എന്നെ മാന്യത പഠിപ്പിക്കാനായി ഒരുത്തനും വരേണ്ട! സാബുവിനോട് കട്ട കലിപ്പില്‍ ബഷീര്‍! വീഡിയോ വൈറല്‍

By Midhun

Recommended Video

കട്ട കലിപ്പില്‍ ബഷീര്‍ | filmibeat Malayalam

ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകളിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കാറുളളത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ മാറ്റങ്ങളുണ്ടാവാറുളളത്. ബിഗ് ബോസില്‍ എങ്ങനെയും വിജയിക്കാനുളള തീവ്ര ശ്രമത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ഉളളത്. അടങ്ങി ഒതുങ്ങി ഇരുന്നാല്‍ പുറത്തേക്കുളള വഴിയൊരുങ്ങുമെന്ന പേടി എല്ലാവരിലും വന്നിട്ടുണ്ട്.

ചിലര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് മുന്നോട്ടു പോകുമ്പോള്‍ മറ്റുളളവര്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് ബിഗ് ബോസില്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ബഷീറും സാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. സാബു പറഞ്ഞൊരു കാര്യം ഇഷ്ടപ്പെടാത്തതു കൊണ്ടായിരുന്നു കലി തുളളി ബഷീര്‍ എത്തിയിരുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് ഹൗസില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഓരോ ദിവസവും നടക്കാറുളളത്. ഷോ തുടങ്ങി ആദ്യ ആഴ്ചയില്‍ തിളങ്ങിനിന്ന ആളുകളെല്ലാം തന്നെ നിലനില്‍പ്പിനായുളള പോരാട്ടത്തിലാണുളളത്. ശ്വേതാ മോനോന്റെ പുറത്താവലോടെ എത് വലിയ ആളായാലും മല്‍സരിച്ച് കളിച്ചാല്‍ മാത്രമേ ഇവിടെ നില്‍ക്കാനാവൂളളു എന്ന് എല്ലാവരും മനസിലാക്കിയിരുന്നു. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും മല്‍സരാര്‍ത്ഥികളെല്ലാം തന്നെ സജീവമായി ഇടപെടാറുണ്ട്. ഒതുങ്ങി കൂടി നിന്ന ആളുകളെല്ലാം തന്നെ ഇപ്പോള്‍ ആവേശത്തോടെ എല്ലാ കാര്യങ്ങളിലും മുന്നിട്ടിറങ്ങുന്നത് ഏറെ ശ്രദ്ധേയമാണ്.

സാബു

സാബു

ബിഗ് ബോസ് ഹൗസില്‍ തന്റെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ മല്‍സരാര്‍ത്ഥിയാണ് തരികിട സാബു. ബിഗ് ബോസ് ഹൗസില്‍ എത്തിയ ആദ്യ ആഴ്ചയില്‍ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന സാബു വളരെ പെട്ടെന്നായിരുന്നു എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. മല്‍സരാര്‍ത്ഥികളെ തമ്മിലടിപ്പിക്കുക എന്നത് ഇടയ്ക്ക് സാബുവിന്റെ ഒരു ഹോബിയായി മാറാറുണ്ട്.

ബഷീര്‍

ബഷീര്‍

ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നക്കാരനല്ലാത്ത ഒരു മല്‍സരാര്‍ത്ഥിയായിരുന്നു ബഷീര്‍. പൊതുവെ ശാന്തസ്വഭാവക്കാരനായ ബഷീര്‍ വലിയ തര്‍ക്കങ്ങളിലും കലഹങ്ങളിലും ഒന്നും ഉള്‍പ്പെടാറില്ലായിരുന്നു. മറ്റു മല്‍സരാര്‍ത്ഥികളൊടെല്ലാം നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ബഷീര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ കാര്യങ്ങളെല്ലാം വെട്ടിത്തുറന്നു പറയുന്ന ബഷീറിനെയായിരുന്നു എല്ലാവരും കണ്ടിരുന്നത്. അപ്രതീക്ഷിതമായി ബഷീറില്‍ വന്ന മാറ്റം എല്ലാവരെയും ഞെട്ടിച്ചിരുന്നു.

സുരേഷേട്ടനോട് പറഞ്ഞ കാര്യങ്ങള്‍

സുരേഷേട്ടനോട് പറഞ്ഞ കാര്യങ്ങള്‍

ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന വലിയ കളികളെക്കുറിച്ചായിരുന്നു ഷിയാസും പേളിയും ബഷീറും ചേര്‍ന്ന് അരിസ്റ്റോ സുരേഷിനോട് പറഞ്ഞത്. സുരേഷേട്ടന്‍ അറിയാത്ത കുറെ കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും അതെല്ലാം അറിയണമെന്നും പറഞ്ഞായിരുന്നു ഇവര്‍ സംസാരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സംസാരിച്ച പല കാര്യങ്ങളും അരിസ്റ്റോ സുരേഷിന് ഉള്‍ക്കൊളളാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഷിയാസും സുരേഷും തമ്മില്‍ ചെറിയൊരു വാക്കേറ്റം അവിടെ നടന്നിരുന്നു. ബഷീറും ഈ സമയത്ത് അവിടെയുണ്ടായിരുന്നു

ഷിയാസിനെ ശാസിച്ച് അനൂപ്

ഷിയാസിനെ ശാസിച്ച് അനൂപ്

സുരേഷേട്ടനുമായി വാക്കേറ്റം നടത്തിയതിന് ഷിയാസിനെ അനൂപ് ചന്ദ്രന്‍ ശാസിച്ചിരുന്നു. നിന്റെ വാക്കുകള്‍ അതിരു കടക്കു്ന്നുവെന്നും സുരേഷട്ടന്റെ പ്രായത്തെ ബഹുമാനിക്കണമെന്നുമായിരുന്നു അനൂപ് ചന്ദ്രന്‍ ഷിയാസിനോടായി പറഞ്ഞത്. ഇത്തരത്തിലുളള വാക്കേറ്റം നടത്തി അദ്ദേഹത്തിന്റെ അസുഖം കൂട്ടരുതെന്നും അനൂപ് ചന്ദ്രന്‍ ഷിയാസിനോടായി പറഞ്ഞിരുന്നു.

ബഷീറും അനൂപും

ബഷീറും അനൂപും

ബഷീറും അനൂപും സംസാരിക്കുന്നതിനിടയിലായിരുന്നു സാബു അപ്രതീക്ഷിതമായി കടന്നുവന്നത്. നേരത്തെ അരിസ്റ്റോ സുരേഷിനോട് പേളിയും ഷിയാസും താനും ചേര്‍ന്ന് സംസാരിച്ച കാര്യമായിരുന്നു ബഷീര്‍ അനൂപിനോട് പറഞ്ഞത്. സുരേഷേട്ടനോട് സംസാരിച്ച കാര്യങ്ങള്‍ മുഴുവനായി ബഷീര്‍ അനൂപിനോട് പറഞ്ഞിരുന്നു. എന്നാല്‍ സാബു വന്ന ശേഷം ബഷീര്‍ എഴുന്നേറ്റ് പോവുകയായിരുന്നു.

ബഷീറും സാബുവും നേര്‍ക്കുനേര്‍

ബഷീറും സാബുവും നേര്‍ക്കുനേര്‍

ബിഗ് ബോസ് ഹൗസില്‍ വെച്ച് ബഷീറും സാബുവും തമ്മില്‍ നടന്ന വഴക്ക് മറ്റുളളവരെയെല്ലാം ഞെട്ടിച്ചിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. സാബു പറഞ്ഞത് ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ബഷീര്‍ കലിപ്പ് മൂഡില്‍ സംസാരിക്കുവാന്‍ തുടങ്ങിയത്.

ബഷീറിന് മര്യാദയില്ലെന്ന് സാബു

ബഷീറിന് മര്യാദയില്ലെന്ന് സാബു

ബഷീറിന് മര്യാദയില്ലെന്ന് സാബു പറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങള് ആരംഭിച്ചത്. താന്‍ വന്ന സമയത്ത് ബഷീര്‍ എഴുന്നേറ്റു പോയത് കാരണമാക്കിയായിരുന്നു സാബു ഇങ്ങനെ പറഞ്ഞത്. ബഷീറിന്റെ പെരുമാറ്റം ബഹുമാനവും മര്യാദയില്ലാത്തതുമാണെന്ന് സാബു അനൂപിന്റെ മുന്നില് നിന്നായി പറഞ്ഞത്

ബഷീറിന്റെ മറുപടി

ബഷീറിന്റെ മറുപടി

തനിക്ക് മാന്യതയില്ലെന്ന് പറഞ്ഞതിന് സാബുവിന് ചുട്ട മറുപടി ബഷീര്‍ നല്‍കിയിരുന്നു. നിങ്ങള്‍ക്കാണ് മാന്യതയില്ലാത്തതെന്ന് പറഞ്ഞാണ് ബഷീര്‍ തുടങ്ങിയത്. പേളിയെ ചെകുത്താന്റെ കുഞ്ഞ്, ചെകുത്താന്‍ മുട്ട എന്നിങ്ങനെ വിളിച്ചതാണോ നിങ്ങളുടെ മാന്യതയെന്നും ബഷീര്‍ സാബുവിനോട് ചോദിച്ചു. എന്നെ നിങ്ങള്‍ മാന്യത പഠിപ്പിക്കാന്‍ വരേണ്ടെന്നും നിങ്ങള്‍ മറ്റുളളവരോട് പെരുമാറുന്നത് എങ്ങനെയാണെന്ന് എനിക്കറിയാമെന്നും ബഷീര്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X