നിങ്ങള്‍ക്ക് മല്‍സരിച്ച് ജയിക്കാന്‍ ആഗ്രഹമില്ലേയെന്ന് ബിഗ് ബോസ്! സുരേഷേട്ടന്റെ മറുപടി ഇങ്ങനെ! കാണൂ

By Midhun

ബിഗ് ബോസ് മലയാളം തുടങ്ങി 45 ദിവസം പിന്നിടുമ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഷോയില്‍ വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് എല്ലാവരും ചെയ്യാറുളളത്. അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അഞ്ജലി അമീറായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നിന്നും പുറത്തുപോയിരുന്നത്.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അരിസ്‌റ്റോ സുരേഷ്. അടുത്തിടെ നടന്ന ചില പ്രശ്‌നങ്ങള്‍ കാരണം ഷോയില്‍ നിന്ന് പുറത്തു പോകണമെന്ന ആഗ്രഹം അരിസ്‌റ്റോ സുരേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചപ്പോള്‍ ശ്രീനിഷിനൊപ്പമായിരുന്നു സുരേഷ് ഉളളിലേക്ക് പോയിരുന്നത്. കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് സുരേഷേട്ടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ അപ്രതീക്ഷിതമായി സുരേഷേട്ടനെതിരെ എല്ലാവരും നീങ്ങിയത് അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിരുന്നു. പേളിയെയും സുരേഷിനെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എല്ലാവരും രംഗത്തെത്തിയിരുന്നത്. മുതിര്‍ന്ന ആളാണ് എന്നൊരു ബഹുമാനം പോലും ഇല്ലാതെയായിരുന്നു ചില മല്‍സരാര്‍ത്ഥികള്‍ അദ്ദേഹത്തോട് പെരുമാറിയത്. സുരേഷേട്ടന്‍ തീരെ പ്രതീക്ഷിക്കാത്ത തരത്തിലുളള ആരോപണങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ എല്ലാവരും ഉന്നയിച്ചിരുന്നത്.

നോമിനേറ്റ് ചെയ്തു പുറത്താക്കണമെന്ന് പറഞ്ഞത്

നോമിനേറ്റ് ചെയ്തു പുറത്താക്കണമെന്ന് പറഞ്ഞത്

ബിഗ് ബോസ് ഹൗസില്‍ മല്‍സരാര്‍ത്ഥികളെല്ലാം കൂടിയിരുന്ന സമയത്തായിരുന്നു തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷേട്ടന്‍ ആവശ്യപ്പെട്ടത്. തനിക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുന്നെന്നും എല്ലാ കാര്യങ്ങളിലും നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ തോന്നുന്നെന്നും സുരേഷേട്ടന്‍ പറഞ്ഞിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തന്റെ സ്വഭാവം ഒരുപാട് മാറിയിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ കാരണം തന്റെ പഴയ സ്വഭാവം പുറത്തുവരുമോയെന്ന ഭയം ഉണ്ടായി തുടങ്ങിയെന്നും സുരേഷേട്ടന്‍ പറഞ്ഞിരുന്നു.

നോമിനേഷന്‍ എപ്പിസോഡ്

നോമിനേഷന്‍ എപ്പിസോഡ്

പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ നോമിനേഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍ നേരത്തെ നടന്നിരുന്നു. ഓരോരുത്തരും പരസ്യമായി തന്റെ നോമിനേഷന്‍ പറയുക എന്ന രീതിയിലായിരുന്നു അവ. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായിരുന്നു ഇത്തവണത്തെ ലിസ്റ്റിംഗ്. മല്‍സരാര്‍ത്ഥികളെയെല്ലാം തന്നെ ഓരോ ജോഡിയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു ബിഗ് ബോസ് ചെയ്തത്.

ശ്രീനിക്കൊപ്പം പോയി

ശ്രീനിക്കൊപ്പം പോയി

രഞ്ജിനി അനൂപ്, സാബു-ബഷീര്‍,അഞ്ജലി അതിഥി,പേളി ഷിയാസ്,ശ്രീനിഷ് അരിസ്‌റ്റോ സുരേഷ് എന്നിങ്ങനെ അഞ്ച് ജോഡികളെ ആയിരുന്നു ബിഗ് ബോ്‌സ് വിളിപ്പിച്ചത്. ഇത്തവണ ശ്രീനിഷിനൊപ്പമായിരുന്നു അരിസ്റ്റോ സുരേഷ് കണ്‍ഫെഷന്‍ റൂമിലേക്ക് പോയിരുന്നത്. കണ്‍ഫെഷന്‍ റൂമില്‍ വെച്ച് സാബു,പേളിമാണി, അനൂപ് എന്നിവര്‍ തര്‍ക്കമൊന്നും കൂടാതെ സ്വയം നോമിനേഷന്‍ എടുത്തിരുന്നു.

സുരേഷേട്ടന്‍ പറഞ്ഞത്

സുരേഷേട്ടന്‍ പറഞ്ഞത്

ശ്രീനിഷിനൊപ്പം കണ്‍ഫെഷന്‍ റൂമില്‍ പ്രവേശിച്ച ഉടന്‍ തന്നെ താന്‍ തന്നെ പുറത്തു പോയ്‌കൊള്ളാമെന്ന് സുരേഷേട്ടന്‍ പറഞ്ഞിരുന്നു. ദീര്‍ഘമായ ആലോചനയൊന്നുമില്ലാതെ വളരെ പെട്ടെന്നായിരുന്നു അരിസ്റ്റോ സുരേഷില്‍ നിന്നും പ്രതികരണം വന്നത്. സുരേഷേട്ടന്റെ പെട്ടെന്നുളള പ്രതികരണത്തില്‍ ശ്രീനിഷും അല്‍പ്പമൊന്ന് ഞെട്ടിയിരുന്നു

ബിഗ് ബോസിന്റെ ചോദ്യം

ബിഗ് ബോസിന്റെ ചോദ്യം

സുരേഷേട്ടന്റെ പ്രതികരണംകേട്ടതോടെ സുരേഷിന് ഇവിടെ മല്‍സരിച്ച് ജയിക്കണമെന്നില്ലേയെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു മല്‍സരം വേണ്ടെന്ന് വെച്ചിട്ടാണ് ഈ തീരുമാനമെന്നാണ് സുരേഷ് പറഞ്ഞത്. ശ്രീനിഷ് ഇവിടെ കളിച്ച് ജയിക്കണമെന്ന് ആഗ്രഹമുളള ആളാണ്. മത്സരിക്കണമെന്നും ജയിക്കണമെന്നും ആഗ്രഹമുണ്ട്. ശ്രീനിഷിനെ വിഷമിപ്പിക്കേണ്ടെന്ന് വിചാരിക്കുന്നു. അരിസ്റ്റോ സുരേഷ് പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X