ജയിക്കാന്‍ വേണ്ടി പലതും പറയും! അതിനിങ്ങനെ ചൂടായിട്ടു കാര്യമില്ല! അരിസ്റ്റോ സുരേഷിനോട് ശ്രീലക്ഷ്മി

By Midhun

ബിഗ് ബോസ് മലയാളത്തിലെ ശ്രദ്ധേയനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അരിസ്‌റ്റോ സുരേഷ്. ബിഗ് ബോസില്‍ ആരും പ്രതീക്ഷിക്കാതെ എത്തിയ ഒരു മല്‍സരാര്‍ത്ഥി കൂടിയായിരുന്നു സുരേഷ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് മല്‍സരാര്‍ത്ഥികള്‍ നല്‍കാറുളളത്. പൊതുവെ ശാന്ത സ്വഭാവക്കാരനായ സുരേഷിന്റെ സംസാരവും ഇടപെടലുമെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്.

ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കുമിഷ്ടമുളള മല്‍സരാര്‍ത്ഥി കൂടിയാണ് അരിസ്‌റ്റോ സുരേഷ്. എല്ലാവരോടും ഒരേപോലെ ഇടപെടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടെങ്കിലും ചില ദിവസങ്ങളില്‍ കൈയ്യില്‍ നിന്നും പോവാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ അരിസ്‌റ്റോ സുരേഷും ശ്രീലക്ഷ്മിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ബിഗ് ബോസ് കോടതിയില്‍ തനിക്കെതിരെ മൊഴി പറഞ്ഞതിനാണ് ശ്രീലക്ഷ്മിക്കെതിരെ സുരേഷ് രംഗത്തെത്തിയിരുന്നത്.

അരിസ്‌റ്റോ സുരേഷിന്റെ പെരുമാറ്റം

അരിസ്‌റ്റോ സുരേഷിന്റെ പെരുമാറ്റം

പൊതുവേ ശാന്തസ്വാഭാവമുളള വ്യക്തിയായാണ് അരിസ്‌റ്റോ സുരേഷിനെ ബിഗ് ബോസില്‍ എല്ലാവരും കണ്ടിട്ടുളളത്. സുരേഷുമായി ചിലര്‍ തര്‍ക്കമുണ്ടാക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു തന്നെയാണ് ശരി എന്ന രീതിയിലാണ് കാര്യങ്ങള്‍ അവസാനിക്കുക. ബിഗ് ബോസിലെ എറ്റവും മുതിര്‍ന്ന അംഗം എന്ന നിലയില്‍ അദ്ദേഹത്തെ മറ്റു മല്‍സരാര്‍ത്ഥികള്‍ എല്ലായ്‌പ്പോഴും ബഹുമാനിക്കാറുണ്ട്. ബിഗ് ബോസിന്റെ പല എപ്പിസോഡുകളിലും സുരേഷിന്റെ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് മറ്റു മല്‍സരാര്‍ത്ഥികള്‍ നല്‍കാറുളളത്. എന്നാല്‍ അടുത്തിടെ സുരേഷ് മോശമായ രീതിയില്‍ പെരുമാറിയെന്ന് ഒരു മല്‍സരാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. മറ്റു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ഞെട്ടലോടെയായിരുന്നു ഇക്കാര്യം കേട്ടിരുന്നത്.

ബിഗ് ബോസ് കോടതി

ബിഗ് ബോസ് കോടതി

ബിഗ് ബോസ് കോടതിയിലായിരുന്നു അരിസ്‌റ്റോ സുരേഷിനെക്കുറിച്ച് മറ്റൊരു മല്‍സരാര്ത്ഥി പരാതി നല്‍കിയിരുന്നത്. വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നായിരുന്നു സുരേഷിനെതിരെ കോടതിയില്‍ ഉയര്‍ന്ന പരാതി. അനൂപ് ചന്ദ്രനായിരുന്നു കോടതിയില്‍ ജഡ്ജിയായി നിന്നിരുന്നത്. അതേസമയം താന്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ സുരേഷ് തുറന്നുപറഞ്ഞിരുന്നു. കോടതിയില്‍ ലഭിച്ച പരാതി ശരിയാണെന്നും തനിക്ക് എറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു അരിസ്റ്റോ സുരേഷ് പരിഹാസ രൂപേണ ആവശ്യപ്പെട്ടത്.

കോടതി നല്‍കിയ ശിക്ഷ

കോടതി നല്‍കിയ ശിക്ഷ

ബിഗ് ബോസിലെ മല്‍സരാര്‍ത്ഥിയെ അധിക്ഷേപിച്ചതിന് കടുത്ത ശിക്ഷയായിരുന്നു സുരേഷിന് കോടതി നല്‍കിയത്. പച്ചമുളക് തിന്നാനായിരുന്നു അനൂപ് ചന്ദ്രന്‍ ജഡ്ജിയായി നിന്ന കോടതി വിധിച്ചത്. കോടതിയുടെ ശിക്ഷ കുറച്ച് കടുത്തു പോയി എന്ന അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കിലും അരിസ്റ്റോ സുരേഷ് ശിക്ഷ സ്വീകരിക്കാന്‍ തയ്യാറായിരുന്നു. രണ്ട് പച്ചമുളക് തല്‍സമയം കഴിച്ചുകൊണ്ടാണ് സുരേഷ് മാതൃകയായത്.

അരിസ്റ്റോ സുരേഷിന്റെ പരാതി

അരിസ്റ്റോ സുരേഷിന്റെ പരാതി

ശിക്ഷ ലഭിച്ച സമയത്തു തന്നെ തനിക്കും ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് സുരേഷ് കോടതിയോട് പറഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹിമാ ശങ്കര്‍ നടത്തിയ മസാജിംഗിനെതിരെയായിരുന്നു സുരേഷ് സംസാരിച്ചത്. ഹിമ സാജ് ചെയ്തതിനെതുടര്‍ന്ന് തലവേദന അനുഭവപ്പെട്ടെന്നാണ് സുരേഷ് പരാതി പറഞ്ഞത്. മസാജ് ചെയ്യാന്‍ അറിയാത്ത ആളെകൊണ്ടാണ് കോടതി അങ്ങനെ ചെയ്യിപ്പിച്ചത്. തനിക്ക് ഇപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും അതിനുളള ചികില്‍സ തരണമെന്നും സുരേഷ് കോടതിയോട് ആവശ്യപ്പെട്ടു.

ശ്രീലക്ഷ്മി നല്‍കിയ മൊഴി

ശ്രീലക്ഷ്മി നല്‍കിയ മൊഴി

അതേസമയം കോടതിക്ക് നല്‍കിയ മൊഴിയില്‍ സുരേഷ് പറഞ്ഞ വാദങ്ങള്‍ തെറ്റാണെന്ന് ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടിയിരുന്നു. സുരേഷിന് ശിക്ഷ പ്രഖ്യാച്ചതിന് പിന്നാലെയായിരുന്നു ശ്രീലക്ഷ്മി ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. സുരേഷേട്ടന് തല മസാജ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഹിമ എനിക്കും മസാജ് ചെയ്തത്. ഇന്നു രാവിലെയും അദ്ദേഹം എന്നോട് പറഞ്ഞത് മസാജിംഗ് വളരെ നല്ലതായിരുന്നുവെന്നാണ്. വളരെ സുഖമായി ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ശ്രീലക്ഷ്മി കോടതിയില്‍ പറഞ്ഞു.

ശ്രീലക്ഷ്മിയോട് തര്‍ക്കിച്ച് സുരേഷ്

ശ്രീലക്ഷ്മിയോട് തര്‍ക്കിച്ച് സുരേഷ്

കോടതി ശിക്ഷ പ്രഖ്യാപിച്ച ശേഷം ശ്രീലക്ഷ്മിയോട് തര്‍ക്കിച്ച് അരിസ്‌റ്റോ സുരേഷ് രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മി പറഞ്ഞതെല്ലാം കള്ളമാണെന്നാണ് മറ്റു മല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് അരിസ്റ്റോ സുരേഷ് പറഞ്ഞത്. എന്തിനാണ് ഇങ്ങനെ കള്ളം പറയേണ്ട ആവശ്യമെന്നും താന്‍ ഈ കുട്ടിയോടും സംസാരിച്ചിട്ടു പോലും ഇല്ലെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞു. തമാശയ്ക്കാണെങ്കില്‍ പോലും ഇങ്ങനെ പറയരുതെന്നും ശ്രീലക്ഷ്മി പറഞ്ഞത് കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു

ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ശ്രീലക്ഷ്മി

ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ശ്രീലക്ഷ്മി

അതേ സമയം ജയിക്കാന്‍ വേണ്ടി താന്‍ പലതും പറയുമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഇത് ഒരു ടാസ്‌ക്ക് ആയിരുന്നുവെന്നും താന്‍ പറഞ്ഞത് മുഴുവനും കള്ളമായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഒരു ടാസ്‌ക്ക് ആയതിനാല്‍ അത് രസകരമാക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ പറഞ്ഞത്. ഒരാഴ്ച വരെ സുരേഷേട്ടന്റെ സ്വഭാവം ഇങ്ങനെ അല്ലായിരുന്നുവെന്നും പെട്ടെന്നെന്താണ് ഇങ്ങനെ മാറിയതെന്നും ശ്രീലക്ഷ്മി ചോദിച്ചു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X