ഒരു നെയ്‌റോസ്റ്റ് കഴിക്കാന്‍ കൊതിയാവുന്നു ലാലേട്ടാ! തുറന്ന് പറഞ്ഞ് ശ്വേതയും കൂട്ടരും! കാണൂ

By Midhun

മറ്റു ഭാഷകളില്‍ ഹിറ്റായതിനു ശേഷമായിരുന്നു ബിഗ് ബോസ് ഷോയുടെ മലയാളം പതിപ്പ് തുടങ്ങിയിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടി വലിയ പ്രേക്ഷക സ്വീകാര്യതയോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഓരോ എപ്പിസോഡുകളിലും വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ തങ്ങളുടെ ടാസ്‌ക്കുകള്‍ ചെയ്യാറുളളത്. രസകരമായ ടാസ്‌ക്കുകളും മറ്റും മല്‍സരാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥമാര്‍ന്ന അനുഭവങ്ങളാണ് നല്‍കുന്നത്.എനിക്ക് ചേച്ചിമാരില്ല! ആ സ്‌നേഹം ഞാന്‍ അറിഞ്ഞത് ബിഗ് ബോസ് ഹൗസില്‍! തുറന്നുപറഞ്ഞ് ഡേവിഡ് ജോണ്‍

പരിപാടി തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ രണ്ട് പേര്‍ ഷോ വിട്ടുപോയത് മാത്രമാണ് മല്‍സരാര്‍ത്ഥികളില്‍ സങ്കടമുണ്ടാക്കിയിരുന്നത്. ആദ്യ എപ്പിസോഡുകളില്‍ വീട്ടുകാരെ വിട്ടുവന്നതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് വളരെയധികം ഊര്‍ജ്ജസ്വലരായിട്ടാണ് എല്ലാവരെയും ഷോയില്‍ കാണപ്പെട്ടത്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണമാണ് പരിപാടിക്ക് പുതുമ നല്‍കുന്നത്.ബിഗ് ബോസ് ഷോയുടെ കഴിഞ്ഞൊരു എപ്പിസോഡില്‍ ശ്വേതയും കൂട്ടരും ലാലേട്ടനോട് നെയ്‌റോസ്റ്റിന് ആവശ്യപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

മോഹന്‍ലാലിന്റെ സാന്നിദ്ധ്യം

മോഹന്‍ലാലിന്റെ സാന്നിദ്ധ്യം

ബിഗ് ബോസ് മലയാളത്തിന്റെ പ്രധാന ആകര്‍ഷണം ലാലേട്ടന്റെ സാന്നിദ്ധ്യം തന്നെയാണ്. ആഴ്ചയില്‍ രണ്ടുദിവസമേ എത്താറൂളളുവെങ്കിലും അദ്ദേഹത്തിന്റെ വരവിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകരും മല്‍സരാര്‍ത്ഥികളും കാത്തിരിക്കാറുളളത്. ബിഗ് ബോസിന്റെ മറ്റു പതിപ്പുകളിലും സൂപ്പര്‍ താരങ്ങള്‍ തന്നെയായിരുന്നു അവതാരകരായി എത്തിയിരുന്നത്. അവതാരകന്‍ എന്നതിലുപരി ഒരു കാര്യക്കാരന്റെ റോളിലാണ് ഷോയില്‍ ലാലേട്ടന്‍ എത്താറുളളത്. ഓരോ ആഴ്ചകളില്‍ വരുമ്പോഴും മല്‍സരാര്‍ത്ഥികളില്‍ എല്ലാവരോടും അദ്ദേഹം സംഭാഷണങ്ങളില്‍ എര്‍പ്പെടാറുണ്ട്. എല്ലാ മല്‍സരാര്‍ത്ഥികളെയും കുറിച്ചുളള വിലയിരുത്തലുകളും ലാലേട്ടന്‍ നടത്താറുണ്ട്.

ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായി ശ്വേത

ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായി ശ്വേത

ബിഗ് ബോസ് തുടങ്ങിയ ആഴ്ചയില്‍ നടി ശ്വേതാ മേനോനായിരുന്നു മല്‍സരാര്‍ത്ഥികളില്‍ നിന്നും ക്യാപ്റ്റനായി മാറിയിരുന്നത്. ബിഗ് ബോസ് തുടങ്ങിയ ആദ്യ ദിനം മുതല്‍ വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയുമായിരുന്നു മല്‍സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ ടാസ്‌ക്കുകളെല്ലാം ചെയ്തിരുന്നത്. ഷോ തുടങ്ങിയ ദിവസങ്ങളില്‍ ചെറിയ പരിചയക്കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാവരും നല്ല സുഹൃത്തുക്കളായി മാറി. ആദ്യത്തെ ആഴ്ചയില്‍ ശ്വേതയുടെ നേതൃത്വത്തിലായിരുന്നു മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ കാര്യങ്ങള്‍ ചെയ്തിരുന്നത്.

നെയ്‌റോസ്റ്റിന് ആവശ്യപ്പെട്ട് മല്‍സരാര്‍ത്ഥികള്‍

നെയ്‌റോസ്റ്റിന് ആവശ്യപ്പെട്ട് മല്‍സരാര്‍ത്ഥികള്‍

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ശ്വേതയും കൂട്ടരും തങ്ങള്‍ക്കിഷ്ടമുളള ഭക്ഷണങ്ങള്‍ ലഭ്യമാക്കി തരണമെന്ന് ലാലേട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും ഇഷ്ടമുളള ഫുഡ് കഴിക്കാനുളള ആഗ്രഹമാണ് മല്‍സരാര്‍ത്ഥികള്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം ഒരു റേഷന്‍ ആണെന്നും മര്യാദയ്ക്ക് എടുത്ത് ഉപയോഗിച്ചില്ലെങ്കില്‍ ഭക്ഷണമില്ലാതെ ജീവിക്കേണ്ടി വരുമെന്നായിരുന്നു ലാലേട്ടനില്‍ നിന്നും മറുപടി ഉണ്ടായത്.

അനൂപിനെ കുറ്റം പറഞ്ഞ് ശ്വേത

അനൂപിനെ കുറ്റം പറഞ്ഞ് ശ്വേത

ഭക്ഷണസാധനങ്ങള്‍ ആവശ്യത്തിന് ഉപയോഗിക്കൂ എന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ അനൂപ് ചന്ദ്രനാണ് കൂടുതലായി ഉപയോഗിക്കാറുളളത് എന്നാണ് ശ്വേതയുടെ കമന്റ് വന്നത്. നൂറ് ദിവസത്തേക്കുളള സാധനങ്ങള്‍ ഒരുമിച്ച് എടുത്താല്‍ എങ്ങനെ ശരിയാവുമെന്നും ലാലേട്ടന്‍ ചോദിച്ചു. ആവശ്യമുളള സാധനങ്ങള്‍ ഉടന്‍ ഏര്‍പ്പാടാക്കാമെന്നും ഭക്ഷണത്തിനുളള സാധനങ്ങള്‍ ഇനിമുതല്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും മല്‍സരാര്‍ത്ഥികള്‍ക്ക് ലാലേട്ടന്‍ നല്‍കി. കൂടാതെ ഒരു കൂട്ടുകുടുംബം പോലെ ജീവിക്കുമ്പോള്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും നല്ലപോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്ന നിര്‍ദ്ദേശവും ലാലേട്ടന്‍ നല്‍കിയിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X