ശ്രീനി തന്റെ ഭാവിവധുവിനെ കുറിച്ച് വെളിപ്പെടുത്തി!! ലാലേട്ടനും അംഗങ്ങളും സാക്ഷി, പുഞ്ചിരിച്ച് പേളി

മോഹൻലാലാണ് മത്സരാർഥികളോട് വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് ചോദിച്ചത്.

ബിഗ്ബോസ് അതിന്റെ 83ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്.100 ദിവസം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം മതി. മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ദിവസങ്ങൾ ചിന്തിക്കാൻ പോലും കഴിക്കാത്ത ഇന്നത്തെ തലമുറയ്ക്ക് ബിഗ് ബോസിലെ ഒരോ അംഗങ്ങളും ഒരു മാതൃകയാണ്. ഇതൊന്നുമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് അവർ ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. തമ്മിൽ തല്ലും പരസ്പരം ചളിവാരി എറിയലും ബിഗ് ബോസിൽ പതിവായിരുന്നുവെങ്കിലും ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികളിൽ വലിയൊരു മാറ്റമാണ് പ്രകടമാകുന്നത്. ജൂണ്‌ 24 ന് ബിഗ്ബോസ് ഹൗസിൽ എത്തിയത് ആളുകളെയല്ല 83ാം ദിവസം ആ വീട്ടിലുളളത്.

ശനി ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ്ബോസ് അംഗങ്ങളെ കാണാൻ എത്തുന്നത്. പുറത്താക്കൽ നടപടിയുടെ ഭാഗമായിട്ടാണങ്കിൽ പോലും അന്ന് ബിഗ്ബോസിൽ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ അരങ്ങേറുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ അംഗങ്ങളിൽ കൂടുതലും ബാച്ചിലേഴ്സാണ്. ഇവരുടെ ഭാവി വധു സങ്കൽപ്പങ്ങളെ കുറിച്ച് ഇവർ തന്നെ വെളിപ്പെടുത്തുകയാണ്.

 മോഹൻലാലിന്റെ ചോദ്യം

മോഹൻലാലിന്റെ ചോദ്യം

മോഹൻലാലാണ് മത്സരാർഥികളോട് വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് ചോദിച്ചത്. സുരേഷിനോടായിരുന്നു ആദ്യ ചോദ്യം ഭർത്താവാകാൻ വേണ്ട ഗുണങ്ങൾ എന്താണെന്നായിരുന്നു. അതിനു ശേഷമാണ് വിവാഹാലോചനയെ കുറിച്ചും വിവാഹ സങ്കൽപ്പങ്ങളേയും കുറിച്ച് ചോദിച്ചത്. ബിഗ്ബോസ് ഹൗസിൽ പകുതി പേരും അവിവാഹിതരാണ്. അർച്ചനയും സാബുവും, ബഷീറും മാത്രമാണ് വിവാഹിതർ. അതിനാൽ തന്നെ ലാലേട്ടന്റെ ആദ്യ ചോദ്യം അവിവാഹിതരോടായിരുന്നു.

വിവാഹ സങ്കൽപ്പത്തെ കുറിച്ച് അതിഥി

വിവാഹ സങ്കൽപ്പത്തെ കുറിച്ച് അതിഥി

അതിഥിയോടായിരുന്നു ആദ്യം, തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും ഭാവി വരനെ കുറിച്ചും ചോദിച്ചത്. തന്നെ സ്നേഹിക്കുന്നതു പോലെ അമ്മയേയും സ്നേഹിക്കണമെന്നാണ് അതിഥി പറഞ്ഞു. പിന്നീട് ഇതേ ചോദ്യം ഷിയാസിനോടും ആവർത്തിച്ചു. തന്നെ പോലെ തന്റെ ഫ്രെഫഷനേയും സ്നേഹിക്കുന്ന ഒരു കുട്ടിയായിരിക്കണമെന്നും കൂടാതെ ജോലിയുളള ഒരു കുട്ടിയാകണമെന്നും ഷിയാസ് പറഞ്ഞു. പൊസസീവ് അല്ലാത്ത ആളായിരിക്കണം. തന്റെ ഉമ്മയേയും അനിയത്തിയേയും നല്ലതു പോലെ സ്നേഹിക്കുന്ന കുട്ടിയാകണമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ഷിയാസ് ആഗ്രഹിക്കുന്ന പോലത്തെ ഒരു കുട്ടിയെ കിട്ടട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.

ശ്രീനീഷിന്റെ ഡ്രീം ഗേൾ

ശ്രീനീഷിന്റെ ഡ്രീം ഗേൾ

അടുത്തത് ശ്രീനീഷിന്റെ ഊഴമായിരുന്നു. പേളിയെ ചൂണ്ടി കാണിച്ചാണ് ശ്രീനി സംസാരിച്ചത്. പേളിയെ പോലെയുള്ള ഒരു കുട്ടിയെയാണ് താൻ ആഗ്രഹിക്കുന്നത്. അമ്മയേയും അച്ഛനേയും നല്ലതു പോലെ സ്നേഹിക്കണമെന്നും, ജീവിതത്തിൽ തെറ്റിധാരണകൾ ഉണ്ടാകരുതെന്നും ശ്രീനി പറഞ്ഞു.തനിയ്ക്ക് സിമ്പിളായ ഒരാളെയാണ് ആവശ്യമെന്ന് അതുപോലെയാണ് പേളിയെന്നും ശ്രീനി കൂട്ടിച്ചേർത്തു.

  കൂടുതൽ  അടുത്തു സംസാരിക്കും

കൂടുതൽ അടുത്തു സംസാരിക്കും

ബിഗ് ബോസിൽ എത്തിയതിനു ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ചായിരുന്നു അർച്ചന സംസാരിച്ചത്. താൻ വീട്ടിലുളളവരോട് കൂടുതൽ സംസാരിക്കുമെന്നും ഫോണിൽ മാത്രമായി ജീവിക്കില്ലെന്നും അർച്ചന പറഞ്ഞു. തന്നിൽ നല്ല മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് അതിഥി പറഞ്ഞത്. വികാരങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയെന്നായിരുന്നു. അടുത്ത ചാൻസ് പേളിയുടേതായിരുന്നു. താൻ ഒരു സംരക്ഷണ വലത്തിലായിരുന്നു വളർന്നത്. ഇവിടെ വന്നതിനു ശേഷം ദേഷ്യം നിയന്ത്രിക്കാൻ കഴഞ്ഞുവെന്നും പേളി പറഞ്ഞു.

  സ്വഭാവത്തിന് ഒരു മാറ്റവുമില്ല

സ്വഭാവത്തിന് ഒരു മാറ്റവുമില്ല

ഇവിടെ നിന്ന് പുറത്തു പോയാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് പേടിയുണ്ടോ എന്ന് ലാലേട്ടൻ ഷിയാസിനോട് ചോദിച്ചു. ഇവിടെ എങ്ങനെയാണോ അതുപോലെ തന്നെയാണ് പുറത്തിറങ്ങിയാലുമെന്ന് ഷിയാസ്, എനിയ്ക്ക് ഭയങ്കര ജാഡയാണെന്നാണ് എല്ലാവരുടേയും വിചാരം. എന്നാൽ താൻ ഇങ്ങനെയാണെന്നും ഷിയാസ് പറഞ്ഞു. കൂടാതെ ഷിയാസിന് ഒരു ഉപദേശവും നൽകി. ഇ‌നിയെങ്കിലും പെൺകുട്ടികൾക്ക് മെസേജ് അയക്കുന്ന പരിപാടി നിർത്തണമെന്ന് തമാശയ രൂപേണേ ലലേട്ടൻ പറഞ്ഞു.

 ഇനിയും ബിഗ് ബോസിൽ വരും

ഇനിയും ബിഗ് ബോസിൽ വരും

അമ്മയോട് കൂടുതൽ സംസാരിക്കുമെന്നാണ് ശ്രീനി പറഞ്ഞത്. വീട്ടിലെ ജോലികളിൽ കൂടുതൽ സഹായിക്കുമെന്ന് ബഷീറും പറഞ്ഞു.ജീവിതത്തിൽ ഒരിക്കലും മാറില്ലെന്ന് തീരുമാനിച്ച വ്യക്തിയാണ് താൻ. എന്നാൽ മാറാൻ തീരുമാനിച്ചെന്ന് സാബവും പറഞ്ഞു. ലാലേട്ടൻ ചോദിച്ച ചോദ്യമാണ് തന്നെ അങ്ങനെ ചിന്തിപ്പിച്ചതെന്നു സാബു കൂട്ടിച്ചേർത്തു. ഇനിയും ബിഗ്ബോസിൽ വിളിച്ചാൽ താൻ വരുമെന്ന് അരിസ്റ്റോ സുരേ‌ഷിന്റെ പ്രതികരണം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X