രഞ്ജിനിയെ കളിയാക്കികൊണ്ടുളള അരിസ്റ്റോ സുരേഷിന്റെ ആ പ്രകടനം! വീഡിയോ വൈറല്‍! കാണൂ

By Midhun

Recommended Video

രഞ്ജിനിയെ കളിയാക്കികൊണ്ടുളള അരിസ്റ്റോ സുരേഷിന്റെ ആ പ്രകടനം!

ബിഗ് ബോസിന്റെ മലയാളം പതിപ്പ് രണ്ടാഴ്ച പിന്നിടുമ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളും മറ്റും മല്‍സരാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. വളരെ ആവേശത്തോടെയാണ് ടാസ്‌ക്കുകളെല്ലാം തന്നെ എല്ലാവരും ചെയ്തുതീര്‍ക്കുന്നത്. ബിഗ് ബോസില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥിയാണ് അരിസ്‌റ്റോ സുരേഷ്.

ബിഗ് ബോസ് ഷോയില്‍ ആരും പ്രതീക്ഷിക്കാതെയുളള ഒരു വരവായിരുന്നു അരിസ്റ്റോ സുരേഷിന്റെത്. സുരേഷിന്റെ പാട്ടുകള്‍ക്കും തമാശകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് മറ്റു മല്‍സരാര്‍ത്ഥികള്‍ നല്‍കാറുളളത്. ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ എപ്പിസോഡില്‍ സുരേഷ് രഞ്ജിനിയെ അനുകരിച്ചത് ശ്രദ്ധേയമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ നോമിനികളെ തിരഞ്ഞെടുക്കാന്‍ പറയുമ്പോള് രഞ്ജിനി എങ്ങനെ പ്രതികരിക്കും എന്നുളളതായിരുന്നു അരിസ്റ്റോ സുരേഷ് അനുകരിച്ചിരുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് ഷോയ്ക്ക് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത തന്നെയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട എലിമിനേഷനില്‍ ഒരാള്‍ പുറത്തുപോയത് മറ്റു മല്‍സരാര്‍ത്ഥികളില്‍ സങ്കടമുണ്ടാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവരെല്ലാം തന്നെ തങ്ങളുടെ ടാസ്‌ക്കുകള്‍ തുടര്‍ന്നും ആവേശത്തോടെ ചെയ്തിരുന്നു. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണായിരുന്നു ബിഗ്‌ബോസില്‍ നിന്നും പുറത്തായിരുന്നത്. പൊതുവെ ഒതുങ്ങിയ സ്വാഭാവക്കാരനായതു കൊണ്ടാണ് ഡേവിഡിന് പുറത്തുപോവേണ്ടി വന്നതെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ബിഗ് ബോസിന്റെ രണ്ടാമത്തെ എലിമിനേഷനില് ആര്‍ക്കും പുറത്തുപോവേണ്ടി വന്നിരുന്നില്ല. ഈ തീരുമാനം മല്‍സരാര്‍ത്ഥികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് ഷോയിലെ ശ്രദ്ധേയയായ ഒരു മല്‍സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. രണ്ടാമത്തെ ആഴ്ചയില്‍ ബിഗ് ബോസില്‍ ക്യാപ്റ്റനായിരുന്നത് രഞ്ജിനിയായിരുന്നു. തന്റെ നിലപാടുകളും മറ്റു ആര്‍ക്കുമുന്നിലും വെട്ടിതുറന്ന് പറയുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് രഞ്ജിനി. അഹങ്കാരത്തോടെയുളള പെരുമാറ്റം തന്റെ പ്രതിരോധമാണെന്ന് അടുത്തിടെ രഞ്ജിനി തുറന്നുപറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമാണ് ജീവിതത്തില്‍ മാറ്റമുണ്ടായതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ രണ്ടാമത്തെ ആഴ്ചയില്‍ രഞ്ജിനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മല്‍സരാര്‍ത്ഥികള്‍ ടാസ്‌ക്കുകളെല്ലാം ചെയ്തുതീര്‍ത്തിരുന്നത്.

അരിസ്‌റ്റോ സുരേഷ്

അരിസ്‌റ്റോ സുരേഷ്

രഞ്ജിനിയെ പോലെ തന്നെ ബിഗ് ബോസിലെ ശ്രദ്ധേയനായൊരു മല്‍സരാര്‍ത്ഥിയാണ് അരിസ്‌റ്റോ സുരേഷ്. അരിസ്‌റ്റോ സുരേഷിന്റെ പാട്ടുകളെല്ലാം കൈയ്യടികളൊടെയാണ് മല്‍സരാര്‍ത്ഥികള്‍ കേട്ടിരിക്കാറുളളത്. സുരേഷിന്റെ പതിവ് ശൈലിയിലുളള പാട്ടുകള്‍ ബിഗ് ബോസ് മലയാളത്തിന്റെ മുഖ്യആകര്‍ഷണമായി മാറാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ ഭക്ഷണകാര്യത്തില്‍ രഞ്ജിനിയും സുരേഷും തമ്മിലുണ്ടായ തര്‍ക്കം പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ക്യാപ്റ്റനായ തന്നോട് അനുവാദം ചോദിക്കാതെ ബ്രെഡ് എടുത്ത് കഴിച്ചതിനായിരുന്നു രഞ്ജിനി സുരേഷിനെ ശകാരിച്ചത്, എല്ലാവരോടും ചോദിച്ചതിന് ശേഷമായിരുന്നു ബ്രെഡ് എടുത്തതെന്നായിരുന്നു സുരേഷ് നല്‍കിയ വിശദീകരണം. എന്നാല്‍ ക്യാപ്റ്റനായ തന്നോട് ചോദിച്ച ശേഷം മാത്രമേ ഇനി എടുക്കാവൂ എന്ന് രഞ്ജിനി വീണ്ടും നിര്‍ദ്ദേശം നല്‍കി.

രഞ്ജിനിയെ അനുകരിച്ച് സുരേഷ്

രഞ്ജിനിയെ അനുകരിച്ച് സുരേഷ്

ബിഗ് ബോസിന്റെ പുതിയൊരു എപ്പിസോഡില്‍ രഞ്ജിനിയെ അരിസ്‌റ്റോ സുരേഷ് അനുകരിച്ചത് ശ്രദ്ധേയമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ നോമിനികളെ തിരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ രഞ്ജിനി എങ്ങനെ പ്രതികരിക്കും എന്നുളളതായിരുന്നു അരിസ്റ്റോ സുരേഷ് അനുകരിച്ച് കാട്ടിയത്. രഞ്ജിനിയുടെ പതിവ് മാനറിസങ്ങളും സംസാര ശൈലിയുമായിരുന്നു അരിസ്‌റ്റോ സുരേഷ് കളിയാക്കി കൊണ്ട് അവതരിപ്പിച്ചത്. സുരേഷിന്റെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള് നല്‍കിയിരുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X