പേര്‍ളിയുമായുളള സൗഹൃദം ശ്രീനിക്ക് ദോഷം ചെയ്യും! രഞ്ജിനിയോട് തുറന്നുപറഞ്ഞ് ദിയ

By Midhun

അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. പരസ്പര സൗഹൃദമുണ്ടെങ്കിലും ഓരോരുത്തരും വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. അഞ്ച് മല്‍സരാര്‍ത്ഥികളാണ് ഇതിനോടകം ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുന്നത്. ദീപന്‍ മുരളിയായിരുന്നു കഴിഞ്ഞ എലിമിനേഷനില്‍ ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും വലിയ ട്വിസ്റ്റുകളാണ് സംഭവിക്കാറുളളത്.

ബിഗ് ബോസില്‍ ശ്രീനിഷും പേളിയും തമ്മിലുളള പ്രണയം മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നു. പേളിക്ക് ശ്രീനിഷ് ഒരു മോതിരം സമ്മാനിച്ചതിനു ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വിവരം ബിഗ് ബോസ് ഹൗസില്‍ എല്ലാവരും അറിഞ്ഞത്. അതേ സമയം കഴിഞ്ഞ എപ്പിസോഡുകളില്‍ ബിഗ് ബോസില്‍ നടന്ന പ്രശ്‌നങ്ങള്‍ പേളി ശ്രീനിഷ് പ്രണയത്തെ ചുറ്റിപറ്റിയായിരുന്നു. ബിഗ് ബോസില്‍ നിലനില്‍ക്കാന്‍ വേണ്ടിയാണ് പേളി ശ്രീനിഷിനോട് അടുത്തതെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചത്. കഴിഞ്ഞൊരു എപ്പിസോഡില്‍ പേളിക്കെതിരെ ശ്രീനിഷിന്റെ ഉറ്റ സുഹൃത്തായ ദിയയും രംഗത്തെത്തിയിരുന്നു

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം ആരും പ്രതീക്ഷിക്കാത്ത തരത്തിലുളള സംഭവ വികാസങ്ങളാണ് നടന്നിരുന്നത്. ജൂണ്‍ 24ന് തുടങ്ങിയ പരിപാടി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കളിചിരിയും തമാശകളുമൊക്കെയായി മൂന്നോട്ടു പോവുന്നതിനിടയിലം തര്‍ക്കങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. ആദ്യത്തെ എപ്പിസോഡുകളില്‍ നിന്നെല്ലാം വ്യത്യസ്തമായുളള കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയിലും ഉണ്ടെങ്കിലും ഒന്നും വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകാറില്ല.

പേളി ശ്രീനിഷ് പ്രണയം

പേളി ശ്രീനിഷ് പ്രണയം

ശ്രീനിഷും പേളിയുമായുളള സൗഹൃദം മറ്റുളള മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നു, ബിഗ് ബോസിലെ ഒരു എപ്പിസോഡില്‍ ശ്രീനിഷ് അപ്രതീക്ഷിതമായി പേളിക്ക് മോതിരം നല്‍കിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് വിവരം പ്രചരിച്ചിരുന്നത്. ശ്രീനിഷും പേളിയുമായുളള സൗഹൃദം മറ്റുളള മല്‍സരാര്‍ത്ഥികളെയെല്ലാം അസ്വസ്ഥരാക്കിയിരുന്നു. ഇരുവരുടെയും ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടാണ് മറ്റുളളവരെല്ലാം നീങ്ങിക്കൊണ്ടിരുന്നത്.

പേളിയ്‌ക്കെതിരെ മല്‍സരാര്‍ത്ഥികള്‍

പേളിയ്‌ക്കെതിരെ മല്‍സരാര്‍ത്ഥികള്‍

ബിഗ് ബോസിലെ കഴിഞ്ഞ എപ്പിസോഡുകളില്‍ പോളി മാണിയ്ക്കെതിരെയായിരുന്നു എല്ലാവരും രംഗത്തെത്തിയിരുന്നത്. പേളിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പേളിക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. അരിസ്‌റ്റോ സുരേഷും ശ്രീനിഷും മാത്രമാണ് ഇപ്പോഴും പേര്‍ളിയെ പിന്തുണച്ചുകൊണ്ടിരിക്കുന്നത്.

പേളിയെ ഇഷ്ടമല്ലെന്ന് ദിയ

പേളിയെ ഇഷ്ടമല്ലെന്ന് ദിയ

കഴിഞ്ഞൊരു എപ്പിസോഡില്‍ വിളിച്ചു ചേര്‍ത്ത മീറ്റിംഗിലായിരുന്നു പേളിയെ ഇഷ്ടമല്ലെന്ന കാര്യം ദിയ പറഞ്ഞിരുന്നത്. പേര്‍ളിയുമായുളള സൗഹൃദം ശ്രീനിഷിന് ദോഷം ചെയ്യുമെന്നും എനിക്കവനെ സംരക്ഷിക്കണമെന്നുമായിരുന്നു ദിയ പറഞ്ഞത്. രഞ്ജിനി ഹരിദാസിനും ശ്വേതയ്ക്കും മുന്‍പില്‍ വെച്ചായിരുന്നു ദിയ ഇക്കാര്യം പറഞ്ഞത്.

ശ്രീനിയെ തനിക്ക് സംരക്ഷിക്കണമെന്ന് ദിയ

ശ്രീനിയെ തനിക്ക് സംരക്ഷിക്കണമെന്ന് ദിയ

പേളിയുടെ വലിയ കളികളെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും ശ്രീനിഷിനെ അവളില്‍ നിന്ന് എനിക്ക് രക്ഷിക്കണമെന്നുമാണ് ദിയ പറയുന്നത്. ബിഗ് ബോസില്‍ വരുന്നതിനു മുന്‍പേ എനിക്ക് ശ്രീനിഷിനെ അറിയാം. പേര്‍ളിയുടെ കളികളില്‍ അവന്‍ പെട്ടുപൊയതാണ്. പേര്‍ളി ഇപ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കിപ്പോള്‍ നല്ലപോലെ അറിയാം.സുരേഷേട്ടനോട് പോലും എങ്ങനെയാണ് അവള്‍ സംസാരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. ദിയ പറഞ്ഞു

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X