എനിക്ക് ചേച്ചിമാരില്ല! ആ സ്‌നേഹം ഞാന്‍ അറിഞ്ഞത് ബിഗ് ബോസ് ഹൗസില്‍! തുറന്നുപറഞ്ഞ് ഡേവിഡ് ജോണ്‍
ബിഗ് ബോസിന്റെ മലയാളം പതിപ്പ് മികച്ച പ്രേക്ഷകസ്വീകാര്യതയോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. മറ്റു ഭാഷകളില്‍ വിജയമായതിനു ശേഷമായിരുന്നു ബിഗ് ബോസ് ഷോ മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം തന്നെയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്.
ടാസ്‌ക്കുകളെല്ലാം തന്നെ വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തുതീര്‍ക്കാറുളളത്. 16 മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ ഇപ്പോള്‍ പതിനാല് പേരിലേക്ക് എത്തിനില്‍ക്കുകയാണ്. ബിഗ്‌ബോസിന്റെ ആദ്യ എലിമിനേഷനില്‍ നിന്നും പുറത്തായത് ഡേവിഡ് ജോണായിരുന്നു.ഡേവിഡിന്റെ പുറത്താവല്‍ മല്‍സരാര്‍ത്ഥികളില്‍ ഒന്നടങ്കം വിഷമുണ്ടാക്കിയിരുന്നു. എലിമിനേഷന്‍ എപ്പിസോഡില്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതിന്റെ അനുഭവം ഡൗേവിഡ് ജോണ്‍ പങ്കുവെച്ചിരുന്നു.

ബിഗ് ബോസ്
ബിഗ് ബോസ് ഷോ തുടങ്ങിയ ആദ്യ ദിനം മുതല്‍ വളരെ ആവേശത്തൊടെയും സന്തോഷത്തോടെയുമായിരുന്നു മല്‍സരാര്‍ത്ഥികള്‍ ടാസ്‌ക്കുകളെല്ലാം ചെയ്തിരുന്നത്. വ്യത്യസ്ഥ മേഖലകളില്‍നിന്നുളള ആളുകളായിരുന്നു ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ഷോ തുടങ്ങിയ ദിവസങ്ങളില്‍ ചെറിയ പരിചയക്കുറവ് എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാവരും നല്ല സുഹൃത്തുക്കളായി മാറി. ആദ്യ ആഴ്ച ശ്വേതാ മേനോനായിരുന്നു മല്‍സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നും ക്യാപ്റ്റനായിരുന്നത്. ശ്വേതയുടെ നേതൃത്വത്തിലായിരുന്നു എല്ലാ കാര്യങ്ങളും ടാസ്‌ക്കുകളും മല്‍സരാര്‍ത്ഥികള്‍ ചെയ്തിരുന്നത്.എന്നാല്‍ ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണിന്റെ പുറത്താവല്‍ എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു.

ആദ്യ എലിമിനേഷനില്‍ ഡേവിഡ്
മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഡേവിഡ് ജോണ്‍. ബിഗ്‌ബോസില്‍ പൊതുവെ ശാന്തസ്വഭാവക്കാരനായാണ് ഡേവിഡിനെ കാണപ്പെട്ടിരുന്നത്. ഒതുങ്ങികൂടുന്ന തരത്തിലുളള ക്യാരക്ടറാണ് ഡേവിഡിന്റെതെന്ന് മല്‍സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടാറുണ്ട്. ബിഗ്‌ബോസില്‍ ബഷീര്‍,ശ്രീനിഷ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഡേവിഡിനെ കൂടുതല്‍ സമയവും കാണപ്പെട്ടിരുന്നത്. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യണമെന്ന്താണ് തന്റെ വലിയ ആഗ്രഹമെന്ന് ഷോയില്‍ പല അവസരങ്ങളിലും ഡേവിഡ് പറയാറുണ്ടായിരുന്നു.

വികാരനിര്‍ഭരമായ യാത്രയപ്പ്
ഡേവിഡ്‌ജോണിന്റെ പുറത്താവല്‍ മല്‍സരാര്‍ത്ഥികളില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. വികാരനിര്‍ഭരമായ യാത്രയയപ്പായിരുന്നു എലിമിനേഷന്‍ എപ്പിസോഡില്‍ ഡേവിഡ് ജോണിന് മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ നല്‍കിയിരുന്നത്. കെട്ടിപ്പിടിച്ചും ആശംസകളറിയിച്ചം എല്ലാവരും ഡേവിഡിനെ ആശ്വസിപ്പിച്ചിരുന്നു. അതിനിടെ ശ്വേതയോട് സിനിമയില്‍ അവസരം ഒപ്പിച്ചുതരാമോ എന്ന് ചോദിച്ചത് ശ്രദ്ധേയമായിരുന്നു. സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടാത്തത്ര പ്രശസ്തി തനിക്ക് ബിഗ്‌ബോസ് ഷോയില്‍ എത്തിയപ്പോള്‍ ലഭിച്ചുവെന്നും ഡേവിഡ് അന്ന് പറഞ്ഞിരുന്നു.

ലാലേട്ടനെ കാണാനായത്
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കാനുണ്ടായ പ്രധാന കാരണവും അന്ന് ഡേവിഡ് ജോണ്‍ തുറന്നുപറഞ്ഞിരുന്നു. ലാലേട്ടന്‍ അവതാരകനായി എത്തുന്നു എന്നത് തന്നെയാണ് തന്നെ പ്രധാനമായും ആകര്‍ഷിച്ചത് എന്നാണ് ഡേവിഡ് പറഞ്ഞ്. ലാലേട്ടനൊപ്പം കുറച്ചുനേരം സംസാരിക്കാനായത് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണെന്നും ഡേവിഡ് എലിമിനേഷന്‍ എപ്പിസോഡില്‍ പറഞ്ഞിരുന്നു. ഇവിടെ വന്നപ്പോള്‍ വീണ്ടും നല്ലൊരു കുടുംബത്തെ കിട്ടിയ ഫീലാണ് ഉണ്ടായതെന്നും ഡേവിഡ് പറഞ്ഞിരുന്നു

ശ്വേതയും രഞ്ജിനിയും
തനിക്ക് ചേച്ചിമാരില്ലെന്നും എന്നാല്‍ ബിഗ്‌ബോസില്‍ വന്നപ്പോള്‍ ശ്വേതയെയും രഞ്ജിനിയെയും പോലുളളവര്‍ ചേച്ചിയുടെ സ്‌നേഹം തന്നുവെന്നും ഡേവിഡ് പറഞ്ഞു. ബിഗ് ബോസ് കുടുംബത്തെക്കുറിച്ച് ലാലേട്ടന്‍ ചേദിച്ചപ്പോളാണ് ഡേവിഡ് ഇങ്ങനെ മറുപടി പറഞ്ഞത്. എല്ലാ കാര്യങ്ങളിലും വലിയ സപ്പോര്‍ട്ടാണ് അവര്‍ തന്നതെന്നും ഡേവിഡ് പറയുനന്നു. ഷോയില്‍ കൂടുതലായി ആരെ മിസ് ചെയ്യും എന്ന ചോദ്യത്തിന് ശ്രീനിഷിനെ എന്നായിരുന്നു ഡേവിഡ് മറുപടി നല്‍കിയിരുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications