ഇവൾക്ക് വല്ല അസുഖവുമുണ്ടോ!! പേളിയ്ക്കെതിരെ കലി പൂണ്ട് അരിസ്റ്റോ സുരേഷ്!! കാരണം ശ്രീനീഷിന്റെ കഥ?

പേളിയുടെ തലയ്ക്ക് വല്ല അസുഖവും ഉണ്ടോ സുരേഷ്

Recommended Video

പേളിയ്ക്കെതിരെ കലി പൂണ്ട് അരിസ്റ്റോ സുരേഷ് | filmibeat Malayalam

ബിഗ് ബോസ് റിയാലിറ്റി ഷോ ആണെങ്കിലും ചില മത്സരാർഥികൾ തമ്മിൽ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. സൗഹൃദവും ബന്ധവും മറന്ന് ചിലർ കളിയ്ക്ക് വേണ്ടി വിട്ടു കൊടുക്കാതെ പേരാടുന്നു എന്നാൽ മറ്റു ചിലരാകട്ടെ സ്നേഹത്തിനും സൗഹൃദത്തിനു വേണ്ടി പലതും തൃജിക്കുയും വിട്ടു കൊടുക്കുകയും ചെയ്യുന്ന കാഴ്ച ഈ ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നത്

pearle srinish

16 പേരുമായിട്ടാണ് ബിഗ് ബോസ് ഹൗസ് ആരംഭിച്ചത്. ഇവരുടെ ഇടയിൽ തന്നെ അന്ന് നിരവധി ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ഓരോർത്തരും ബിഗ് വേദിവിട്ട് പോകുമ്പോൾ ഗ്രൂപ്പുകളിൽ വ്യത്യാസം വരുന്നു. തുടക്കം മുതൽ തന്നെ പേളിയും അരിസ്റ്റോ സുരേഷും നല്ല കൂട്ടായിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിലെ ഒരു ചർച്ച വിഷയമായിരുന്നു. പലർക്കും ഇത് ഇഷ്ടപ്പെട്ടിരുന്നുമില്ല. ഇപ്പോഴിത ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. കാരണമറിയാൻ തുടർന്ന് വായിക്കുക...

  അടുത്ത സുഹൃത്തുക്കൾ

അടുത്ത സുഹൃത്തുക്കൾ

ബിഗ് ബോസ് വീട്ടിൽ വന്നതു മുതൽ പേളിയും അരിസ്റ്റോ സുരേഷും നല്ല സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ എന്നതിലുപരി പേളിയുടെ രക്ഷാകർത്താവിനെ പോലെയാണ് സുരേഷ് അവിടെ പെ‌രുമാറുന്നത്. സുരേഷ് എന്ത് കാര്യങ്ങൾക്കും വിളിക്കുന്നതും പേളിയെയായിരിക്കും. ഇത് ബിഗ് ബോസിൽ ഒരു ചർച്ച വിഷയം തന്നെയായിരുന്നു. അവസാനം പേളി സുരേഷിനെ പുറത്താക്കുമെന്ന് വരെ അംഗങ്ങൾ പറഞ്ഞിരുന്നു.

ശ്രീനീഷുമായുള്ള അടുപ്പം

ശ്രീനീഷുമായുള്ള അടുപ്പം

ബിഗ് ബോസ് ഹൗസിലെ പ്രണയ ഡോഡികൾ എന്നായിരുന്നു പേളിയേയും ശ്രീനിയേയും അറിയപ്പെട്ടിരുന്നത്. ഇവർ ഒന്നിച്ചിരുന്നു സംസാരിക്കുന്നതും മറ്റും ബിഗ്ബോസ് ഹൗസിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത് സുരേഷിന് ഇഷ്ടമായിരുന്നില്ല. പേളിയെ കുറിച്ച് ആര് മോശമായി സംസാരിച്ചാലും സുരേഷ് ഫ്രശ്നമുണ്ടാക്കിയിരുന്നു. അതു പോലെ ശ്രീനീയും പേളിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു

 ശ്രീനീഷുമായി അധികം  ബന്ധം വേണ്ട

ശ്രീനീഷുമായി അധികം ബന്ധം വേണ്ട

ശ്രീനീഷ് തന്നെ പറ്റിക്കുകയാണെന്നും അധികം കൂട്ട് വേണ്ടെന്നും സുരേഷ് പേളിയെ ഉപദേശിച്ചിരുന്നു. ഇവിടെയുള്ളവർ പലപല കഥകളും പറയുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് പേളിയ്ക്ക് സുരേഷ് നൽകിയിരുന്നു. എന്നാൽ ശ്രീനിയെ തനിയ്ക്ക് ഇഷ്ടമാണെന്നും അയാളെ കുറിച്ച് ഒന്നും പറയണ്ടെന്നും എന്തു വന്നാലും താൻ സഹിക്കാൻ തയ്യാറാണെന്നും പേളി പറഞ്ഞിരുന്നു. ഇത് അരിസ്റ്റോയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

രാത്രി സംസാരം വേണ്ട

രാത്രി സംസാരം വേണ്ട

രാത്രിയിലുളള സംസാരം അത്ര നല്ലതല്ലെന്ന് സുരേഷ് പേളിയോട് പറഞ്ഞിരുന്നു. ആണുങ്ങൾക്ക് പ്രശ്നമില്ല എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ലെന്ന് പേളിയോട് സുരേഷ് പറഞ്ഞിരുന്നു. ഇത് പേളിയ്ക്ക് അത്ര ഇഷ്ടമായിട്ടില്ലായിരുന്നു. സുരേഷേട്ടനല്ല മറ്റാരെങ്കിലും ആയിരുന്നെങ്കിൽ താൻ നല്ല വഴക്കു കൊടുക്കുമായിരുന്നു എന്ന് പേളി പറഞ്ഞു. ഇത് കാര്യം തന്നെ തന്നോട് സാബുവും സുരേഷും തന്നോട് പറഞ്ഞിരുന്നുവെന്ന് ശ്രീനിയും പറഞ്ഞു. അവള്‍ കല്യാണമാവാത്ത പെണ്ണല്ലേ എന്ന് സുരേഷേട്ടന്‍ എന്നോട് ചോദിച്ചു. എനിക്കും കല്യാണം ആയില്ലല്ലോ എന്ന് താനും മറുപടി പറഞ്ഞു." നീ ആണല്ലേ, ആണുങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ലെന്ന് അരിസ്റ്റോ സുരേഷ് മറുപടി പറഞ്ഞെന്നും ശ്രീനിഷ് പേളിയേട് പറഞ്ഞിരുന്നു.

   വീട്ടുകാർ എന്തു പറയും

വീട്ടുകാർ എന്തു പറയും

പേളിയുടെ ഈ പെരുമാറ്റം വീട്ടുകാറ് കാണുന്നുണ്ടെന്നുളള കാര്യം ഓർമിക്കുന്നില്ലെന്നും സുരേഷ് പറഞ്ഞു. വീട്ടുകാർ കണ്ടാൽ എന്ത് പറയും എന്ന് ഈ കൂട്ടി ചിന്തിക്കുന്നില്ലെന്നും ഇവർ എന്തൊങ്കിലും പ്രശ്നമുണ്ടോ എന്നും സുരേഷ് അതിഥിയോട് ചോദിച്ചത്രേ. അടുക്കളയിൽ പാചകത്തിനിടയിൽ അതിഥി രഞ്ജിനിയോട് പറഞ്ഞു. എന്നാൽ സുരേഷേട്ടന്റെ ഈ പ്രതികരണം രഞ്ജിനിയെ ഞെട്ടിപ്പിച്ചു. സുരേഷേട്ടന് എല്ലാം മനസ്സിലായെന്നം അതിഥി രഞ്ജിനിയോട് പറഞ്ഞു. നാളെ പേളി സുരേഷേട്ടനെ തള്ളി പറയുമെന്നും അവർ രണ്ടു പേരും സംസാരിച്ചു.

 ശ്രീനീഷിന്റെ പേളിയെ കുറിച്ചുള്ള കഥ

ശ്രീനീഷിന്റെ പേളിയെ കുറിച്ചുള്ള കഥ

ശ്രീനീഷ് പേളിയെ കുറിച്ചു പറഞ്ഞ കഥ സുരേഷിന്അത്ര രസിച്ചിട്ടില്ലെന്നും അതിഥി രഞ്ജിനിയോട് പറഞ്ഞു. ഈ കഥ അദ്ദേഹത്തിന്റെ മൂഡ് ഔട്ട് ആക്കിയിരുന്നു. എന്താണ് ശ്രീനീഷിന്റെ കഥയെ കുറിച്ചുള്ള രഞ്ജിനിയുടെ അഭിപ്രായമെന്ന് അതിഥി ചോദിച്ചു. എന്നാൽ തനിയ്ക്കൊരു കോമഡി കഥയായിട്ടാണ് തോന്നിയതെന്നും അതിനാലാണ് അതു കൊണ്ടാണ് ഇഷ്ടമായെന്ന് പറ‍ഞ്ഞതെന്നും രഞ്ജിനി പറഞ്ഞു. എന്നാൽ പ്രേക്ഷകർക്ക് ഇതൊരിക്കലും ഇ‌ഷ്ടപ്പെടില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X