കാണാന്‍ വന്നതാണെങ്കില്‍ കണ്ടിട്ടു പോണം! അല്ലാതെ...! ഷിയാസിന് കിടിലന്‍ മറുപടിയുമായി ഹിമ
ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇന്ത്യയിലെ മിക്ക ഭാഷകളിലും വിജയമായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. ഓരോ ദിവസവും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകള്‍ നല്‍കി മല്‍സരാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവങ്ങളാണ് ഷോ നല്‍കുന്നത്. മല്‍സരാര്‍ത്ഥികളെല്ലാം തന്നെ വളരെയധികം ആവേശത്തോടെയാണ് ഓരോരുത്തരുടെയും ടാസ്‌ക്കുകള്‍ ചെയ്തുതീര്‍ക്കാറുളളത്.
പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും രണ്ടു പേര്‍ ആദ്യം തന്നെ പുറത്തുപോയിരുന്നു. ഒരാള്‍ ആദ്യ എലിമിനേഷന്‍ വഴിയും മറ്റൊരാള്‍ ശാരീരിക അസ്വസ്ഥകള്‍ കാരണവുമായിരുന്നു പുറത്തേുപോയത്.ബിഗ് ബോസിലേക്ക് വന്ന പുതിയ മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. ബിഗ് ബോസ് ഹൗസിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ഷിയാസിന്റെ വരവുണ്ടായത്. എല്ലാവരുടെയും ഇടയിലേക്കു കയറിച്ചെന്നു സംസാരിക്കുന്ന പ്രകൃതമുളളയാളാണ് ഷിയാസ്. കഴിഞ്ഞൊരു എപ്പിസോഡില്‍ ഷിയാസ് ഹിമ ശങ്കറിനെ ശല്ല്യപ്പെടുത്താനായി ചെന്നിരുന്നു. തന്നെ ശല്ല്യപ്പെടുത്താന്‍ വന്ന ഷിയാസിന് കിടിലന്‍ മറുപടിയായിരുന്നു ഹിമശങ്കര്‍ നല്‍കിയത്.

ഷിയാസിന്റെ വരവ്
ബിഗ് ബോസ് മലയാളത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മല്‍സരാര്‍ത്ഥിയായിരുന്നു ഷിയാസ്. മല്‍സരാര്‍ത്ഥികളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഷിയാസിന നേരിട്ട് പരിചയമുണ്ടായിരുന്നുളളു. എന്നാല്‍ മറ്റുളളവരെല്ലാം തന്നെ അടുത്തെത്തി ഷിയാസിനെ പരിചയപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയില്‍ രണ്ടാമത്തെ എലിമിനേഷനു ശേഷമായിരുന്നു പുതിയൊരു അതിഥി കൂടി എത്തിയിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി മറ്റു മല്‍സരാര്‍ത്ഥികള്‍ ആഘോഷിക്കുന്ന സമയത്തായിരുന്നു ഷിയാസ് എത്തിയിരുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങിയിട്ടുളള ഷിയാസ് ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ സജീവമായിട്ടാണ് ഇടപെടാറുളളത്.

ഷിയാസിനെക്കുറിച്ച് പേളി പറഞ്ഞത്
ബിഗ് ബോസ് ഹൗസില്‍ ഷിയാസിനെ നേരിട്ട് പരിചയമുളളവരില്‍ ഒരാളായിരുന്നു പേളി മാണി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഷിയാസിനെ വാട്‌സ് അപ്പില്‍ ബ്ലോക്ക് ചെയ്യേണ്ട വന്നതിന്റെ കാരണം അടുത്തിടെ പേളി വ്യക്തമാക്കിരുന്നു. ബെസ്റ്റ് ഫ്രണ്ടാണെന്ന് മറ്റുളളവരോട് കളളം പറഞ്ഞതും രാത്രി ഏറെ വൈകിയുളള മെസേജുകളുമാണ് ഷിയാസിനെ ബ്ലോക്ക് ചെയ്തതിന് കാരണമായി പേളി പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഷിയാസ് നോക്കിയെങ്കിലും പേളി പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്.

ഷിയാസിനെക്കുറിച്ചുളള സംസാരം
ഷിയാസ് ഒരു പെണ്‍കോന്തന്‍ ആണെന്നായിരുന്നു അടുത്തിടെ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നത്. ഷിയാസ് സ്വന്തം വില കളയുകയാണെന്നും അവന് മിസ്റ്റര്‍ ഇന്ത്യ കൊടുത്തവനെ അടിക്കണമെന്നുമായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. ഷിയാസിനെക്കുറിച്ച് പലതരത്തിലുളള ആരോപണങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ഉയര്‍ന്നുവരാറുളളത്. ആവശ്യമില്ലാത്ത പല കാര്യങ്ങളിലും ഷിയാസ് ഇടപെടാറുണ്ട് എന്നും മല്‍സരാര്‍ത്ഥികളില്‍ നിന്നും ആരോപണങ്ങള് ഉയരാറുണ്ട്.

ഹിമാ ശങ്കര്‍ നല്‍കിയ മറുപടി
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ എലിമിനേഷനിലൂടെ പുറത്തായത് ഹിമ ശങ്കറായിരുന്നു. മല്‍സരാര്‍ത്ഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിംഗും പരിഗണിച്ചാണ് ഹിമയ്ക്ക് പുറത്തുപോവേണ്ടി വന്നത്. കഴിഞ്ഞൊരു എപ്പിസോഡില്‍ തന്നെ ശല്ല്യപ്പെടുത്താന്‍ വന്ന ഷിയാസിന് ഹിമ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഹിമ യോഗ ചെയ്യുന്ന സമയത്തായിരുന്നു ഷിയാസ് ആവശ്യമില്ലാതെ ശല്യപ്പെടുത്താനായി എത്തിയിരുന്നത്. നിനക്ക് ഭക്ഷണം കഴിക്കാനായി വേറെ സ്ഥലം കിട്ടിയില്ലേയെന്നും എന്തിനാണ് ഇവിടെ വന്ന് കഴിക്കുന്നതെന്നുമാണ് ഹിമ ചോദിച്ചത്. കാണാനാണെങ്കില്‍ മര്യാദയ്ക്ക് ഇരിക്കണമെന്നും അല്ലെങ്കില്‍ എഴുന്നേറ്റ് പോവണമെന്നുമായിരുന്നു ഷിയാസിനോട് ഹിമ പറഞ്ഞത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











