ക്ക് ഡിപ്രഷനുണ്ടായിരുന്നെന്നും അത് മാനസികമായി പല പ്രശനങ്ങളിലേക്കും മരുന്ന് കഴിക്കുന്നതിലേക്കും എത്തിച്ചിരുന്നുവെന്ന് അനൂപ് പറയുന്നു. ഇതൊന്നും എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. എന്നെ സംബന്ധിച്ച് അന്ന് മുന്നില്‍ വരുന്ന അധ്യാപകരെല്ലാം ശത്രുക്കളോ വലിയ കുഴപ്പക്കാരോ മറ്റും ആയിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ മോശമായിട്ടായിരുന്നു എല്ലാവരോടും സംസാരിച്ചിരുന്നത്.അനൂപ് ചന്ദ്രന്‍ പറയുന്നു

മോശമായി സംസാരിച്ചു

മോശമായി സംസാരിച്ചു

ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ജെസീത ടീച്ചറുടെ അടുത്ത് തനിക്ക് പോവേണ്ടി വന്നിരുന്നതായി അനൂപ് ചന്ദ്രന്‍ പറയുന്നു.അന്ന് അതിഭീകരമായി ഞാന്‍ ടീച്ചറോട് കയര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.അതിന്റെ പരിണിത ഫലമായി ടീച്ചര്‍ക്ക് അസുഖം മൂര്‍ച്ചിക്കുകയും ലോംഗ് ലീവെടുത്ത് സ്‌കൂളില്‍ നിന്നും പോവുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് എന്നെ അത് വലുതായി ബാധിച്ചിരുന്നില്ല. പിന്നീട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റിനായി പ്രിന്‍സിപ്പാളിന്റെ അടുത്ത് പോയി. അന്നദ്ദേഹം പറഞ്ഞു അനൂപിന് സര്‍ട്ടിഫിക്കറ്റുകള്‍ തരണമെങ്കില്‍ സ്‌കൂളിലെ എതെങ്കിലും ഒരു ടീച്ചറുടെ ഒപ്പ് കൂടി വേണമെന്ന്. അനൂപ് പറയുന്നു

ഒരു പെണ്ണിനെയും വേദനിപ്പിക്കില്ലെന്നുളള ശപഥം

ഒരു പെണ്ണിനെയും വേദനിപ്പിക്കില്ലെന്നുളള ശപഥം

ഒപ്പു വാങ്ങിക്കാനായി സ്റ്റാഫ് റൂമിന്റെ മുന്‍പില്‍ നില്‍ക്കെ ജെസീത ടീച്ചര്‍ അപ്രതീക്ഷിതമായി അതിലേ വന്നു. ഞാന്‍ ടീച്ചറോട് എന്റെ ആവശ്യം പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ അവര്‍ എനിക്ക് ഒപ്പിട്ട് തന്നു. അന്ന് മുതല്‍ എല്ലാ അധ്യാപക ദിനത്തിലും ഒരു മുണ്ടും സെറ്റു സാരിയും മേടിച്ചുകൊണ്ട് ഞാന്‍ ടീച്ചറെ കാണാന്‍ പോവാറുണ്ട്. അന്നു മുതലാണ് ഞാന്‍ ജീവിതത്തില്‍ ഒരു പെണ്ണിനെയും സ്ത്രീയെയും ഇനി വേദനിപ്പിക്കില്ലെന്ന് ശപഥം എടുത്തത്. വികരാധീനനായി അനൂപ് ചന്ദ്രന്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

{document1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X