ബിഗ് ബോസ് ഹൗസില്‍ വേട്ടയാടപ്പെടുന്നു! ലാലേട്ടനോട് പരാതിപ്പെട്ട് അരിസ്റ്റോ സുരേഷ്! കാണൂ

By Midhun

Recommended Video

ലാലേട്ടനോട് പരാതി പറഞ്ഞ് അരിസ്റ്റോ സുരേഷ്, സംഭവം ഇങ്ങനെ | filmibeat Malayalam

ബിഗ് ബോസ് മലയാളം ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ആറ് പേരാണ് ഷോയില്‍ നിന്നും ഇതുവരെ പുറത്തായിരിക്കുന്നത്. നടി ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും സംഭവിക്കാറുളളത്. കളിചിരിയും തമാശകള്‍ക്കിടയിലും മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാറുണ്ട്.

ഷോയില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയാണ് അധിക പേരും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടാറുളളത്. അടുത്തിടെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് അരിസ്റ്റോ സുരേഷായിരുന്നു. സുരേഷിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നത്. പൊതുവെ ശാന്തസ്വഭാവക്കാരനായ തനിക്കെതിരെ എല്ലാവരും രംഗത്തെത്തിയത് സുരേഷിന് വിഷമമുണ്ടാക്കിയിരുന്നു. കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ഇക്കാര്യം ലാലേട്ടനോട് സുരേഷ് പരാതിപ്പെട്ടിരുന്നത്.

ലാലേട്ടനോട് പരാതി പറഞ്ഞ് സുരേഷ്

ലാലേട്ടനോട് പരാതി പറഞ്ഞ് സുരേഷ്

മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി മോഹന്‍ലാല്‍ എത്തിയപ്പോഴായിരുന്നു അരിസ്‌റ്റോ സുരേഷ് ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞത്. കാര്യമൊന്നും അറിയാതെ കുറച്ചു പേര്‍ തന്റെ നേര്‍ക്ക് വന്ന് ഷൗട്ട് ചെയ്യുന്നുവെന്ന് അരിസ്‌റ്റോ സുരേഷ് പറയുന്നു. ശ്വേത,രഞ്ജിനി,ദിയ തുടങ്ങിയവരാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് ലാലേട്ടനോട് പറഞ്ഞത്. സ്ത്രീകളായതു കൊണ്ട് തിരിച്ചു ഒന്നും പറയാന്‍ പറ്റുന്നില്ലെന്നും ഇന്നലെ ദിയ ഒരു കാരണവുമില്ലാതെ തന്റെ നേര്‍ക്ക് വന്നുവെന്നും സുരേഷ് പറഞ്ഞു.തന്റെ പിന്നാലെ ഓടിവന്ന് ദിയ മോശമായി പെരുമാറുകയായിരുന്നുവെന്നും സുരേഷ് പറയുന്നു.

ദിയയുടെ വിശദീകരണം

ദിയയുടെ വിശദീകരണം

ലാലേട്ടനു മുന്‍പാകെ സുരേഷ് പരാതിപ്പെട്ടപ്പോള്‍ തനിക്കും ചിലത് പറയാനുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. സുരേഷേട്ടനോട് ദേശ്യപ്പെടാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നെന്നാണ് ദിയ പറയുന്നത്. ടാസ്‌ക്കിന്റെ ഭാഗമായാണ് ചൂടായതെന്നും ഇങ്ങനെ പരസ്പരം എല്ലാവരും ചെയ്യാറുണ്ടെന്നും ദിയ പറയുന്നു.രഞ്ജിനി ആരാണെന്നും സുരേഷ് ആരാണെന്നും ഓഡിയന്‍സ് വിലിയിരുത്തുമെന്ന് കഴിഞ്ഞ ദിവസം സുരേഷേട്ടന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് നിങ്ങളാരാണ് വിലയിരുത്താനും വിലയിടാനുമെന്ന് താന്‍ ചൂടായി അദ്ദേഹത്തോട് ചോദിച്ചത്. അത് സ്വന്തം അച്ഛനാണെങ്കില്‍ പോലും ആരോടായാലും താന്‍ ചോദിക്കുമായിരുന്നു. ദിയ പറയുന്നു.

സുരേഷിനെക്കുറിച്ച് ശ്വേത

സുരേഷിനെക്കുറിച്ച് ശ്വേത

ദിയുടെ വിശദീകരണത്തിനു ശേഷം ശ്വേതയോട് ഇക്കാര്യത്തെക്കുറിച്ച് ലാലേട്ടന്‍ ചോദിച്ചിരുന്നു. പേളിയെ ആശ്രയിച്ചാണ് പലപ്പോഴും സുരേഷേട്ടന്‍ നില്‍ക്കുന്നതെന്ന് ശ്വേത പറയുന്നു. എല്ലാ കാര്യങ്ങളും പേളിയോട് ചോദിച്ചാണ് അദ്ദേഹം ചെയ്യാറുളളത്. ഈയൊരു കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. ബിഗ് ബോസില്‍ വന്നപ്പോളുളള സുരേഷട്ടനല്ല ഇപ്പോഴുളളത്. അദ്ദേഹത്തിന്റെ ഒരു നാടന്‍ ശൈലി,നിഷ്‌കളങ്കത അതെല്ലാം ഇപ്പോള്‍ പോയി. അതുമാത്രമാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ശ്വേത ലാലേട്ടനോട് പറഞ്ഞു.

ലാലേട്ടന്‍ പറഞ്ഞത്

ലാലേട്ടന്‍ പറഞ്ഞത്

ഇക്കാര്യത്തില്‍ ഇനി തര്‍ക്ക്ം വേണ്ടന്നും അദ്ദേഹം കളിക്കാന്‍ തയ്യാറായി തന്നെയാണ് വന്നതന്നും ലാലേട്ടന്‍ പറഞ്ഞു.ഇനി ഇതില്‍ ഒരു സംസാരം വേണ്ടെന്നും മല്‍സരാര്‍ത്ഥികളോട് എല്ലാമായി ലാലേട്ടന്‍ പറഞ്ഞിരുന്നു. നല്ലതിനെ മാത്രം എടുക്കുക എന്നും അല്ലാത്തതിനെ ഒകെ തള്ളിക്കളയുക എന്നും ലാലേട്ടന്‍ അരിസ്‌റ്റോ സുരേഷിനോടായി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X