എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു! നോമിനേറ്റ് ചെയ്ത് പുറത്താക്കണം! തുറന്നുപറഞ്ഞ് സുരേഷേട്ടന്‍

By Midhun

Recommended Video

എന്താണ് സുരേഷേട്ടന് സംഭവിച്ചത് ? | filmibeat Malayalam

ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ എപ്പിസോഡുകള്‍ക്കും
മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഷോ തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍
നിന്നും പുറത്തുപോയിരുന്നത്.

ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികളെല്ലാം തന്നെ വിജയിക്കാനുളള തീവ്ര പരിശ്രമത്തിലാണുളളത്. മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പര സൗഹൃദമെല്ലാം ഉണ്ടെങ്കിലും തര്‍ക്കങ്ങളും കലഹങ്ങളും പതിവാകാറുണ്ട്. അടുത്തിടെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് അരിസ്‌റ്റോ സുരേഷായിരുന്നു. പേളിയുമായിട്ടുളള സുരേഷേട്ടന്റെ സൗഹൃദമാണ് മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് മറ്റുളളവരോട് സുരേഷേട്ടന്‍ ആവശ്യപ്പെട്ടിരുന്നു.

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സുരേഷേട്ടന്‍. ബിഗ് ബോസ് വീട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരാളു കൂടിയാണ് അദ്ദേഹം. നാടന്‍ പാട്ടുകള്‍ കൊണ്ടും തന്റെ ഇടപെടലുകള്‍ കൊണ്ടും അദ്ദേഹം എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റാറുണ്ട്. മനസിലുളളത് അതേപോലെ പറയുന്ന പ്രകൃതക്കാരന്‍ കൂടിയാണ് അരിസ്‌റ്റോ സുരേഷ്. മറ്റു മല്‍സരാര്‍ത്ഥികളെ പോലെ തന്ത്രപരമായ കളികളൊന്നും സുരേഷിന്റെ ഭാഗത്തുനിന്നും അധികം ഉണ്ടാവാറില്ല. ബിഗ് ബോസ് ഹൗസില്‍ പേളി മാണിയോടാണ് തന്റെ കാര്യങ്ങളെല്ലാം സുരേഷ് പറയാറുളളത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ക്കുളള സൗഹൃദം ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്

പേളിയുടെ രക്ഷിതാവ്

പേളിയുടെ രക്ഷിതാവ്

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ പേളിയും സുരേഷേട്ടനും തമ്മിലുളള സൗഹൃദം മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നു. സുരേഷേട്ടന്‍ പേളിയുടെ രക്ഷിതാവ് കളിക്കുകയാണെന്നാണ് തരികിട സാബുവും അനൂപ് ചന്ദ്രനുമടക്കമുളളവര്‍ ആരോപിച്ചിരുന്നത്. ഇതിനിടെ പേളിയെയും അരിസ്‌റ്റോ സുരേഷിനെയും തമ്മില്‍ തല്ലിക്കാനും ബിഗ് ബോസില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എന്ത് പ്രശ്‌നങ്ങള്‍ക്കിടയിലും പഴയതു പോലെയുളള സൗഹൃദം പേളിയും അരിസ്റ്റോ സുരേഷും കാത്തുസൂക്ഷിച്ചിരുന്നു

കഴിഞ്ഞ എപ്പിസോഡുകള്‍

കഴിഞ്ഞ എപ്പിസോഡുകള്‍

ബിഗ് ബോസ് ഹൗസില്‍ പേളിയെയും അരിസ്‌റ്റോ സുരേഷിനെയും ലക്ഷ്യം വെച്ചുകൊണ്ട് അപ്രതീക്ഷിതമായി എല്ലാ മല്‍സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. പേളിയെ മുന്‍നിര്‍ത്തി അരിസ്‌റ്റോ സുരേഷിനെയായിരുന്നു എല്ലാവരും കൂടുതല്‍ ആക്രമിച്ചത്. സുരേഷിനോട് വിരോധമില്ലാതിരുന്നവര്‍ പോലും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. തീരെ പ്രതീക്ഷാത്ത തരത്തിലുളള ആരോപണങ്ങളായിരുന്നു എല്ലാവരും ഉന്നയിച്ചിരുന്നത്.

പേളി പറഞ്ഞത്

പേളി പറഞ്ഞത്

സുരേഷേട്ടനെതിരെ എല്ലാവരും രംഗത്തെത്തിയ ഘട്ടത്തില്‍ ഇനിമുതല്‍ തന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്ന് പേളി പറഞ്ഞിരുന്നു. സുരേഷിനെ മറ്റുളളവര്‍ ആക്രമിക്കുന്നത് കണ്ട വിഷമത്തിലാണ് പേളി ഇക്കാര്യം പറഞ്ഞത്. തന്റെ തെറ്റുകളൊന്നും ചൂണ്ടിക്കാണിക്കാതെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നത് കൊണ്ടാണ് മറ്റുളളവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും പേളി പറഞ്ഞിരുന്നു. ഇനിയെങ്കിലും താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്ന് കണ്ടാല്‍ ചേട്ടന്‍ തുറന്നുപറയണമെന്നും പേളി പറഞ്ഞിരുന്നു

നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷ്

നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷ്

ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥികളെല്ലാം കൂടിയിരുന്ന സമയത്തായിരുന്നു തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടത്. തനിക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുന്നെന്നും എല്ലാ കാര്യങ്ങളിലും നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ തോന്നുന്നെന്നും സുരേഷ് പറയുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തന്റെ സ്വഭാവം ഒരുപാട് മാറിയിരുന്നു. എന്നാല്‍ ഇവിടെയത്തിയ ശേഷം തന്റെ പഴയ സ്വഭാവം പുറത്തുവരുമോയെന്ന് ഭയം ഉണ്ടായി തുടങ്ങിയെന്നും സുരേഷ് പറയുന്നു

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X