ബിഗ് ബോസ് ഹൗസിൽ നടക്കുന്നത് തീക്കളി!! പേളി, അനൂപ്, ഷിയസ് നോമിനേഷനിൽ, ഇനിയാണ് വൻ ട്വിസ്റ്റ്
ഇത്തവണയും വ്യത്യസ്തമായ നോമിനേഷൻ രീതിയാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി തയ്യാറാക്കിയത്.
പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു ഒരു എവിക്ഷനായിരുന്നു 64ാം ദിവസം ബിഗ് ബോസ് ഹൗസിൽ നടന്നത്. എവിക്ഷന്റെ പ്രമോ രംഗങ്ങൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലാക്കിയിരുന്നു. 16 മത്സരാർഥികളുമായി ആരംഭിച്ച ബിഗ് ബോസിൽ ഇപ്പോൾ 10 മത്സരാർഥികളാണ് ശേഷിക്കുന്നത്. ഇനി വളരെ ചുരുങ്ങിയ ദിവസം മാത്രമാണ് മത്സരാർഥികൾ ബിഗ്ബോസ് ഹൗസിൽ ശേഷിക്കുന്നത്.
പേളി, അർച്ചന, അതിഥി, ഹിമ, സാബു, അനൂപ്, ശ്രീനീഷ്, ബഷീർ, ഷിയാസ്, സുരേഷ് എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലെ അവശേഷിക്കുന്ന അംഗങ്ങൾ. ഇവരിൽ നിന്ന് ഒരാളാകും ഈ ആഴ്ച ബിഗ് ബോസിൽ നിന്ന് പുറത്തു പോകുക. ഇത്തവണത്തെ എവിക്ഷൻ എല്ലാ പ്രവശ്യത്തെക്കാലും വ്യത്യസ്തമായിരുന്നു. ബിഗ് ബോസിലെ പല സൗഹൃദങ്ങളും ഇതോടെ തെറ്റും...

ചിത്രം കത്തിച്ചുളള നോമിനേഷൻ
ഇത്തവണയും വ്യത്യസ്തമായ നോമിനേഷൻ രീതിയാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി തയ്യാറാക്കിയത്. ചിത്രം കത്തിച്ചുള്ള നോമിനേഷൻ രീതിയായിരുന്നു. മത്സരാർഥികളുടെ ചിത്രങ്ങൾ ബിഗ് ബോസ് നൽകും നോമിനേറ്റ് ചെയ്യുന്ന മത്സരാർഥിയുടെ ചിത്രം കത്തിച്ച് വീപ്പയിൽ നിക്ഷേപിക്കുക. ഒരാൾക്ക് രണ്ടു പേരെ നേമിനേറ്റ് ചെയ്യാം.

നോമിനേഷൻ
ഷിയാസിനേയും ഹിമയേയുമാണ് അർച്ചന നോമിനേറ്റ് ചെയ്തത്. അനൂപിനേയും ഹിമയേയുമാണ് ശ്രീനീഷ് നോമിനേറ്റ് ചെയ്തത്. അതിഥി നോമിനേറ്റ് ചെയ്തത് അനൂപിനേയും പേളിയേയുമായിരുന്നു. ഷിയാസിനേയും ഹിമയേയും സുരേഷ് നേമിനേറ്റ് ചെയ്തു.സാബുവിനേയും അനൂപിനേയും ഷിയാസും പേളിയും നോമിനേറ്റ് ചെയ്തു. സ്ത്രീകളെ ബഹുമാനിക്കാത്തത് കൊണ്ടാണ് അനൂപിനെ നോമിനേറ്റ് ചെയ്ത്തെന്നും പേളി പറഞ്ഞു. സുരേഷിനേയും അനൂപിനേയും ഹിമയും നോമിനേറ്റ് ചെയ്തു.

ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്
ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് അനൂപിനായിരുന്നു . 5 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. രണ്ടാമത് 4 വോട്ടുകളുമായി ഹിമയും അതിനു പിന്നിൽ 3 വോട്ടുകളുമായി ഷിയാസും നോമിനേഷനിൽ വന്നു. എന്നാൽ ബിഗ് ബോസ് അനൂപിനും, സുരേഷിനു സാബുവിനും അർച്ചനയ്ക്കും ശക്തികൾ നൽകിയിരുന്നു. അത് അനൂപും സബുവും പ്രയോഗിക്കുകയും ചെയ്തു.

ഹിമയെ കൈപിടിച്ച കയറ്റി
കഴിഞ്ഞദിവസം നടത്തിയ ടാസ്ക്കിൽ അനൂപിന്റെ ടീം ജയിച്ചതിനെ തുടർന്നായിരുന്നു ബിഗ് ബോസ് ഇവർക്ക് ശക്തികൾ നൽകിയത്. അതിൽ ഒരാളെ ഡയറക്ട് എലിമിനേഷനിൽ നിർദ്ദേശിക്കാവുന്ന പവറായിരുന്നു അനൂപിന് ലഭിച്ചത്. ഹിമയെ ആയിരുന്നു അനൂപ് നിർദേശിച്ചത്. എന്നാൽ സാബു തന്റെ പവർ ഉപയോഗിച്ച് ഹിമയെ രക്ഷിക്കുകയായിരുന്നു. ക്യാപ്റ്റന്റെ പദവി ഉപയോഗിച്ച് ബഷീർ പേളിയെ നോമിനേഷനിലേയ്ക്ക് നിർദ്ദേശിച്ചു. ഇപ്പോൾ ഹിമയ്ക്ക് പകരം പേളിയാണ് എലിമിനേഷനിൽ എത്തിയിരിക്കുന്നത്. അനൂപ്, ഷിയാസ്, പേളി എന്നിവരാണ് ഈ ആഴ്ചത്തെ എലിമിനേഷൻ പട്ടികയിലുളളത്.


Click it and Unblock the Notifications