പേളിയ്ക്ക് ദിയയുടെ വക കിടിലൻ ഉപദേശം!! അവസാനം ദിയയ്ക്ക് ശ്രീനീഷിന്റെ വക എട്ടിന്റെ പണിയും..
ഈ പ്രശ്നത്തിൽ ഇനി ഇടപെടരുതെന്നും തനിയ്ക്ക് പുറത്ത് ഒരു പ്രശ്നവുമില്ലെന്നും ശ്രീനീഷ് പറഞ്ഞു.
ഇനി ചെറിയ കളികളല്ല വലിയ കളികൾ മാത്രം ഇത് ലാലേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. കാരണം ദിനം പ്രതിപ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് ദിനം പ്രതി ബിഗ് ബോസിൽ സംഭവിക്കുന്നത്. സാധാരണ ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു ദിവസത്തിനപ്പുറം പോകില്ലായിരുന്നു. അന്ന് തന്നെ ചർച്ച ചെയ്ത് പരിഹരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കഥ മാറി. ഒരു പ്രശ്നം തന്നെ മറ്റു പ്രശ്നങ്ങൾക്ക് തുടക്കമായി കൊണ്ടിരിക്കുകയാണ്.

പേളി ശ്രീനീഷ് പ്രണയ കഥയാണ് ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ഉടലെടുക്കുന്നത്. പേളി ശ്രീനീഷ് വിഷയത്തിൽ എതിര് നിൽക്കുന്ന ഒരാളാണ് ദിയ സന. ശ്രീനീഷ് ദിയയുടെ നല്ല സുഹൃത്താണ്. ശ്രീനീഷിനെ രക്ഷിക്കാനായി ദിയ പല ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നൽ അതെല്ലാം പാളി പോകുകയാണ്. ദിയ ഈ വിഷയത്തിൽ പലരോടും തന്റെ അഭിപ്രായം ശക്തമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ദിയയയോട് ശ്രീനീഷ് മുഖം കറത്തു സംസാരിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിൽ ഇനി ഇടപെടരുതെന്നും തനിയ്ക്ക് പുറത്ത് ഒരു പ്രശ്നവുമില്ലെന്നും ശ്രീനീഷ് പറഞ്ഞു. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്ന് ദിയ അർച്ചനയോട് പറഞ്ഞു. എന്നാൽ പ്രശ്നം ഒത്തു തീർപ്പാക്കിയെങ്കിലും ശ്രീനീഷ് ഈ വിവരം സാബു വിനോട് പറഞ്ഞു. ഇത് ദിയ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ശ്രീനീഷ് തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നു അർച്ച പറഞ്ഞു. എന്നാൽ ഇന്നലെ പേളിയോട് ഇതിനെ കുറിച്ച് ദിയ സംസാരിതച്ചിരുന്നു. അതിന്റെ പരിണിത ഫലമാണ് ശ്രീനീഷിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അർച്ച പറഞ്ഞു.


Click it and Unblock the Notifications