പേര്‍ളിയുടെ സ്വഭാവം ശരിയല്ല! അതിഥിയോട് തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്! വീഡിയോ വൈറല്‍

By Midhun

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അമ്പത് ദിവസങ്ങള്‍ പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്. മറ്റ് ഭാഷകളില്‍ വിജയകൊടിപാറിച്ച് മുന്നേറിയെ ബിഗ് ബോസ് മലയാളത്തിലും ശ്രദ്ധേയമായിരിക്കുകയാണ്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കാറുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും അടുത്തിടെ ചിലയാളുകള്‍ പുറത്തുപോയിരുന്നു.

പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ഉളളത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അരിസ്‌റ്റോ സുരേഷ്. നാടന്‍ പാട്ടുകളിലൂടെയും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റത്തിലൂടെയും ആയിരുന്നു സുരേഷ് എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. ബിഗ് ബോസില്‍ പേളിയുടെ അടുത്ത സുഹൃത്തായിരുന്നു സുരേഷേട്ടന്‍. എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ പേളി ഈസ് നോട്ട് ഗുഡ് എന്ന സുരേഷേട്ടന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിലെ സുരേഷേട്ടന്‍

ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് സുരേഷേട്ടന്‍. ബിഗ് ബോസിന്റെ തുടക്കകാലത്ത് മറ്റു മല്‍സരാര്‍ത്ഥികളുടെയെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. പതിവ് നാടന്‍ പാട്ടും കുശലം പറച്ചിലുമൊക്കെയായിട്ടാണ് അദ്ദേഹം ബിഗ് ബോസ് വീട്ടില്‍ സജീവമായിരുന്നത്. മല്‍സരാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും ഒരു വിഷമം വന്നാല്‍ ഒപ്പമിരുന്ന് സംസാരിച്ചും പാട്ടു പാടികൊടുത്തും അത് മാറ്റാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു. പൊതുവേ ബിഗ് ബോസിലെ ശാന്തസ്വഭാവക്കാരനായ ഒരു മല്‍സരാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

സുരേഷേട്ടനും പേളിയും

സുരേഷേട്ടനും പേളിയും

ബിഗ് ബോസിലെ സുരേഷേട്ടന്റെ ഉറ്റസുഹൃത്ത് പേളിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഷോയുടെ ആദ്യ നാളുകളില്‍ തുടങ്ങിയ സൗഹൃദം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും പരസ്പരം പിന്തുണ നല്‍കികൊണ്ടായിരുന്നു ഇവര്‍ മുന്നോട്ടുപോയിരുന്നത്. മറ്റു മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പരം മനസിലാക്കികൊണ്ടായിരുന്നു ഇരുവരും നിന്നിരുന്നത്.

പേളിയുടെ രക്ഷകര്‍ത്താവ്

പേളിയുടെ രക്ഷകര്‍ത്താവ്

പേളിയുടെ രക്ഷകര്‍ത്താവ് കളിക്കുകയാണ് സുരേഷേട്ടനെന്ന് അടുത്തിടെ സാബുമോനും അനൂപ് ചന്ദ്രനുമടക്കമുളളവര്‍ പറഞ്ഞിരുന്നു. പേളിയ്ക്ക് നല്‍കുന്നതു പോലെയുളള പിന്തുണ അദ്ദേഹം ഇവിടെയുളള മറ്റാര്‍ക്കും നല്‍കുന്നില്ലായെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്. പേളിയും സുരേഷേട്ടനും തമ്മിലുളള സൗഹൃദം മറ്റുളള മല്‍സരാര്‍ത്ഥികളില്‍ എല്ലാം തന്നെ അസ്വസ്ഥകളുണ്ടാക്കിയിരുന്നു.

ബിഗ് ബോസ് വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍

ബിഗ് ബോസ് വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍

അടുത്തിടെ ബിഗ് ബോസ് വീട്ടില്‍ സുരേഷേട്ടനെ മറ്റു മല്‍സരാര്‍ത്ഥികളില്‍ ലക്ഷ്യം വെച്ചത് അദ്ദേഹത്തിന് സങ്കടമുണ്ടാക്കിയിരുന്നു. പേളിയെയും സുരേഷേട്ടനെയും തമ്മില്‍ തല്ലിക്കുവാനായിരുന്നു എല്ലാവരും ശ്രമിച്ചിരുന്നത്. പ്രായം കൂടിയ ആളാണെന്നുളള പരിഗണന പോലും നല്‍കാതെയായിരുന്നു മറ്റുളളവര്‍ അദ്ദേഹത്തെ കടന്നാക്രമിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് പലവിധ അസുഖങ്ങളും വന്നിരുന്നു. ഷോയില്‍ ജയിക്കാനുളള തന്ത്രപ്പാടില്‍ അദ്ദേഹത്തിനെതിരെ എല്ലാവരും നീങ്ങുകയാണ് ചെയ്തത്

പുറത്തുപോവണമെന്ന് പറഞ്ഞത്

പുറത്തുപോവണമെന്ന് പറഞ്ഞത്

പരിപാടിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പുറത്താക്കണമെന്നും അരിസ്റ്റോ സുരേഷ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഷോ തുടങ്ങിയ ആദ്യ ആഴ്ച മുതല്‍ ശാരീരികമായ വല്ലായ്മകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശാരീരിക അസ്വസ്ഥകള്‍ അലട്ടുന്നെന്നും ബിഗ് ബോസില്‍ നിന്നും പുറത്ത് പോവാനുളള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പേളി ഈസ് നോട്ട് ഗുഡ്

പേളി ഈസ് നോട്ട് ഗുഡ്

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു അപ്രതീക്ഷിതമായി സുരേഷേട്ടന്‍ ഇക്കാര്യം പറഞ്ഞത്. പേളി ആള് ശരിയല്ലെന്നാണ് അതിഥിയോടായി സുരേഷേട്ടന്‍ പറഞ്ഞത്. പേളിയുമായുളള സംസാരം ഇനി കുറയ്ക്കുമെന്നും ഇനി പഴയതു പോലെ ആവാന്‍ പറ്റില്ലെന്നും സുരേഷേട്ടന്‍ പറയുന്നു. അടുത്തിടെ പേളിക്ക് വന്ന ചില മാറ്റങ്ങള്‍ കാരണമാണ് സുരേഷേട്ടന്‍ ഇക്കാര്യം അതിഥിയോട് പറഞ്ഞത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X