സാബു ജെല്ലിക്കെട്ടില്‍! അനൂപ് സംവിധായകനാവുന്നു! ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ വിശേഷങ്ങളറിയാം! കാണൂ

By Midhun Raj

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ വിജയകരമായി അവസാനിച്ചിരിക്കുകയാണ്. എല്ലാവരും പ്രതീക്ഷിച്ചതു പോലെ സാബു മോനെ വിജയി ആയി ഗ്രാന്റ് ഫിനാലെയില്‍ തിരഞ്ഞെടുത്തിരുന്നു. അഞ്ച് മല്‍സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസിന്റെ ഫിനാലെയില്‍ മല്‍സരിച്ചിരുന്നത്. അരിസ്റ്റോ സുരേഷ്,പേളി,ശ്രീനിഷ്,ഷിയാസ് തുടങ്ങിയവരായിരുന്നു സാബുവിനൊപ്പം ഗ്രാന്റ് ഫിനാലെയില്‍ ഉണ്ടായിരുന്നത്.

എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്ന സാബുവിനെ വിന്നറായി തിരഞ്ഞെടുത്തപ്പോള്‍ പ്രേക്ഷകരെ പോലെ തന്നെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളും അത് ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് കിരീടം അര്‍ഹമായ കൈകളിലേക്ക് തന്നെയാണ് എത്തിപ്പെട്ടതെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. ബിഗ് ബോസ് കഴിഞ്ഞെങ്കിലും മല്‍സരാര്‍ത്ഥികളുടെയെല്ലാം പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കുന്നത്.

അനൂപ് ചന്ദ്രന്‍ സംവിധായകനാവുന്നു

അനൂപ് ചന്ദ്രന്‍ സംവിധായകനാവുന്നു

ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു ശ്രദ്ധേയനായ മല്‍സരാര്‍ത്ഥിയായിരുന്നു അനൂപ് ചന്ദ്രന്‍. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു അനൂപ് ചന്ദ്രന്‍ പുറത്തുപോയിരുന്നത്. തന്റെ നിലപാടുകള്‍ ഏതായാലും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരന്‍ കൂടിയായിരുന്നു അനൂപ്. ബിഗ് ബോസ് വീട്ടില്‍ വിന്നറായ സാബുമോന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു അനൂപ് ചന്ദ്രന്‍. ബിഗ് ബോസിനു ശേഷം അടുത്തതായി ഒരു സിനിമ സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അനൂപ് ചന്ദ്രന്‍ ഉളളത്. അഭിനയത്തില്‍ നിന്നും മാറി ആദ്യമാണ് ഒരു സിനിമ സംവിധായകനായി മാറാന്‍ അനൂപ് ചന്ദ്രന്‍ ഒരുങ്ങുന്നത്.

നായകന്‍മാരായി ബഷീറും ഡേവിഡും

നായകന്‍മാരായി ബഷീറും ഡേവിഡും

അനൂപ് ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ തന്നെയാണ് എത്തുന്നത്. ബിഗ് ബോസിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ബഷീര്‍ ബാഷിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ബഷീര്‍ ഷോയുടെ അവസാന നാളുകളിലായിരുന്നു പുറത്തായിരുന്നത്. ബഷീറിനൊപ്പം ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായ ഡേവിഡ് ജോണും അനൂപ് ചന്ദ്രന്റെ സിനിമയില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

അരിസ്‌റ്റോ സുരേഷിന്റെ പുതിയ സിനിമ

അരിസ്‌റ്റോ സുരേഷിന്റെ പുതിയ സിനിമ

ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ അരിസ്റ്റോ സുരേഷിനും സിനിമയില്‍ അവസരം ലഭിച്ചിരുന്നു. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ചായിരുന്നു പുതിയ സിനിമയില്‍ അഭിനയിക്കാനുളള ക്ഷണം സുരേഷിന് ലഭിച്ചത്. സംവിധായകന്‍ രാജീവ് കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ ആയിരിക്കും അരിസ്റ്റോ സുരേഷ് അഭിനയിക്കുക. രണ്‍ജി പണിക്കര്‍ ആശാ ശരത്ത്,ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായിരിക്കും ഇത്. അരിസ്‌റ്റോ സുരേഷിന്റെ ചിത്രമടങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഗ്രാന്റ് ഫിനാലെ വേദിയില്‍ പുറത്തുവിട്ടിരുന്നു.

സാബു ജെല്ലിക്കെട്ടില്‍

സാബു ജെല്ലിക്കെട്ടില്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടില്‍ അഭിനയിക്കാനുളള അവസരമായിരുന്നു സാബുവിനെ തേടിയെത്തിയിരുന്നത്. വിനായകന്‍ നായകനായി എത്തുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്. ലിജോയുടെ പുതിയ ചിത്രത്തില്‍ പ്രാധാന്യമുളെളാരു വേഷത്തിലാണ് സാബുമോന്‍ എത്തുക. ചിത്രത്തിലെ പ്രധാന കഥാപാത്രം പോത്താണെന്നും ചാടിപ്പോയ പോത്തിനെ പിടിക്കാന്‍ നടക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സാബുവിന്റെതെന്നും ഗ്രാന്റ് ഫിനാലെ വേദിയില്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ദിയ സനയ്ക്കും സിനിമ

ദിയ സനയ്ക്കും സിനിമ

ബിഗ് ബോസിലെ മറ്റൊരു ശ്രദ്ധേയ മല്‍സരാര്‍ത്ഥിയായിരുന്നു ദിയ സന. ബിഗ് ബോസ് ഹൗസില്‍ വളരെ ബോള്‍ഡായി കാണപ്പെട്ട ദിയ മറ്റു മല്‍സരാര്‍ത്ഥികള്‍ക്കും ഭീഷണി ഉയര്‍ത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ അമ്പത് ദിനങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു ദിയ പുറത്തുപോയിരുന്നത്. ഷോ കഴിഞ്ഞതിനു ശേഷം ദിയയെ തേടിയും അവസരം എത്തിയിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയില്‍ അവസരം ലഭിച്ചതായി ദിയ തന്നെയായിരുന്നു അറിയിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X