ബിഗ് ബോസ് ഹൗസില്‍ പേര്‍ളിയോട് വഴക്കിട്ട് അരിസ്‌റ്റോ സുരേഷ്! വീഡിയോ വൈറല്‍! കാണൂ

By Midhun

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അറുപതിലധികം എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുകയാണ്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഷോയുടെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉളളൂവെന്നതിനാല്‍ ഓരോ മല്‍സരാര്‍ത്ഥികളും വളരെയധികം ശ്രദ്ധിച്ചാണ് മുന്നേറികൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് ഷോയിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് അരിസ്‌റ്റോ സുരേഷും പേളി മാണിയും.ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപ്പിരിഞ്ഞിരുന്നു. ബിഗ് ബോസില്‍ രണ്ടും വഴികളിലാണ് ഇരുവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ ഒരു എപ്പിസോഡില്‍ ഇരുവരും വഴക്കിട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് ഷോയില്‍ വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നിലുളളത്. 60ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നേറുന്നത്. അടുത്തിടെ മല്‍സരാര്‍ത്ഥികളെ കാണാനായി ലാലേട്ടന്‍ എത്തിയ എപ്പിസോഡ് ശ്രദ്ധേയമായി മാറിയിരുന്നു.ഓണനാളിലായിരുന്നു മല്‍സരാര്‍ത്ഥികളെ എല്ലാം കാണാനായി ലാലേട്ടന്‍ എത്തിയിരുന്നത്. കമല്‍ഹാസന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ ആദ്യമായി മല്‍സരാര്‍ത്ഥികളെ കാണാനായി എത്തിയിരുന്നത്. ബിഗ് ബോസ് ഹൗസില്‍ അടുത്തിടെയായിരുന്നു അടുത്ത സുഹൃത്തുക്കളായിരുന്നു പേളിയും സുരേഷും തമ്മില്‍ ശത്രുക്കളായി മാറിയിരുന്നത്.

സുരേഷേട്ടനും പേളിയും

സുരേഷേട്ടനും പേളിയും

ബിഗ് ബോസില്‍ ആദ്യ നാളുകള്‍ തൊട്ടെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പെട്ടെന്ന് പിണങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പേളിയായിരുന്നു സുരേഷേട്ടനില്‍ നിന്നും കൂടുതല്‍ അകലാനായി ശ്രമിച്ചിരുന്നത്. അനാവശ്യമായി തന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് അടുത്തിടെ സുരേഷേട്ടനോട് പേളി പറഞ്ഞിരുന്നു. തന്റെ എല്ലാ കാര്യങ്ങളിലും വന്ന് ഇടപെടുന്ന സുരേഷേട്ടന്റെ സ്വാഭാവ രീതിയാണ് പേളിക്ക് ഇഷ്ടപ്പെടാതെ വന്നത്.

സുരേഷേട്ടന്റെ ഉപദേശം

സുരേഷേട്ടന്റെ ഉപദേശം

പേളിയ്ക്ക് ഉപദേശവുമായി അടുത്തിടെ സുരേഷേട്ടന്‍ എത്തിയിരുന്നു. നിന്റെ നല്ലതിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു സുരേഷ് പേളിയോട് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ എങ്ങനെ എല്ലാവരോടും പെരുമാറണമെന്ന കാര്യവും സുരേഷേട്ടന്‍ പേളിയോട് പറഞ്ഞിരുന്നു. എന്നാല്‍ സുരേഷേട്ടന്റെ ഉപദേശം പേളിയ്ക്ക് ഇഷ്ടപ്പെടാതെ വരികയാണ് ചെയ്തത്. സുരേഷേട്ടന്‍ എന്നെ തെറ്റിദ്ധരിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു പേളി പറഞ്ഞത്.

പേളി ശ്രീനിഷ് ബന്ധം

പേളി ശ്രീനിഷ് ബന്ധം

ശ്രീനിയുമായുളള പേളിയുടെ ബന്ധം സുരേഷേട്ടനോടുളള അകല്‍ച്ചയ്ക്ക് കാരണമായിരുന്നു. ശ്രീനിഷുമായി അത്രയ്ക്ക് അടുപ്പം വേണ്ടെന്ന് സുരേഷേട്ടന്‍ ഇടയ്ക്കിടെ പറയുന്നതാണ് പേളിയെ ചൊടിപ്പിക്കാറുളളത്. ശ്രീനിഷുമായുളള അടുപ്പം കുറയ്ക്കണമെന്നും നിന്റെ നല്ലതിനു വേണ്ടിയാണെന്നുമൊക്കെ സുരേഷേട്ടന്‍ പറയുമായിരുന്നു. എന്നാല്‍ പിന്നീട് പേളിക്ക് തന്റെ സൗഹൃദം ഇഷ്ടമല്ലെന്ന് കണ്ടതോടെ സുരേഷേട്ടന്‍ പേളിയോടുളള സംസാരം കുറച്ചിരുന്നു

പേളിയോട് വഴക്കിട്ട് സുരേഷ്

പേളിയോട് വഴക്കിട്ട് സുരേഷ്

ബിഗ് ബോസ് ഹൗസില്‍ പേളിമാണിയോട് സുരേഷേട്ടന്‍ വീണ്ടും വഴക്കിട്ടിരുന്നു. പേളി ശ്രീനിഷിന്റെയടുത്ത് ഇരിക്കുന്ന സമയത്തായിരുന്നു ദേശ്യപ്പെട്ട് സുരേഷേട്ടന്‍ അടുത്തേക്ക് വന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ അടുത്തേക്ക് സുരേഷേട്ടന്‍ വന്നത്. സുരേഷേട്ടന്റെ പെരുമാറ്റം കണ്ട് അടുത്തിരുന്ന ശ്രീനിയും ബഷീറും ഞെട്ടിയിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X