പേര്‍ളിയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിയ്ക്കും നല്‍കണം! സുരേഷേട്ടനോട് ആഗ്രഹം പറഞ്ഞ് ദിയ! കാണൂ

By Midhun

Recommended Video

സുരേഷേട്ടനോട് ആഗ്രഹം പറഞ്ഞ് ദിയ | filmibeat Malayalam

ബിഗ് ബോസ് മലയാളം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോള്‍ ഷോയില്‍ മല്‍സരം മുറുകികൊണ്ടിരിക്കുകയാണ്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ഇതുവെരെ ആറ് പേരാണ് പുറത്തുപോയിരിക്കുന്നത്. പുതിയ അതിഥി അഞ്ജലി അമീറിന് മികച്ച സീകരണമായിരുന്നു മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ നല്‍കിയിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിലും നടന്നിരുന്നത്.

റേറ്റിങില്‍ വലിയ കുതിപ്പൊന്നും ഇല്ലെങ്കിലും പരിപാടി വിജയകരമായി തന്നെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ദിയ. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ദിയ സജീവമായി ഇടപെടാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ തന്റെ ശത്രു സുരേഷേട്ടനോടുളള ദിയയുടെ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം ശ്രദ്ധേമായിരുന്നു. പേളിക്ക് കൊടുക്കുന്ന അതേ സ്‌നേഹം തനിക്കും തരണമെന്നാണ് ദിയ അരിസ്‌റ്റോ സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദിയയുടെ തന്ത്രങ്ങള്‍

ദിയയുടെ തന്ത്രങ്ങള്‍

ബിഗ് ബോസില്‍ തന്റെ നിലപാടുകള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും ശ്രദ്ധേയായ മല്‍സരാര്‍ത്ഥിയാണ് ദിയ. ഷോ തുടങ്ങിയ ആദ്യ ആഴ്ചയില്‍ ആരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നിടുളള എപ്പിസോഡുകളില്‍ ദിയയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഒതുങ്ങി കൂടുന്ന സ്വഭാവക്കാരിയല്ല ദിയ. അനാവശ്യ കാര്യങ്ങളേക്കാള്‍ ആവശ്യമുളള കാര്യങ്ങള്‍ക്കെല്ലാം ദിയ ഇടപെടാറുണ്ട്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ അരിസ്‌റ്റോ സുരേഷിനോടും പേളി മാണിയോടും കട്ട കലിപ്പിലായിരുന്നു ദിയ . കഴിഞ്ഞ എപ്പിസോഡുകളില്‍ തന്ത്രപരമായിട്ടായിരുന്നു എല്ലാ കാര്യങ്ങളിലും ദിയ നീങ്ങിയിരുന്നത്.

പേളിയ്‌ക്കെതിരെ പറഞ്ഞത്

പേളിയ്‌ക്കെതിരെ പറഞ്ഞത്

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ പേളി മാണിയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ദിയയായിരുന്നു. ശ്രീനിഷിനോടുളള പേളിയുടെ സൗഹൃദം ദിയയെ അസ്വസ്ഥയാക്കിയിരുന്നു. കഴിഞ്ഞൊരു എപ്പിസോഡില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു പേളിയെ ഇഷ്ടമല്ലെന്ന കാര്യം ദിയ പറഞ്ഞത്. പേളിയുമായുളള സൗഹൃദം ശ്രീനിഷിനു ദോഷം ചെയ്യുമെന്നും എനിക്കവനെ സംരക്ഷിക്കണമെന്നും ദിയ പറഞ്ഞിരുന്നു. പേര്‍ളിയുടെ കളികളില്‍ അവന്‍ പെട്ടുപോയതാണെന്നും അവള്‍ എന്താണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് നല്ല പോലെ അറിയാമെന്നുമായിരുന്നു ദിയ പറഞ്ഞത്.

അരിസ്റ്റോ സുരേഷിനെതിരെ പറഞ്ഞത്

അരിസ്റ്റോ സുരേഷിനെതിരെ പറഞ്ഞത്

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അരിസ്‌റ്റോ സുരേഷിനോട് ദിയ മോശമായി സംസാരിച്ചിരുന്നു. സുരേഷേട്ടനെ ലക്ഷ്യം വെച്ച് മല്‍സരാര്ത്ഥികളില്‍ ചിലര്‍ നീങ്ങിയ സമയത്താണ് ദിയയും എത്തിയിരുന്നത്. സ്ത്രീകളെ വിലയിരുത്താന്‍ നിങ്ങളാരാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ദിയ അരിസ്‌റ്റോ സുരേഷിനോട് ചൂടായിരുന്നത്. അരിസ്‌റ്റോ സുരേഷ് ഇക്കാര്യം ലാലേട്ടനോട് പരാതിപ്പെട്ടപ്പോള്‍ ടാസ്‌ക്കിന്റെ ഭാഗമായാണ് താന്‍ ചൂടായതെന്നാണ് ദിയ എല്ലാവര്‍ക്കു മുന്നില്‍ വെച്ച പറഞ്ഞത്.

കളം മാറ്റി ചവിട്ടല്‍

കളം മാറ്റി ചവിട്ടല്‍

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ദിയയുടെ മാറ്റം എല്ലാവരെയെും അതിശയിപ്പിച്ചിരുന്നു. ശത്രുക്കളായിരുന്നവരോട് പോലും അടുക്കാനുളള ശ്രമമാണ് ദിയ നടത്തുന്നത്. വരാന്‍ പോവുന്ന എന്തോ മുന്നില്‍ കണ്ടാണ് ദിയ ഇങ്ങനെ ചെയ്യുന്നതെന്നാണ് മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നത്. ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനാവാന്‍ വേണ്ടിയാണ് ദിയ ഇങ്ങനെ ചെയ്യുന്നതെന്നും ചില മല്‍സരാര്‍ത്ഥികള്‍ പറയുന്നു.

ക്യാപ്റ്റനാവാനുളള തന്ത്രം

ക്യാപ്റ്റനാവാനുളള തന്ത്രം

ബിഗ് ബോസില്‍ അഭിനയത്തിന്റെ കാര്യത്തില്‍ മുന്നിലാണ് ദിയയെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഓരോ എപ്പിസോഡുകളിലും കളംമാറ്റി ചവിട്ടുന്ന സ്വഭാവം ദിയയ്ക്കുണ്ടെന്ന് ആരോപണങ്ങള്‍ വന്നത്. ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനാവാനുളള തന്ത്രപ്പാടിലാണ് ദിയ ഉളളത്. കഴിഞ്ഞൊരു എപ്പിസോഡില്‍ തന്റെ ശത്രു അരിസ്‌റ്റോ സുരേഷിനോടുളള ദിയയുടെ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.

സുരേഷട്ടനോട് ദിയ പറഞ്ഞത്

സുരേഷട്ടനോട് ദിയ പറഞ്ഞത്

പേളി മാണിക്ക് കൊടുക്കുന്ന അതേ സ്‌നേഹം തനിക്കും തരണമെന്നാണ് കഴിഞ്ഞ എപ്പിസോഡില്‍ ദിയ സുരേഷേട്ടനോട് പറഞ്ഞത്. എന്തെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും എനിക്ക് നിങ്ങളെ വലിയ കാര്യമാണെന്നും ദിയ പറയുന്നു. കൂടാതെ തനിക്ക് ഒരു കാര്യത്തില്‍ വലിയ ഈഗോയുണ്ടെന്നും ദിയ പറയുന്നു. പേളിയെ സ്‌നേഹിക്കുന്നതു പോലെ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നില്ല.ഇനി മുതല്‍ നിങ്ങളുടെ സ്‌നേഹം എനിക്കു വേണമെന്നും ദിയ അരിസ്‌റ്റോ സുരേഷിനോടായി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X