For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ശ്രീനീഷിന്റെ പരിഭവം മാറി!! ക്യാമറയെ സാക്ഷിയാക്കി ശ്രീനീയെ ചുംബിച്ച് പേളി, വ്യായാമവേളയിൽ നടന്നത്...

  |
  വ്യായാമവേളയിൽ നടന്നത് ഇങ്ങനെ | filmibeat Malayalam

  ബിഗ്ബോസിലെ പ്രണയ ജോഡികൾ എന്നാണ് പേളിയേയും ശ്രീനീഷിനേയും അറിയപ്പെടുന്നത്. ഇവരുടെ പ്രണയ മൂഹൂർത്തങ്ങളും പല നർമ്മ സല്ലാപങ്ങളും പിണക്കവും ഇണക്കവമെല്ലാം നമ്മൾ പ്രേക്ഷകർ കണ്ടതാണ്. ബിഗ്ബോസ് അതിന്റെ 77ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കുറയുന്തോറും മത്സരത്തിന്റെ ചൂടും കുടുകയാണ്. മത്സരാർഥികൾ തമ്മിൽ മികച്ച പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. മത്സരത്തിന്റെ ചൂട് കൂടുമ്പോഴും ഇതൊന്നും അറിയാതെ ബിഗ്ബോസിൽ പ്രണയിച്ചു നടക്കുകയാണ് പേളിയും ശ്രീനീഷും.

  ഓക്കാനം വരുന്നെന്ന് സ്വര, താരത്തെ അധിഷേപിച്ച് സംവിധായകൻ, പിസിയ്ക്ക് അങ്ങ് ബോളിവുഡിലും പിടിയുണ്ടേ!!

  ഇനി വിരൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബിഗ്ബോസ് ഹൗസിൽ മത്സരാർഥികൾക്കുള്ളത്. അതിനാൽ തന്നെ വരും ദിവസങ്ങൾ ഇവർക്ക് എല്ലാവർക്കും ഏറെ നിർണ്ണായകമാണ്. ജൂൺ 24 ന് 16 മത്സരാർഥികളുമായി ആരംഭിച്ച ഷേയാണ് ബിഗ്ബോസ്. ഇപ്പോൾ 77 ദിവസം പിന്നിടുമ്പോൾ അംഗങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരിക്കുയാണ്. അംഗങ്ങളുടെ എണ്ണം കുറഞ്ഞാലും പ്രശ്നങ്ങൾക്ക് ഒരു കുറവും ബിഗ്ബോസിലില്ല.

  ഐക്യം കൊണ്ടു വരാൻ ടാസ്ക്ക് നൽകി!! ഒടുവിൽ തമ്മിലടി, ബിഗ്ബോസ് ഹൗസിലെ പാളിപ്പോയ പസൽ ടാസ്ക്ക്

  പേളി ശ്രീനീഷ് ബന്ധം

  ബിഗ്ബോസ് ഹൗസിലും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. ബിഗ്ബാസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും ഇവരുടെ ബന്ധത്തിന് എതിരാണ്. ഗെയിമിന്റെ ഭാഗമായിട്ടാണ് ഇവർ പ്രണയിക്കുന്നതെന്നായിരുന്നു എല്ലാവരുടേയും കണ്ടു പിടിത്തം. ഇത് ഒളിഞ്ഞു തെളിഞ്ഞുമൊക്കെ പലപ്രാവശ്യമായി അഗംങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഇവർ രണ്ടാളുടേയും പ്രവർത്തികൾ

  രാത്രിയുള്ള സംസാരം

  ആദ്യ കാലങ്ങളിൽ രാത്രി സമയങ്ങളിലായിരുന്നു സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. രാത്രിയുളേള ഇവരുടെ സംസാരത്തെ ആദ്യം മുതൽ തന്നെ കുടുബാംഗങ്ങൾ ടോളിയിരുന്നു. ഇവരുടെ രാത്രി സംസാരത്തെ പരിഹസിച്ച് മോഹൻലാൽ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സംസാരം അൽപം റെമാന്റിക്കായോ എന്നൊരു സംശയമുണ്ട്. രാത്രി കാലങ്ങളിൽ മാത്രമല്ല പകൽ സമയങ്ങളിൽ പോലും ഇപ്പോൾ പേളിയേയും ശ്രീനിയേയും ഒരുമിച്ചാണ് കാണാറുളളത്.

  കെട്ടിപ്പിടുത്തം

  77 ദിവസം കൊണ്ട് കൂടുതൽ അടുത്തിരിക്കുകയാണ് പേളിയും ശ്രീനീഷും. ഇരുവരും മാനസികമായി ഏറെ അടുത്തിരിക്കുകയാണ്. ഇവരുടെ പെരുമാറ്റം അങ്ങനെയാണത്രേ. ബിഗ്ബോസ് ഹൗസിൽ വളിയ പ്രശ്നങ്ങൾ നടക്കുമ്പോൾ പോലും ഇവർ ഇവരുടേതായ ലോകത്ത് ഒതുങ്ങി കൂടുകയാണ്. തങ്ങളുടെ സ്വപ്നവും സന്തോഷങ്ങളും പങ്കുവെച്ച് മറ്റേതോ ലോകത്താണ്. ഇത് തമാശ രൂപേണേ സാബു പറയുകയും ചെയ്തിരുന്നു.

  ബിഗ് ബോസ് ഹൗസിലെ ഉമ്മ

  ഷിയാസിന് അതിഥി ഉമ്മ കൊടുത്തത് ബിഗ്ബോസ് ഹൗസിലെ അംഗങ്ങളെ ഞെട്ടിപ്പിച്ചു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നൽകിയത്. ഇതിനു പിന്നാലെ ഷിയാസിനെ പരിഹസിച്ച് പേളിയും ശ്രീനിയും എത്തിയിരുന്നു. ഇവർ മൂന്ന് പേരും ബിഗ്ബോസ് ഹൗസിലെ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഷിയാസിനു ഉമ്മ കിട്ടയതിൽ ശ്രീനീഷിന് അൽപം അസൂയ ഉണ്ട്. ഒരു കാമികി ഉണ്ടായിട്ടു പോലും തനിയ്ക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ് പറയുകയും ചെയ്തു.

  അതിഥിയെ കണ്ട് പഠിക്ക്

  എന്നാൽ ഷിയാസിന് ലഭിച്ച ഉമ്മ പേളി ശ്രീനിഷ് ജോഡികളുടെ ഇടയിൽ ചെറിയൊരു ചർച്ച വിഷയമായിരുന്നു. തമാശരൂപേണേ അതിഥിയെ കണ്ടു പഠിക്ക് എന്ത് പേളിയ്ക്ക് ശ്രീനി ഉപദേശവും നൽകി. എന്നാൽ പേളി അത് ചിരിച്ചു കൊണ്ടാണ് കേട്ട് നിന്നത്. എന്നാൽ ഈ ഉമ്മ അങ്ങ് വിട്ട് കളയാൻ ശ്രീനീഷ് തീരുമാനിച്ചിട്ടില്ലായിരുന്നു. ഇത് പേളിയോട് പറയാതെ പറഞ്ഞു.

  ശ്രീനീഷിന് ഉമ്മ കൊടുത്ത് പേളി

  രാവിലെ പേളിയ്ക്ക് ശ്രീനീഷ് വ്യായമമുറം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. വ്യായാമം ചെയ്താൽ കഴുത്ത് വേദനയൊക്ക മാറുമോ എന്ന് പേളി ശ്രീനിയോട് ചോദിക്കുന്നുണ്ട്. എങ്കിലും ശ്രീനീഷിന്റെ മനസ്സിൽ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചാണ്. ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. തുടർന്ന് പേളി ശ്രീനിഷിന്റെ കവിളുകളിൽ ചുംബിക്കുകയായിരുന്നു. അതോടെ ശ്രീനിഷിന്റെ പരിഭവം മാറി.

  English summary
  biggboss malayalam house pearly kiss srinish

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more