ബിഗ് ബോസില്‍ ചീപ്പ് കളിയാണ് പേളി കളിക്കുന്നത്! രഞ്ജിനിയോട് തുറന്നുപറഞ്ഞ് ബഷീര്‍!!

By Midhun

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അമ്പത് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും കുറച്ചുപേര്‍ പുറത്തായതു മുതലാണ് ഷോയില്‍ മല്‍സരം മുറുകിയിരുന്നത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും എല്ലാവരും ബിഗ് ബോസില്‍ വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. ബിഗ് ബോസില്‍ വന്ന സമയത്ത് ഷോയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയ പേളി പീന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തുടര്‍ന്നാണ് പേളിയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചെല്ലാം എല്ലാവരും മനസിലാക്കാന്‍ തുടങ്ങിയിരുന്നത്. ബിഗ് ബോസില്‍ അടുത്തിടെ പേളി മോശമായ കളിയാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. മല്‍സരാര്‍ത്ഥികളിലൊരാളായ ബഷീറായിരുന്നു പേളി എറ്റവും ചീപ്പ് കളിയാണ് ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞത്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസില്‍ പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും മല്‍സരം മുറുകുന്ന സമയത്ത് അധിക പേരും അടിയുണ്ടാക്കുമായിരുന്നു. എറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സാഹചര്യത്തിന് അനുസരിച്ച് മാറുന്ന പതിവ് ബിഗ് ബോസില്‍ ഉണ്ടാവാറുണ്ട്. ബി്ഗ് ബോസ് തുടങ്ങിയതു മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നവരാണ് അരിസ്റ്റോ സുരേഷും പേളിയും. എന്നാല്‍ അടുത്തിടെ അരിസ്‌റ്റോ സുരേഷിനെതിരെ പേളി ബിഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു. തന്റെ എല്ലാ കാര്യങ്ങളിലും ആവശ്യമില്ലാതെ ഇടപെടുന്നുവെന്ന ആരോപണമാണ് സുരേഷിനെതിരെ പേളി ഉന്നയിച്ചത്.

പേളി മാണി

പേളി മാണി

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ കാര്യമായ മാറ്റങ്ങള്‍ പേളിയില്‍ പ്രകടമായിരുന്നു. കളിച്ചും ചിരിച്ചും നടന്ന് പെട്ടെന്ന് സീരിയസാവുന്ന പേളിയുടെ സ്വഭാവമാണ് എല്ലാവരിലും സംശയമുണ്ടാക്കിയിരുന്നത്. എല്ലാവരോടും നല്ല സൗഹൃദമൊക്കെ ഉണ്ടെങ്കിലും ഇടയ്ക്കിടെ പേളി നല്ല കളി കളിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സുരേഷിനോട് തെറ്റിയതും പരാതിപ്പെട്ടതും ഇക്കാരണത്താല്‍ ആണെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്.

ബഷീര്‍ പറഞ്ഞത്

ബഷീര്‍ പറഞ്ഞത്

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേളി ഇവിടെ എറ്റവും ചീപ്പ് കളിയാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞിരുന്നത്. രഞ്ജിനി ഹരിദാസ് ഇരിക്കുന്ന സമയത്തായിരുന്നു ബഷീര്‍ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ബിഗ് ബോസ് വീട്ടില്‍ നടന്ന ആകസ്മികമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബഷീര്‍ ഇക്കാര്യം രഞ്ജിനിയോട് പറഞ്ഞത്.

മുന്‍പേ സംശയമുണ്ടായിരുന്നു

മുന്‍പേ സംശയമുണ്ടായിരുന്നു

പേളിയെ മുന്‍പേ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ ഞങ്ങളൊന്നും അതത്ര സീരിയസാക്കി എ്ടുത്തിരുന്നില്ലെന്നും ബഷീര്‍ പറയുന്നു. എന്നാല്‍ ഷിയാസിനെതിരെ നടന്ന ആ സംഭവത്തോടെ തനിക്ക് എല്ലാ കാര്യങ്ങളും മനസിലായി തുടങ്ങിയെന്നും പേളി ഇവിടെ മോശം കളിയാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നും ബഷീര്‍ പറയുന്നു.

രഞ്ജിനി പറഞ്ഞത്

രഞ്ജിനി പറഞ്ഞത്

പേളിയെക്കുറിച്ച് തനിക്ക് നന്നായിട്ടറിയാമെന്ന് രഞ്ജിനി ബഷീറിനോടായി പറഞ്ഞു. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്റെ അനിയന്‍ പേളിയെക്കുറിച്ചു പറഞ്ഞിരുന്നുവെന്നും അവളെ സൂക്ഷിക്കണമെന്ന് പറഞ്ഞതായും രഞ്ജിനി പറഞ്ഞു. പേളിയുടെ സ്വഭാവം താന്‍ നീരിക്ഷിക്കാറുണ്ടെന്നും പെട്ടെന്നാണ് അവളില്‍ മാറ്റങ്ങള്‍ വരാറുളളതെന്നും ബഷീറിനോടായി രഞ്ജിനി പറഞ്ഞു. രഞ്ജിനിയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടായിരുന്നു ബഷീറും സംസാരിച്ചിരുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X