ഷിയാസും അതിഥിയും തമ്മിൽ പ്രണയം?ഷിയാസിനു മുന്നിൽ മനസ്സ് തുറന്ന് അതിഥി, വീഡിയോ കാണാം
അതിഥിയുടെ ക്യാപ്റ്റസിയിൽ നോമിനേഷനിൽ നിന്ന് ഷിയാസിനെ രക്ഷിച്ചത് ബിഗ് ബോസ് ഹൗസിൽ വൻ ചർച്ച വിഷയമായിരുന്നു.
ശ്രീനീഷിന്റേയും പേളിയുടേയും പ്രണയം പൂവിട്ട് സമയത്ത് മറ്റൊരു പ്രണയ ജോഡികളെ കുറിച്ചും ബിഗ്ബോസ്ഹൗസിൽ ചർച്ചയുണ്ടായിരുന്നു. അതിഥിയേയും ഷിയാസിനേയും ചുറ്റിപ്പറ്റിയായിരുന്നു ആ പുതിയ പ്രണയ കഥ. ഇവർ ഒരുമിച്ച് ഇരിക്കുന്നതും സംസാരിക്കുന്നതും ഷിയാസിനെ അതിഥി കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം ബിഗ്ബോസിൽ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. അതിഥിയ്ക്കൊപ്പം ഷിയാസ് മുറിയിൽ രാത്രി കിടന്നതുവരെ അംഗങ്ങൾക്കിടയിൽ വലിയ സംസാരമായിരുന്നു. അംഗങ്ങൾ മാത്രമല്ല പ്രേക്ഷകർക്കിടയിലും ഇവരുടെ ബന്ധത്തെ കുറിച്ച് ചില സംശയങ്ങൾ ജനിച്ചിരുന്നു. എന്നാൽ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ്.

അതിഥിയുടെ ക്യാപ്റ്റസിയിൽ നോമിനേഷനിൽ നിന്ന് ഷിയാസിനെ രക്ഷിച്ചത് ബിഗ് ബോസ് ഹൗസിൽ വൻ ചർച്ച വിഷയമായിരുന്നു. സുരേഷിനെ നോമിനേറ്റ് ചെയ്തു കൊണ്ടായിരുന്നു അതിഥി ഷിയാസിനെ രക്ഷിച്ചത്. ഇതിനെ കുറിച്ച് മോഹൻലാലും ചോദിച്ചിരുന്നു. അതിഥി തന്റെ നിലപാട് ലാലേട്ടനു മുന്നിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അതിഥിയ്ക്ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ സമയത്ത് അതിഥിയെ പിന്തുണച്ചത് ഷിയാസ് മാത്രമായിരുന്നു.
സാബു ഉൾപ്പെടെ പലരും ഒളിഞ്ഞും തെളിഞ്ഞു അതിഥിയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഈ സമയത്തും അതിഥിയ്ക്ക് താങ്ങായി നിന്നത് ഷിയാസായിരുന്നു.സങ്കടപ്പെട്ട് ഇരുന്ന അതിഥിയെ ചിരിപ്പിക്കാനും ഷിയാസ് മറന്നില്ല. തന്റെ മനസ്സിലെ റിയൽ ലൈഫ് ഹീറോ ഷിയാസാണെന്ന് അതിഥി പറഞ്ഞു. കൂടാതെ ഷിയാസ് തനിയ്ക്ക് ജനിക്കാതെ പോയ സഹോദരനാണെന്ന് പറഞ്ഞ് അതിഥി പൊട്ടി കരയുകയായിരുന്നു. തുടർന്ന് ഷിയാസ് അതിഥിയെ സമാധാനിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications